വധുവിൻറെ അവശ്യ പ്രകാരം അനിയത്തിയെ കൂടെ വിവാഹം ചെയ്‌തു പിന്നിട് വരന് സംഭവിച്ചത്

കർണാടകയിലെ കോലാറിൽ നിന്നുള്ള ഉമാപതി എന്നയാളുടെ വിവാഹവും അതിന് ശേഷം നടന്ന സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, ഉമാപതി വിവാഹം ചെയ്‌ത്‌ ജീവിത സഖി ആക്കിയത് ഒന്നല്ല, രണ്ട് സ്ത്രീകളെയായിരുന്നു ഇരുവരും സഹോദരി മാരായിരുന്നു . കോലാർ ജില്ലയിലെ മുൽബാഗലിലുള്ള കുറുഡുമലെ ക്ഷേത്രത്തിലാണ് വെച്ചാണ് ഈ വിവാഹം നടന്നത്. മെയ് 7 ന് നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായത് ശനിയാഴ്ചയും.

ലളിതയേയും സുപ്രിയയെയും ആണ് ഉമാപതി വിവാഹം കഴിച്ചത്, എന്തുകൊണ്ടാണ് അദ്ദേഹം രണ്ട് സഹോദരിമാരെയും ഒത്ത് വിവാഹം കഴിച്ചതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ലളിതയെ വിവാഹം കഴിക്കാൻ ആയിരുന്നു ഉമാപതി എത്തുന്നത് എന്നാൽ അവൾ ഒരു വ്യവസ്ഥ വെക്കുകയായിരുന്നു . സംസാരശേഷിയില്ലാത്ത സഹോദരി സുപ്രിയയെ കൂടെ വിവാഹം കഴിച്ചാൽ മാത്രമേ ഈ വിവാഹത്തിന് സമ്മതിക്കു എന്നായിരുന്നു , അവസാനം രണ്ട് കുടുംബങ്ങളും ഇക്കാര്യം ചർച്ച ചെയ്ത ശേഷം ഉമാപതി രണ്ട് സഹോദരിമാരെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു .അങ്ങനെയാണ് മെയ് 7 ന് ഉമാപതി സുപ്രിയയോടും ലളിതയുമായും ഒരേ വേദിയിൽ കെട്ടിയത്

വിവാഹം കഴിഞ്ഞപ്പോൾ ഇവരുടെ വിവാഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു ,ഈ വീഡിയോ ശ്രദ്ധയിൽ പെട്ട പോലീസ് നടപടിയെടുക്കുകയും ഉമാപതിയെ അറസ്റ്റ് ചെയ്യുകയും ചെയുകയുമായിരുന്നു , കാരണം അദ്ദേഹത്തിന്റെ വധുക്കളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു . ഇതിൽ മറ്റൊരു സംഭവം എന്തെന്നാൽ , ഉമാപതി വിവാഹം ചെയ്‌ത സുപ്രിയയുടെ പിതാവ് നാഗരാജപ്പയും മുംബ് ഒരേ വേദിയിൽ രണ്ട് സഹോദരിമാരെ റാണിയമ്മ, സുബ്ബമ്മ എന്നിവരെ വിവാഹം കഴിച്ചിരുന്നു, അവരിൽ ഒരാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു

വിവാഹം കഴിഞ്ഞ ശേഷം മൂത്ത പെൺകുട്ടി മാത്രമാണ് ഉമാപതിയുടെ വീട്ടിലേക്ക് തിരിച്ചതെന്നും, മറ്റേ പെൺകുട്ടി വീട്ടിൽ തന്നെയാണ് എന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്, സംസാര ശേഷിയില്ലാത്ത പെൺകുട്ടിയെ ആരും വിവാഹം കഴിക്കാൻ എത്തില്ല എന്ന് കരുതിയാണ് മൂത്ത പെൺകുട്ടി ഈ തീരുമാനത്തിൽ ഉറച്ച് നിന്നത്, നിരവതി പേർ ആ വരനെയും കുറ്റം പറയുന്നുണ്ട്, അദ്ദേഹം ഇങ്ങനെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു എന്നാണ് ഏവരുടെയും അഭിപ്രായം

x