പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവം

പോലീസ് വണ്ടി വരുന്നു എന്ന് പറഞ്ഞാൽ ആരായാലും ഒരു നിമിഷം ഭയക്കും, നാം സോഷ്യൽ മീഡിയയിൽ കൂടി അങ്ങനത്തെ നിരവതി വീഡിയോകൾ കണ്ടിട്ടുള്ളതാണ്, ചില ഉദ്യോഗസ്ഥരുടെ മോശം പ്രവൃത്തി കൊണ്ടാവാം പൊതുവെ മിക്ക ആൾക്കാരും പോലീസിനെ ഭയക്കാൻ ഉള്ള കാരണം, ഈ കൊറോണ സമയത്ത് നാടിന് വേണ്ടി വിശ്രമം ഇല്ലാതെ പണി എടുക്കുന്ന രണ്ട് കൂട്ടം ആൾക്കാരാണ് ഒന്ന് ആരോഗ്യ പ്രവർത്തകരും മറ്റൊന്ന് പോലീസ് കാരും

കൊറോണയുടെ വ്യാപനം കുറയ്ക്കാൻ പോലീസിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്, ഈ ലോക്കഡൗണിന്റെ സമയത്ത് നിങ്ങൾ ഒരു പോലീസ് വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ടാൽ ഓടി ഒളിയ്ക്കാൻ ആയിരിക്കും ആദ്യം നോക്കുക, അതവ കാരണം ഇല്ലാതെ അവരുടെ കൈയിൽ പെട്ടാൽ പിന്നെ പറയുകയും വേണ്ട, ഇപ്പോൾ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഒരു നന്മ നിറഞ്ഞ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

ബാങ്കിലോട്ട് പെൻഷൻ വാങ്ങാൻ വഴിയിൽ വാഹനം കാത്ത് നിന്ന ഒരു വയസായ അപ്പച്ചൻ ദൂരെ നിന്ന് വരുന്ന വാഹനം ഓട്ടോ എന്ന് വിചാരിച്ച് കൈ കാണിച്ചത് പോലീസ് വണ്ടിക്ക് ആയിരുന്നു, ആ വാഹനത്തിൽ ഉണ്ടായിരുന്നത് പന്തളം പോലീസ് സ്റ്റേഷനിലെ എസ് എച് ഓ ശ്രീകുമാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആയിരുന്നു , അവർ ആ പോലീസ് വാഹനം അദ്ദേഹത്തിന്റെ അടുത്ത് നിറുത്തുകയും കാര്യം ചോതിച്ച് മനസിലാക്കുകയും ചെയുകയായിരുന്നു, അതിന് ശേഷം ആ വയോധികനെ തങ്ങളുടെ വാഹനത്തിൽ തന്നെ കേറ്റി ബാങ്കിലോട്ട് പെൻഷൻ വേടിക്കാൻ കൊണ്ട് എത്തിക്കുകയായിരുന്നു

വാഹനത്തിൽ വെച്ച് അദ്ദേഹത്തോട് ചോതിക്കുന്നുണ്ട് ഓട്ടോ എന്ന് പറഞ്ഞ് കൈ കാണിച്ചതാണോ എന്ന് ആ അപ്പച്ചൻ ഓട്ടോയ്ക്ക് കൈ കാണിച്ചത് ആണെന് നിഷ്‌കളങ്കമായി മറുപടി പറയുന്നത്, കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് വെക്കണം എന്ന ഉപദേശവും അദ്ദേഹത്തിന് നൽകുന്നുണ്ട് , അതിന് ശേഷം ആ അപ്പച്ചന്റെ പേരും വീട് എവിടെയാണെന്നും ചോതിച്ച് മനസിലാക്കുകയും അത് കൂടാതെ ബാങ്കിലോട്ട് പോകാൻ വീട്ടിൽ ആരും ഇല്ലേ എന്നും അദ്ദേഹത്തിന്റടുത്ത് ചോതിക്കുന്നുണ്ട്, അതിനെല്ലാം ആ അപ്പച്ചൻ മറുപടിയും നല്കുന്നുണ്ടായിരുന്നു, അവസാനം ബാങ്കിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു മകനെപ്പോലെ കൈ പിടിച്ച് ക്ഷമയോടെ ബാങ്കിലോട്ട് എത്തിക്കുന്ന വീഡിയോയായണ് പുറത്ത് വന്നിരിക്കുന്നത്, ആ നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തിയെ നിരവതി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്, ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആണ് നാടിന് ആവശ്യം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം

x