
മത്സരിക്കാൻ ഷൂസ് പോലും ഇല്ല കീറിയ ഉടുപ്പും പഴഞ്ചൻ സൈക്കിളും പിന്നിട് നടന്നത് ചരിത്രം
ഷൂസ് പോലും ഇല്ല കീറിയ ഉടുപ്പും പഴഞ്ചൻ സൈക്കിളുപുമായ് മത്സരിക്കാൻ വന്ന ബാലൻ പിന്നീട് നടന്നത് കൂടെ മത്സരിക്കുന്നവർ പുത്തൻ സൈക്കിളും ഹെൽമെറ്റും ആയിട്ട് പക്ഷെ പിന്നിട് നടന്നത് ചരിത്രം ആ ഒരൊറ്റ ചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ നെഞ്ചിൽ കൂടിപറ്റിയ ഒരു ബാലൻ ഒരു പഴയ സൈക്കിളും കാലിൽ ഷൂസോ ചെരുപ്പോ ഇല്ലാതെ നഗ്നപാദവുമായി ഒരു പഴഞ്ചൻ സൈക്കിൾ ചവിട്ടുന്ന ഒരു കംബോഡിയൻ ബാലന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്

കമ്പോഡിയയിൽ നടന്ന ഒരു സൈക്ലിംഗ് പരിപാടിയിലെ ചിതമാണ് എല്ലാവരുടെയും നെഞ്ചിൽ കുടിയേറിയത് അതിലെ താരത്തിന്റെ പേര് പിച്ച് തിയാറ എന്നാണ് കംബോഡിയയുടെ തലസ്ഥാനമായ ഫ്നാമ് പെനിൽ നടന്ന എംടിപി 2020 സൈക്ലിംഗ് മൽസരത്തിൽ നിന്നുള ചിതമായിരുന്നു അത് പിച്ച് തിയാറ എന്ന കുട്ടി തന്റെ പഴഞ്ചൻ സൈക്കിൾ വളരെ വേഗത്തിൽ ഓടിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അത് മാത്രമല്ല അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത് മത്സരം നടക്കുന്ന സമയത്ത് അവൻറെ കാലുകളിൽ ചെരിപ്പും ഹെൽമെറ്റും ഇല്ലാതെ കീറി പറഞ്ഞ ഒരു ഡ്രെസ്സുമിട്ടാണ് അവൻ ആ സൈക്കിൾ ഓട്ടത്തിൽ പങ്കെടുത്തത് പക്ഷെ അവന്റെ എതിരാളികൾ ആകട്ടെ പുത് പുത്തൻ സൈക്കിളും പുതിയ ഷൂസുകളും, ഹെൽമെറ്റും പ്രത്യേക കായിക വസ്ത്രങ്ങളും ധരിച്ചായിരുന്നു വന്നത്

അതിനൊരു കരണവുമുണ്ട് നിർമാണ തൊഴിലാളിയായ അച്ഛനും അസുഖം മൂലം കിടപ്പിലായ അമ്മയും പിന്നെ ഇവനെ കൂടാതെ അഞ്ച് കുട്ടികളും ഒണ്ട് കുടുംബത്തിലെ തന്നെ അവസാന കുട്ടിയാണ് പിച്ച് തിയാറ. ദാരിദ്ര്യം കൊണ്ട് വീട്ടിൽ വളരെ കഷ്ടപ്പാട് ഒണ്ടങ്കിൽ സ്പോർട്സിനോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം അവൻ യാതൊരു മടിയും കൂടാതെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്തത്
കീറിയ ഉടുപ്പും അതിൽ കുത്തിയ നമ്പറുമായി ഹെൽമെറ്റ് ഇല്ലാതെ പഴഞ്ചൻ പൊട്ടിപൊളിഞ്ഞ സൈക്കളുമായ് പിച്ച് തിയാറ പങ്കെടുക്കുന്ന ഫോട്ടോകൾ ഇന്റർനെറ്റിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറിയത് . അതിനുശേഷം, പിച്ച് തിയാറയ്ക്കുള്ള പിന്തുണ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചു , കംബോഡിയൻ യൂത്ത് അസോസിയേഷൻ പ്രസിഡന്റ് മെംഗ് ബെൻലോക്ക് പിച്ച് തിയാറയ്ക്ക് ഒരു പുതിയ റേസിംഗ് സൈക്കിൾ സംഭാവന ചെയ്തു അത് കൂടാതെ അവൻറെ മുഴുവൻ കുടുംബങ്ങൾക്കും വേണ്ടിയുള്ള ധന സഹായം അവൻറെ മറ്റ് സഹോദരന്മാരുടെ പഠനത്തിന് വേണ്ടിയുള്ള ചിലവ് പിന്നെ അവന് പ്രത്യേക സൈക്കളിംഗ് പരിശീലനം എല്ലാം അവനെ തേടി എത്തുകയാണ് ..പിച്ച് തിയാറയുടെ ഒറ്റ ചിത്രം കൊണ്ട് അവൻറെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഇപ്പോൾ അവൻറെ ഇച്ഛാശക്തിക്ക് മുന്നിൽ ഈ ലോകം തന്നെ തല കുനിക്കുകയാണ്
