മകൻ ഇസ്ഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

ലയാള സിനിമയിലെ ചോക്കളേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഏപ്രിൽ മാസം മറ്റ് മാസത്തേക്കാളും വളരെ പ്രേത്യകത ഉള്ളതാണ്, കാരണം തൻറെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം നടന്നത് ഏപ്രിലിൽ ആണ്,ഈ മാസം തന്നെ കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളാണ് ഒരുമിച്ച് തീയേറ്ററിൽ റിലീസ് ആയത് തന്നെ, നയൻതാരയോടൊപ്പം അഭിനയിച്ച നിഴലും, ജോജു ജോർജ് , നിമിഷ സജയൻ എന്നിവരോടൊപ്പം കുഞ്ചാക്കോ ബോബൻ തകർത്ത് അഭിനയിച്ച നായാട്ട്. ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് തന്നെ

കുഞ്ചാക്കോ ബോബൻ ഇത് വരെ ചെയാത്ത രീതിയിൽ ഉള്ള കിടിലം ഗെറ്റപ്പിൽ വന്ന ഒറ്റ് എന്ന പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ആയത് ഈ മാസം ഏപ്രിലിൽ തന്നെയാണ് ഇരുപത്തിയഞ്ചു വർഷത്തിന് ശേഷം അരവിന്ത് സ്വാമി മലയാള സിനിമയിൽ തിരികെ വരുന്നു എന്ന പ്രത്തേകതയും ഈ ചിത്രത്തിന് ഒണ്ട്, വിഷുവിന്റെ അന്ന് ഇറങ്ങിയ ഫസ്റ്റ് ലുക്ക് നിമിഷ നേരം കൊണ്ടാണ് മലയാളികളുടെ ശ്രെദ്ധ പിടിച്ച് പറ്റിയത്

കുഞ്ചാക്കോ ബോബന് ഏപ്രിൽ വ്യത്യസ്ഥമാകാൻ കാരണം പ്രിയയെ വിവാഹം കഴിക്കുന്നത് ഏപ്രിൽ മാസത്തിലായിരുന്നു നീണ്ട പ്രെണയത്തിന് ഒടുവിൽ 2005 ഏപ്രിൽ 2നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് അടുത്തത് ഏപ്രിൽ 11നാണ് ഭാര്യ പ്രിയയുടെ പിറന്നാളും അത് കൊണ്ടും തീർന്നില്ല നീണ്ട പതിനാല് വർഷത്തിന് ശേഷം ഏപ്രിൽ പതിനാറിനായിരുന്നു മകൻ ഇസഹാക്ക് ജനിക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ് കുഞ്ചാക്കോ ബോബന് ഏപ്രിൽ മാസം ഏറ്റവും സന്തോഷകരമായ മാസം എന്ന് പറയുന്നത്

കുഞ്ചാക്കോ ബോബൻ ഓരോ ജന്മദിനത്തിലും ഓരോ സർപ്രൈസ് ആണ് നൽകുന്നത് കഴിഞ്ഞ ദിവസം നടന്ന ഭാര്യ പ്രിയയുടെ ജന്മദിനം ആഘോഷിച്ചത് ഡിസ്കോ തീമിൽ ആയിരുന്നു, ഇപ്പോൾ മകൻ ഇസ്ഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷിച്ചതും വേറിട്ട രീതിയിൽ ആണ് ബണ്ണി തീമിൽ ഒരുക്കിയ സർപ്രൈസ് ഡിസൈൻ ആയിരുന്നു കുഞ്ചാക്കോ ഇപ്രാവശ്യം മകന് നൽകിയത്, കേക്കും മേശയും എല്ലാം മുയൽ കൊണ്ട് നിറഞ്ഞ് നിന്നിരുന്ന ജന്മദിന ആകോഷംയിരുന്നു ഇസ്ഹാക്കിന്റെത് നിരവതി പേരാണ് ആശംസകൾ അറിയിച്ചിരുന്നത്

ഇപ്പോൾ ഇസ്ഹാക്കിൻറ്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “ഇസാഹാക് ബോബൻ കുഞ്ചാക്കോ …അവന്റെ സ്നേഹവും നന്ദിയും നിങ്ങൾക്കെല്ലാവർക്കും അയയ്ക്കുന്നു … അവന്റെ രണ്ടാം ജന്മദിനത്തിൽ അയച്ച എല്ലാ മനോഹരമായ ആശംസകൾക്കും സ്നേഹത്തിനും നന്ദി !! ജന്മദിനത്തിനായി വന്ന എല്ലാവർക്കും നന്ദി” ഇതായിരുന്നു കുറിപ്പ് കുഞ്ഞ് പല്ല് കാണിച്ച് ചിരിച്ച് കൊണ്ടുള്ള ഇസ്ഹാക്കിന്റെ ചിത്രം ഇതിനോടകം വൈറലായി മാറീട്ടുണ്ട്

x