എന്റെ മകൻ അമ്പിളി ആരേയും പീഡിപ്പിച്ചിട്ടില്ല പൊട്ടിക്കരഞ്ഞു അമ്പിളിയുടെ അമ്മയും അച്ഛനും

ടിക്ക് ടോക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രശസ്തി ആർജിച്ചവർ നിരവധിയാണ്. അത്തരത്തിൽ ടിക്ക് ടോക്കർ എന്ന പേരിൽ പ്രമുഖനായ താരമാണ് അമ്പിളി. അമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന താര ത്തിന്റെ യഥാർത്ഥ പേര് വിഘ്നേശ് എന്നാണ്. വിഘ്നേഷ്നെ പറ്റിയുള്ള വാർത്തകളാണ് കഴിഞ്ഞ ഒരാഴ്ചയോളമായി സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി മാറുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീടിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കഴിഞ്ഞ ആഴ്ചയാണ് വിഘ്നേഷ് എന്ന 19 വയസ്സ് മാത്രം പ്രായമുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ഇയാൾ ഗർഭിണിയാക്കി എന്നു പറയപ്പെടുന്നു.

പെൺകുട്ടി വിഘ്നേഷ്നെതിരെ മൊഴി നൽകിയെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് അമ്പിളിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങൾ. ഇതിനെ തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസും എടുത്തു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ അമ്പിളിയെ വെള്ളിക്കുളങ്ങര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയ്ക്ക് ആണ് വഴിയൊരുക്കിയിരിക്കുന്നത്. അമ്പിളിയെ വിമർശിച്ചു കൊണ്ടും, കളിയാക്കി കൊണ്ടും സമൂഹ മാധ്യമങ്ങളിൽ എങ്ങും വൻ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. പോലീസ് രക്ഷപ്പെടാൻ ശ്രമിച്ച അമ്പിളിയെ പിടികൂടി എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന്റെയെല്ലാം ചുരുളഴിക്കുകയാണ് ഇപ്പോൾ അമ്പിളിയുടെ മാതാപിതാക്കളും, പെൺകുട്ടിയും.

ഒരു അഭിമുഖത്തിലാണ് അമ്പിളിയുടെ മാതാപിതാക്കൾ നിറകണ്ണുകളോടെ പ്രത്യക്ഷപ്പെട്ടത്, ഞെട്ടിക്കുന്ന സത്യങ്ങളാണ് അവർ വെളിപ്പെടുത്തിയതും. അമ്പിളി ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാണ് അമ്പിളിയുടെ അമ്മയും അച്ഛനും പെൺകുട്ടിയും പറയുന്നത്. അമ്പിളിയും ഈ പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരുടെയും സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നാൽ ഇരുവരുടെയും പ്രായം കണക്കിൽ ആക്കി വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാരെ നിയമം അനുവദിച്ചില്ല. മാത്രമല്ല അമ്പിളിയുടെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാരോട് പ്രായപൂർത്തിയാകുന്നതുവരെ പെൺകുട്ടിയെ സംരക്ഷിക്കണമെന്നും അതിനുശേഷം ഇരുവരെയും വിവാഹം കഴിപ്പിക്കാം എന്നുമാണ് പറഞ്ഞത്.

എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് എതിർത്തതോടെ പെൺകുട്ടിയെ അമ്പിളിയുടെ വീട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. എട്ടു മാസത്തോളമായി അമ്പിളിയുടെ വീട്ടിൽ ആണ് ഈ പെൺകുട്ടി കഴിഞ്ഞ വരുന്നത്. 7മാസം ഗർഭിണിയുമാണ് ഈ പെൺകുട്ടി. അമ്പിളിയുടെ അച്ഛന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്, എന്നിരുന്നാൽ പോലും ആ പെൺകുട്ടിക്ക് ഒരു കുറവും വരാതെയാണ് ഭക്ഷണവും വസ്ത്രവും ആ പെൺകുട്ടിയുടെ ചികിത്സയുടെ കാര്യങ്ങളും ഈ വീട്ടുകാർ നോക്കി വരുന്നതെന്ന് അവർ പറയുന്നു. തെങ്ങുകയറ്റകാരനും, മറ്റു കൂലിപ്പണികളും ചെയ്താണ് അമ്പിളിയുടെ അച്ഛൻ കുടുംബം പുലർത്തുന്നത്. രണ്ട് തവണ ഇദ്ദേഹത്തിന് കൊറോണ ബാധിക്കുകയും ചെയ്തു. അമ്പിളി ഒരിക്കലും ഒളിച്ചോടിയത് അല്ല പോലീസുകാർ അമ്പിളിയുടെ അച്ഛനെ ഉപദ്രവിച്ചപ്പോൾ അമ്പിളി സ്വയം പോലീസിന് മുന്നിൽ കീഴടങ്ങി യതാണ് എന്ന്.

പരിസരവാസികളും എല്ലാം തന്നെ ഒരേസ്വരത്തിൽ ഇതു തന്നെയാണ് പറയുന്നത്. ഇനി കോടതിയിൽ ഹാജരാക്കുന്ന പെൺകുട്ടിയെ തങ്ങൾക്കൊപ്പം വിടണമെന്നാണ് ഈ മതാപിതാക്കൾ പറയുന്നത്, പെൺകുട്ടിയെ ഇനിയും പൊന്നുപോലെ നോക്കും എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല അമ്പിളിയുടെ കേസിനു വേണ്ടിയുള്ള പൈസ അന്വേഷിച്ചു കൊണ്ടുള്ള നെട്ടോട്ടത്തിലാണ് ഈ പാവം മാതാപിതാക്കൾ. ഇവരെല്ലാം ഒറ്റ സ്വരത്തിലാണ് പറയുന്നത് തങ്ങളുടെ മകൻ ആരെയും പീഡിപ്പിച്ചിട്ടില്ല എന്നത്. ഇവർ മാത്രമല്ല, അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം അമ്പിളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന പീഡനത്തിനിരയാക്കി പെട്ടു എന്ന് പറയപ്പെടുന്ന പെൺകുട്ടി, അമ്പിളിയെ ന്യായീകരിച്ചുകൊണ്ടുള്ള ശബ്ദ ശകലം പുറത്തുവിട്ടിരുന്നു . അമ്പിളിയും താനും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും, പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ആണ് ഇരുവരും പ്രണയിച്ചതും ഒരുമിച്ച് ജീവിക്കാൻ ഒരുങ്ങിയത് എന്നും പറയുന്നു.

ടിക്ടോക് വീഡിയോകളിലൂടെ പ്രശസ്തിയാർജ്ജിച്ച അമ്പിളി, ടിക്ടോക് നിരോധിച്ചതിന് ശേഷം ഇൻസ്റ്റഗ്രാം റീൽസിലും സജീവമായിരുന്നു. പ്രമുഖ യൂട്യൂബറായ അർജു അമ്പിളിയുടെ വീഡിയോ റോസ്റ്റ് ചെയ്തതോടെയാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ്നെ കൂടുതൽ ആൾക്കാരും ശ്രദ്ധിക്കാൻ തുടങ്ങിയത്.

x