എല്ലുകൾ ഒടിയുന്ന അപൂർവ രോഗം , തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ലതീഷ ഒടുവിൽ സ്വപ്ങ്ങൾ ബാക്കിയാക്കി വിടവാങ്ങി

തോൽക്കാൻ മനസ്സില്ലാതെ രോഗത്തോട് പടപൊരുതിയ മിടുക്കി കുട്ടി ലതീഷ അൻസാരി വിടവാങ്ങി . കാഴ്ച്ചയിൽ അഞ്ചു വയസ് പോലും പ്രായം പറയില്ലങ്കിലും 28 കാരിയായ ലതീക്ഷക്ക് എല്ലുകൾ ഒടിയുന്ന അപൂർവ രോഗമായിരുന്നു . എരുമേലി സ്വദേശികളായ ജമീല – അൻസാരി ദമ്പതികളുടെ ഇളയ മകളായിരുന്നു ലതീഷ . എല്ലുകൾ ഒടിയുന്ന അപൂർവ രോഗം ഓസിറ്റിജെനിസിസ് ഇപെര്ഫെക്ട് എന്ന രോഗമായിരുന്നു ലതീഷക്ക് , ഒപ്പം സാദാരണയായി ഓക്സിജൻ ശ്വസിക്കാൻ കഴിയാത്ത അവസ്ഥ മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓക്സിജൻ സപ്പോർട്ടോടു കൂടിയാണ് ജീവൻ നിലനിർത്തിയിരുന്നത് . തന്റെ വൈകല്യങ്ങളെ ഒന്നും കാര്യമാക്കാതെ സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ സഞ്ചരിക്കാനായിരുന്നു ലതീഷ ക്ക് ഇഷ്ടം . തന്റെ കുറവുകളെ തന്നെ ചവിട്ടുപടികളാക്കി മുന്നേറാനായിരുന്നു ലതീഷ ശ്രെമിച്ചത് . കഴിഞ്ഞ ഏതാനം ദിവസങ്ങളായി ലതീഷ യുടെ നില മോശമായിരുന്നു , നില ഗുരുതരമായി പാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ഏവരെയും സങ്കടത്തിലാഴ്ത്തി ലതീഷ വിടവാങ്ങിയത് .

ഏറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് ലതീഷ വിടവാങ്ങിയത് . തന്നെ പോരായ്മകളെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ തനിക്ക് എന്തൊക്കെ നേടാൻ സാധിക്കുവോ അതൊക്കെ നേടും എന്ന വാശിയിലായിരുന്നു ലതീഷ . എം കോം പൂർത്തിയാക്കി സിവിൽ സർവീസിലേക്കുള്ള പരിശ്രമത്തിലായിരുന്നു ലതീഷ , എന്നാൽ തന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ബാക്കി വെച്ച് ലതീഷ യാത്രയാവുകയായിരുന്നു . എല്ലുകൾ പൊടിയുന്ന അപൂർവ രോഗവുമായിരുന്നു ലതീഷക്ക് , എന്നാൽ ഒന്നിന് പിന്നാലെ മറ്റു രോഗങ്ങൾ കൂടി ലതീഷയെ പിടി മുറുക്കുകയായിരുന്നു . ഹൃദയത്തിനെ പൾമണറി ഹൈപ്പര്ടെന്ഷനും ബാധിച്ചതോടെ സാദാരണമായി ശ്വസിക്കാൻ ലതീഷക്ക് സാധിക്കാത്തത് മൂലം പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുടെ സപ്പോർട്ടോടു കൂടിയാണ് ലതീഷ ജീവൻ നിലനിർത്തിയിരുന്നത് .


പലർക്കും മാതൃകയായ ജീവിതമായിരുന്നു ലതീഷയുടേത് , കീ ബോർഡ് വായനയും , ചിത്രരചനയും ഒക്കെ ആയിരുന്നു ലതീഷയുടെ പ്രദാന ഹോബികൾ . ഒപ്പം നിരവധി പുരസ്കാരങ്ങളും താരം നേടിയെടുത്തിട്ടുണ്ട് . ഇ എം സ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ലതീഷക്ക് ബാങ്കിൽ ജോലി ലഭിച്ചിരുന്നു എങ്കിലും ശ്വാസതടസം മൂർച്ഛിച്ചതോടെ ജോലിക്ക് പോവാൻ സാധിച്ചിരുന്നില്ല . എം കോം പൂർത്തിയാക്കി സിവിൽ സർവീസിലേക്കുള്ള പരിശ്രമത്തിലായിരുന്നു ലതീഷ , നിരവധി സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ലതീഷ വിടവാങ്ങിയത്

x