മഞ്ഞിൽ അകപ്പെട്ട ഗർഭിണിയായ യുവതിയെ കണ്ട് ചെന്നായ കൂട്ടം ചെയ്തത് പിന്നെ അവൾക്ക് സംഭവിച്ചത്

പല അത്ഭുതങ്ങളെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകും.. എന്നാൽ ചിലർ അതൊന്നും വിശ്വസിക്കാൻ തയ്യാറാവില്ല.. അതു പോലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർത്ത സംഭവത്തെ പറ്റിയാണ്  നിങ്ങളുമായ് ഇന്ന് പങ്ക് വെക്കാൻ പോകുന്നത് .. ഈ സംഭവം നേരിട്ട് കണ്ട സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ ഇത് ആരും തന്നെ വിശ്വസിക്കിലായിരുന്നു..ഒരുപക്ഷെ എല്ലാവരും തന്നെ ആ യുവതി കള്ളം പറയുന്നു എന്ന് മാത്രമേ കരുതുകയുള്ളു.

അമേരിക്കയിലെ മിനസോട്ടയിൽ താമസിച്ചിരുന്ന 25 വയസുള്ള മേരി ക്രെനെക് എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു വ്യത്യസ്ഥമായ സംഭവമാണ് ഇത്.. 24 ആം വയസ്സിൽ അവൾ ഗർഭിണിയായിരുന്നു, അവളുടെ സ്നേഹനിധിയായ ഭർത്താവ് അവരുടെ കുഞ്ഞിനെ ആവേശത്തോടെ കാത്തിരിക്കുന്ന സമയം, എല്ലാം പതിവുപോലെ നടക്കുന്നു, അപ്പോഴൊന്നും ഈ അതിശയിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല, മേരി ഇതിനകം എട്ട് മാസം ഗർഭിണിയായിരുന്നു.. ആ സമയത് അവൾക്ക് ഒരു ഒരു രീതിക്കുമുള്ള ബുദ്ധിമുട്ടും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ 2014ൽ ജനുവരിയിൽ മേരി ഒറ്റയ്ക്ക് കടയിൽ പോയിട്ട് തന്റെ കാറിൽ തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്‌ത് വരികയായിരുന്നു ..

അവൾ പുറത്തുപോയ ദിവസം രാത്രിയിലും രാവിലെയും നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു . അത് കൊണ്ട് തന്നെ വഴികളിൽ 40 ഇഞ്ച് ഉയരത്തിൽ മഞ്ഞ് മൂടിയിരുന്നു മേരി അവളുടെ എസ്‌യുവിലായിരുന്നു ഒറ്റക്ക് വന്ന് കൊണ്ടിരുന്നത് … വീട്ടിലേക്ക് എത്താൻ ഏതാനും മൈലുകൾ മാത്രം ഉള്ളപ്പോൾ അവളുടെ വാഹനം വഴിയിൽ നിന്ന് പോയി …അവളുടെ വണ്ടി കേടായ സ്ഥലം മെയിൻ റോഡിൽ നിന്ന് മാറി വനത്തിലൂടെ പോകുന്ന ഒരു ചെറു പാതയിൽ ആയിരുന്നു അവളുടെ കാർ ആ മഞ്ഞിൽ അകപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ അര മണിക്കൂറോളം മറ്റു വാഹനങ്ങളെ കാത്ത് അവൾ അവിടെ നിന്നു..

അവസാനം മഞ്ഞിന്റെ ശക്തിയിൽ അവൾ മരവിക്കാന് തുടങ്ങി.. നേരം ഇരുട്ടാൻ തുടങ്ങി , ചെറുതായിട്ട് ഭയം തോന്നിയ അവൾ വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു ..അവൾ നിന്ന സ്ഥലത്ത് നിന്നും വീട്ടിലേക്ക് ഏതാനും മൈൽ‌ ദൂരമേ അകെയുണ്ടായിരുന്നോളു.. മഞ്ഞുമൂടിയ ആ റോഡിൽ‌ അവൾ‌ പൂർണ്ണമായും ഒറ്റയ്ക്കായിരുന്നു ..മഞ്ഞുവീഴ്ചയിലൂടെ അവൾ ഒറ്റക്ക് സഞ്ചരിച്ചു, അര മൈൽ നടക്കാൻ അവൾക്ക് കഴിഞ്ഞു, പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയുമോ, അത് നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല

5 മിനിട്ട് നടന്നപ്പോളേക്കും അവൾക്ക് പ്രസവ വേദന തുടങ്ങി ഇനി ഒരടി നടക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ അവൾ ഒന്ന് ചുറ്റും നോക്കി അപ്പോഴാണ് അവളുടെ കണ്ണിൽ ഒരു മരം പെട്ടത് അതിൻറെ ചുവട്ടിൽ കുറവുള്ളതായി അവൾക്ക് തോന്നി .. അവൾ അതിൽ പോയ് ചാരി ഇരുന്നു അവളെ ഇനി രെക്ഷികാൻ ദൈവത്തിന് മാത്രമേ കഴിയുകയുള്ളു എന്ന് മനസിലാക്കിയ അവൾ ദൈവത്തോട് രക്ഷിക്കണം എന്ന് നെഞ്ച് പൊട്ടി പ്രാർത്ഥിച്ചു ..5 മിനിട്ട് ആയപ്പോൾ തണുപ്പിൽ അവളുടെ ബോധം നഷ്ട്ടപെട്ടു

എന്നാൽ കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം തിരിച്ച് കിട്ടി എന്നാൽ ശരീരത്തിൽ ചെറുതായിട്ട് ചൂട് തട്ടുന്നത് പോലെ തോന്നി ചൂട് തട്ടിയപ്പോൾ അവൾ കണ്ണ് തുറന്നു അവൾ അത്ഭുദ പെട്ട് പോയ് ..അവളുടെ തലയുടെ മേലെ ഒരു വലിയ ചെന്നായ, അതു പോലെ അവളുടെ വളയം വെച്ച് ചുറ്റും 9 ചെന്നായകളും.. ഈ ചെന്നായ്ക്കൾ എല്ലാം കൂടി അവളുടെ ദേഹത്തേക്ക് മഞ്ഞു വീഴുന്നതിൽ നിന്നും തടയുന്നു ..ഇത് കണ്ട അവൾക്ക് ഒന്ന് ഭയ പെടാൻ പോലും സമയം കിട്ടിയില്ല ..അവൾക്ക് അത് ഒരു സ്വപ്നം പോലെയാണ് തോന്നിയത് ആ പത്ത് ചെന്നായ്കളും മേരിയെ അക്രമിക്കുകയോ കടിക്കുകയോ ഒന്നും ചെയ്‌തില്ല..

പകരം അവർ കുട്ടികളെ നോക്കുന്ന ആയമാരെ കണക്ക് അവളുടെ ചുറ്റും കറങ്ങി അവൾക്ക് ചൂട് പകർന്ന് നൽകി അവൾക്ക് പ്രസവ വേദന കൂടി കൂടി വന്നു.. ഒരു 30 മിനിറ്റിനുള്ളിൽ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു അതിൽ ഒണ്ടയരുന്ന ഒരു പെണ് ചെന്നായ ആ കുഞ്ഞിൻറെ അടുത്ത് വന്നു വളരെ സൂക്ഷ്‌മമായി ആ കുഞ്ഞിന്റെ പൊക്കിൾ കൊടി കടിച്ച് വേർപെടുത്തി ..അതിന് ശേഷം ആ ചെന്നായ തൻറെ മൂക്ക് കൊണ്ട് മേരിയുടെ അടുത്ത് ആ കുഞ്ഞിനെ തള്ളി എത്തിച്ചു ..പെട്ടന്ന് ആ കുഞ്ഞ് കരച്ചിൽ തുടങ്ങി അപ്പോൾ അവൾക്ക് മനസിലായ് തൻറെ കുഞ്ഞിന് ജീവൻ ഉണ്ടന്ന്

ഉടൻ തന്നെ മേരി കുഞ്ഞിനെ എടുത്ത് പാലൂട്ടാൻ തുടങ്ങി.. ഈ സമയം ആ പത്തു പേരും ഒരു മതിൽ പോലെ നിന്ന് അവളെ മഞ്ഞ്‌ കാറ്റിൽ നിന്ന് സംരക്ഷിക്കുന്നുണ്ടായിരുന്നു. അവളും അവരുടെ ഒരു അംഗത്തെപ്പോലെയായിരുന്നു അവരുടെ സംരക്ഷണം അവൾക്ക് അവരുടെ സഹായം ആവശ്യമുണ്ടന്ന് മനസിലാക്കിയ നേതാവ് ആവളുടെ മുഖത്തും കവിളുകളിലും വീഴുന്ന മഞ്ഞുകളും കണ്ണുനീരും നക്കി വൃത്തിയാക്കുന്നുണ്ടായിരുന്നു ..


ആ സമയം മേരിയുടെ ഭർത്താവ് മേരിയെ അന്വേഷിക്കാൻ തുടങ്ങിയിരുന്നു, കാരണം അവൾ വളരെ നേരെത്തെ വീട്ടിൽ തിരിച്ചെത്തേണ്ടതായിരുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും അവൾ വരാത്തത് കൊണ്ട് അവനും അയൽവാസികളും വാഹനങ്ങളിൽ കേറി മേരി വന്ന പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങി ..അവളുടെ അടുത്തേക്ക് പോകുന്ന വഴിയിൽ അവൾ വന്ന എസ്‌യുവി കാർ വഴിയിൽ മഞ്ഞിൽ പൊതിഞ്ഞതായി കണ്ടെത്തി.

അവർ ആ ഭാഗത്ത് തിരച്ചിൽ തുടങ്ങി അപ്പോഴാണ് ഒരു ചെന്നായ കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത് ..ചെന്നായ്ക്കളെ ഓടിക്കാൻ അവരുടെ കൂടെ വന്ന ഒരാൾ തോക്ക് എടുത്ത് ആകാശത്തേക്ക് വെ ടിവെക്കാൻ തൊടങ്ങി ..വെ ടി ശബ്‌ദം കേട്ട് ചെന്നായ്ക്കൾ കുറച്ച് ദൂരം ഓടി എന്നാൽ അവർ യുവതിയിൽ നിന്ന് വളരെ ദൂരെ മാറി പോയില്ല.. അവരുടെ അടുത്തേക്ക് മേരിയുടെ ഭർത്താവ് ചെന്നപ്പോൾ കണ്ട കാഴ്ച്ച തൻറെ ഭാര്യയും കൈയിൽ ജനിച്ച കുഞ്ഞുമായിരുന്നു

മേരി തൻറെ ഭർത്താവിനോട് നടന്നതെല്ലാം പറഞ്ഞു മേരിയുടെ ഭർത്താവ് ഇത് കേട്ടപ്പോൾ വളരെ ആശ്ചര്യത്തോടെ നിന്ന് പോയ്‌ .അവൾ അകെ അവശയായിരുന്നു ഉടനെ അയാൾ മേരിയെ കാറിൽ കേറ്റി കൊണ്ട് പോയ്.. മേരിയെ കൊണ്ട് പോകുന്നത് വരെ ആ ചെന്നായ കൂട്ടം അതും നോക്കി നിന്ന് ഒന്നര മണിക്കൂറിന് ശേഷം മേരിയും കുഞ്ഞും സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുക ഉണ്ടായ് ..ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായ് വീട്ടിൽ വന്ന മേരി സ്കോട്ടി പോൾ എന്ന റിപ്പോർട്ടർക്ക് ഒരു അഭിമുഖം നൽകുകയും പിന്നീട് നടന്ന കാര്യം എല്ലാം പറഞ്ഞ ശേഷം അവസാനമായ് അവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു … ” ഞാൻ എൻറെ മകനെയും കൂട്ടി എന്നെ രക്ഷിച്ച ആ സ്ഥലത്തേക്ക് വീണ്ടും പോകും .. അവർ തീർച്ചയായും വന്ന് എന്നെയും എന്റെ കുട്ടിയെയും കാണും അവർ തീർച്ചയായും തിരിച്ചറിയും എന്ന് പറഞ്ഞായിരുന്നു അവൾ പറഞ്ഞ് നിറുത്തിയത് ..

മൃഗങ്ങളെ പറ്റി പരീക്ഷണം നടത്തുന്നവരും അവയെ കുറിച്ച് പടിക്കുന്ന വിദഗ്ധരും വിശ്വസിക്കുന്നത് ഇങ്ങനെ. ചെന്നായ്ക്ൾക്ക് കുട്ടിയെ മണക്കാൻ കഴിയുമെന്നും അവരുടെ മാതൃബോധം കാരണമാണ് അമ്മയെയും കുഞ്ഞിനേയും ഉപദ്രവിക്കാത്തത് എന്നാണ് അവർ പറഞ്ഞത് .. ഇനി അവരെ തിരികെ കാണുന്നത് അപകടം ആണെന്നും അവർ പറയുന്നു ..

ഇവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നിങ്ങൾ കരുതുന്നു, എന്തുകൊണ്ടാണ് ചെന്നായ്ക്കൾ പെൺകുട്ടിയേയും അവളുടെ കുഞ്ഞിനേയും ഉപദ്രവിക്കാത്തത് …നിങ്ങളുടെ അഭിപ്രായം താഴെ എഴുതുക

x