താരസമ്പന്നമായി മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജിയുടെ വിവാഹം, വൈറലായ വിവാഹ ചിത്രങ്ങൾ കാണാം

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പാരമ്പരകളാണ് മഞ്ഞിൽ വിരിഞ്ഞ പൂവും കാർത്തിക ദീപവും. സിനിമകളിൽ നിന്നും വ്യത്യസ്തമായി നായകന്മാരെ പോലെ തന്നെ വില്ലന്മാരും സീരിയലുകളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ വില്ലൻ വേഷത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഖിൽ ആനന്ദ്. മിക്ക പാരമ്പരകളിലും വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന അഖിലിനെ ഷാജി എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഖിൽ ആനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഷാജി.

ഇപ്പോൾ അഖിൽ ആനന്ദ് വിവാഹിതനായി എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു അഖിൽ ആനന്ദിന്റെ വിവാഹം. സീരിയൽ താരങ്ങളെ കൊണ്ട് സമ്പന്നം ആയിരുന്നു വിവാഹ ആഘോഷങ്ങൾ. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. ഒരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി ആയിരുന്നു അഖിൽ ആനന്ദിന്റെ വിവാഹം. സാധാരണ എല്ലാവരും ചെയ്യാറുള്ള വിവാഹത്തിന് മുന്നേ ഉള്ള സേവ് ഡി ഡേറ്റ് ഫോട്ടൊഷൂട്ടോ ഒന്നും തന്നെ ഇല്ലായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ അഖിൽ ആനന്ദ് പക്ഷേ ഒരു വിവാഹ ക്ഷണക്കത്തു പോലും ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പലരും കരുതിയത് ഇത് സീരിയലിന്റെ ഷൂട്ടിങ് ചിത്രങ്ങൾ ആകും എന്നാണ്.  പത്തനംതിട്ട സ്വദേശി ആയ അഖിൽ ആനന്ദ് അഭിനേതാവ് എന്നതിലുപരി ഒരു എഞ്ചിനീയർ കൂടി ആണ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ആണ് അഖിൽ ആനന്ദ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കൃഷ്ണതുളസി എന്ന പരമ്പരയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്ക് ഉള്ള കടന്നു വരവ്.

പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഖിലിനെ തേടി കൂടുതൽ വേഷങ്ങളെത്തി. അതിനു ശേഷം കറുത്തമുത്തിലും മികച്ച പ്രകടനം പുറത്തെടുത്ത അഖിൽ ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയായി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ആരധകർ ഉള്ള വില്ലൻ കഥാപാത്രങ്ങളിൽ ഒരാളാണ് പിച്ചാത്തി ഷാജി. കാർത്തിക ദീപം എന്ന പരമ്പരയിലെ ദീപം എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂവിൽ ഒപ്പം അഭിനയിക്കുന്ന ജിസ്മി ആണ് ആദ്യമായി അഖിലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. എന്നാൽ അപ്പോൾ ആരാധകർ കരുതിയത് ഇത് സീരിയലിന്റെ ലൊക്കേഷൻ ചിത്രങ്ങളാവും എന്നായിരുന്നു. പിന്നീട് മറ്റു പലരും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചു ആശംസ അറിയിച്ചതോടെ ആണ് യഥാർത്ഥത്തിൽ ഉള്ള വിവാഹം ആയിരുന്നു എന്ന് പ്രേക്ഷകർ ഉറപ്പിക്കുന്നത്. വിവാഹത്തെ കുറിച്ച് ഒരു സൂചനയും അഖിൽ നൽകിയിരുന്നില്ല. ഇതാണ് പ്രേക്ഷകർക്ക് ഇടയിൽ സംശയങ്ങൾക്ക് ഇടവരുത്തിയത്.

 

 

x