വൈറലായ മിടുക്കി കുട്ടിയെ തേടിയെത്തിയ സൗഭാഗ്യം കണ്ടോ? ഇത് ദൈവാനുഗ്രഹം എന്ന് സോഷ്യൽ മീഡിയയും ആരാധകരും

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ ലോകം അടക്കി വാഴുകയാണ് ഒരു യുകെജി വിദ്യാർത്ഥിനിയുടെ തകർപ്പൻ ഡാൻസ് വീഡിയോ. വാട്‍സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും പേജുകളിലും സ്റ്റാറ്റസുകളിലും ഒക്കെ ഈ മിടുക്കി കുട്ടി ആണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സീരിയൽ താരം അഖിൽ ആനന്ദിന്റെ കല്യാണ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം തകർപ്പൻ ചുവടുകളുമായി നൃത്തം വെക്കുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അനുമോൾ എന്ന കഥാപാത്രമായി തിളങ്ങിയ ബാല താരം വൃദ്ധി വിശാൽ ആണ് ഈ വൈറൽ താരം. കഴിഞ്ഞ ദിവസം വിവാഹിതനായ അഖിൽ ആനന്ദും മഞ്ഞിൽ വിരിഞ്ഞ പൂവിലെ അഭിനേതാവ് ആണ്. അഖിൽ ആനന്ദിന്റെ വിവാഹത്തിന് പരമ്പരയിലെ താരങ്ങൾ എല്ലാം തന്നെ എത്തിയിരുന്നു. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ആണ് ഡാൻസ് പ്രോഗ്രാം നടത്തിയത്. ഡാൻസിൽ അസാധ്യ കഴിവുള്ള വൃദ്ധിയെ മുൻനിരയിൽ തന്നെ നിർത്തുകയായിരുന്നു.

 

വിവാഹ വീഡിയോ ഇറങ്ങിയതോടെ വൃദ്ധി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു. അസാധ്യ മെയ്‍വഴക്കത്തോടെ കല്യാണ വീട്ടിൽ വരനും വധുവിനുമൊപ്പം ഡാൻസ് കളിച്ച മിടുക്കി കുട്ടിയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ എങ്ങും ഈ മിടുക്കി കുട്ടിയുടെ വീഡിയോ കൊണ്ട് നിറഞ്ഞു. ലക്ഷകണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഡാൻസ് വീഡിയോ വൈറൽ ആയതോടെ വൃദ്ധിയെ തേടി ഒരു സൗഭാഗ്യം എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

സൂപ്പർ താരം പ്രിത്വി രാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായ കടുവയിലേക്ക് വൃദ്ധിക്ക് ക്ഷണം വന്നിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഉടനെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ മകളായി ആണ് വൃദ്ധി എത്തുക എന്നും സൂചനകളുണ്ട്. പുറത്തു വരുന്ന വാർത്തകൾ സത്യമാണെങ്കിൽ ഇത് വൃദ്ധിയെ തേടിയെത്തിയ സൗഭാഗ്യം എന്ന് തന്നെ വേണം കരുതാൻ. ഇപ്പോൾ മറ്റൊരു ചിത്രത്തിൽ അഭിനയിച്ച സന്തോഷത്തിലാണ് ഈ കുട്ടിതാരം. സുഡോക്കു എന്ന ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ കുഞ്ഞുമോളായാണ് ബേബി വൃദ്ധി എത്തുന്നത്.

യുകെജി വിദ്യാർത്ഥിനി ആയ ഈ കൊച്ചു മിടുക്കു ഇതിനോടകം തന്നെ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുഡോക്കു എന്ന രൺജി പണിക്കർ മുഖ്യ വേഷം ചെയ്യുന്ന ചിത്രത്തിൽ വൃദ്ധി ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടന്നു വരികയാണ്. ഏപ്രിലിലാണ് റിലീസ്. സി.ആർ അജയകുമാർ ആണ് സംവിധാനം. കൊച്ചിക്കാരായ വിഷലിന്റെയും ഗായത്രിയുടെയും മൂത്ത മോളാണ് ഈ സുന്ദരികുട്ടി. ഡാൻസ് ആരും പഠിപ്പിച്ചു കൊടുത്തതല്ലെന്നും ടിവിയിൽ കണ്ടു സ്വന്തമായി പഠിച്ചതാണെന്നും വൃദ്ധിയുടെ അച്ഛൻ പറയുന്നു.

x