
വാക്സിൻ എടുത്തശേഷം ഇരുമ്പ് വസ്തുക്കൾ ദേഹത്ത് ഒട്ടിപിടിക്കുന്നു ; ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്ത പ്രതിഭാസത്തെ പൊളിച്ചടുക്കി ഫിറോസ് ചുറ്റിപ്പാറ
അറിവും ആനന്ദവും ആവോളം പകർന്നുനൽകുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വ്യത്യസ്ത വീഡിയോ കണ്ടന്റുകളുടെ പ്രഭവസ്ഥാനം. പല രീതിയിൽ, പല ഭാവത്തിലുള്ള വീഡിയോകൾ എല്ലാം തന്നെ യൂട്യൂബിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാവുന്നതിലപ്പുറം യൂട്യൂബ് ചാനലുകളും, യൂട്യൂബ് വ്ലോഗേർസും ഉണ്ട്. എല്ലാ മേഖലയിലെയും പോലെ ഈ മേഖലയിലും സജീവസാന്നിധ്യം പുലർത്തുന്നത് നമ്മുടെ മലയാളികൾ തന്നെയാണ്. നിരവധി മലയാളി യൂട്യൂബേർസ് ആണ് യൂട്യൂബു ഇപ്പോൾ അടക്കിവാഴുന്നത്. ചലച്ചിത്ര താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്റ്റാറ്റസും, പ്രേക്ഷകപ്രീതിയും, അംഗീകാരവുമാണ് യൂട്യൂബെർസീനും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ മലയാളികൾക്കിടയിൽ പ്രമുഖനാണ് ഫിറോസ് ചുട്ടിപ്പാറ.

യൂട്യൂബെഴ്സിന് ഇടയിൽ തന്റെതായ ഒരു പ്രത്യേക അവതരണ ശൈലി കൊണ്ട് നിരവധി സബ്സ്ക്രൈബർസിനെ തന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. താരം ഇടുന്ന എല്ലാ വീഡിയോയും യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. കുക്കിംഗ് വ്ലോഗാണ് അധികവും ഫിറോസ് ചെയ്യാറുള്ളത്. ഡിസൈൻ ചെയ്ത അടുക്കളയിൽ, വർണ്ണശബളമായ പാത്രങ്ങളും മൈക്രോവേവ് ഓവനും തുടങ്ങിയവ ഒക്കെ അണിനിരത്തി, ഒരു മോഡേൺ രീതിയിൽ പാചകം ചെയ്യുന്ന ബ്ലോഗറാണ് യൂട്യൂബിൽ അധികവും. എന്നാൽ ഈയൊരു രീതിയെ തച്ചുടച്ചു കൊണ്ടാണ് പാലക്കാട് കല്ലേപ്പുള്ളി ചുട്ടിപ്പാറക്കാരൻ ഫിറോസ് ഒരു കൈലി മുണ്ടും മടക്കി കുത്തി കയറിവന്നത്.

പാടവരമ്പിൽ മൂന്നു കല്ലുകൾ അടുക്കി, പ്രകൃതിരമണീയമായ സീനറിയിൽ, മലയാളിത്തം നിറച്ച പാചക രീതിയും, പാലക്കാടൻ ശൈലിയിലുള്ള നേരംപോക്ക് വർത്തമാനങ്ങളും എല്ലാം പ്രേക്ഷകർ അങ്ങ്ഏറ്റെടുത്തു. മാത്രമല്ല ഷൂട്ടിനിടെ തയ്യാറാക്കുന്ന ഭക്ഷണം എല്ലാം ഫിറോസും സുഹൃത്തുക്കളും ചേർന്ന്, അനാഥാലയത്തിലും എത്തിക്കുമായിരുന്നു. നിരവധി പരാജയങ്ങൾക്ക് ഒടുവിലാണ് ഫിറോസിനെ തേടി യൂട്യൂബ് എന്ന വിജയ രാശി എത്തുന്നത്.ആറു വർഷങ്ങൾക്ക് മുൻപ് ട്രാവൽ ചാനലും ക്രാഫ്റ്റ് ചാനലും ഒക്കെ തുടങ്ങിയെങ്കിലും അതൊന്നും വിജയിച്ചില്ല. എന്നാൽ പിന്നെയും ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു ഫിറോസ്. 2007മുതൽ 2012 വരെ സൗദി അറേബ്യയിലായിരുന്നു ഫിറോസ്. പ്രവാസിയായിരുന്ന കാലത്തു കൂട്ടുകാർക്കു ഭക്ഷണമുണ്ടാക്കിയ പരിചയവുമായാണ് ഫിറോസ് പാചകത്തിലേക്ക് തിരിഞ്ഞത്.

ഒരു യൂട്യൂബ് വ്ലോഗർ മാത്രമല്ല, സമകാലിക വിഷയങ്ങളിൽ തന്റെതായ അഭിപ്രായങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ഒരാൾ കൂടിയാണ് ഫിറോസ്. ഈയടുത്തിടെ വാക്സിൻ എടുക്കുന്നതിനെ പറ്റിയും എടുത്തതിന് ശേഷവുമുള്ള പ്രശ്നങ്ങൾ എന്ന് പറഞ്ഞുകൊണ്ട് നിരവധി വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിച്ച ഒന്നാണ് വാക്സിൻ എടുത്താൽ കാന്തികശക്തി ലഭിക്കുമെന്ന്. ഇത് അസംഭവ്യം ആണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഡോക്ടർമാർ രംഗത്തെത്തിയിരുന്നു, എന്നാൽ ഇതിനെ പൊളിച്ചടുക്കി ഇതിന്റെ സത്യാവസ്ഥ പുറംലോകത്തെ അറിയിച്ചത് ഫിറോസ് ആണ്.

വളരെ രസകരമായാണ് ഫിറോസ് അവതരിപ്പിച്ചത്.കുറച്ചു വെള്ളവും ഉപ്പും വെള്ളവും ദേഹത്ത് ഒഴിച്ചാൽ ആർക്കും ഈ സിദ്ധി ലഭിക്കുമെന്നാണ് താരം രസകരമായി പറഞ്ഞത്. ഒപ്പം ശരീരത്തിൽ പാത്രങ്ങളും സ്പൂണ്കളും മറ്റും ഒട്ടി പിടിച്ചിരിക്കുന്ന രംഗങ്ങളും വീഡിയോയിൽ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയും, ഒപ്പം ട്രോളുകളിലെ താരവുമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഫിറോസ് ചുട്ടിപ്പാറ.20 കിലോ തൂക്കമുള്ള മീൻ കൊണ്ട് കറിയും 50 മുട്ടകൾ കൊണ്ട് ഓംലറ്റും ഇറച്ചിച്ചോറും ബിരിയാണിയുമൊക്കെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.