മകളെ ഇല്ലാതാക്കിയ നരാധമന്മാർക്ക് എതിരെ ഒരു അമ്മയുടെ അവിശ്വസനീയമായ പോരാ.ട്ട കഥ

തന്റെ പ്രിയപ്പെട്ട മകളെ ഇല്ലാതാക്കിയ 10 പേരെയും ഓരോരുത്തരെയായി തീർത്ത ഒരു അമ്മ. സിനിമാ കഥകളെ പോലും വെല്ലുന്ന മിറിയം റോഡ്രിഗസ് എന്ന അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.

2012 ൽ ഷോപ്പിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന മറിയത്തിന്റെ മോളെ ഇരുപതുകാരിയായ കാരനെ ഒരു കൂട്ടം ആളുകൾ കടത്തികൊണ്ടു പോവുകയായിരുന്നു . കാരനെ മോചിപ്പിക്കുന്നതിനായി ഒരു വലിയ തുക തന്നെ ആ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടു. എങ്ങനേയും അവർ പറഞ്ഞ തുക കണ്ടെത്തി എത്രയും വേഗം മകളെ എന്നതല്ലാതെ വേറെ വഴിയില്ലാരുന്നു മിറിയതിന്.

പോലീസ് പോലും തൊടാൻ മടിക്കുന്ന ഈ  സംഘം എന്തും ചെയ്യാൻ മടി കാണിക്കാത്തവർ ആയിരുന്നു. മിറിയം തന്റെ കയ്യിൽ ഉള്ളതെല്ലാം വിറ്റ് ബാക്കി തുക പലരിൽ നിന്നായി കടവും വേടിച്ചു അവർ ചോദിച്ച മോചന ദ്ര വ്യം കണ്ടെത്തി നൽകി. എന്നാൽ അവർ ചോദിച്ച മോചന ദ്രവ്യം നൽകിയിട്ട് പോലും  മിറിയതിന്റെ മകളെ വെറുതെ വിട്ടില്ല. മിറിയതിന്റെ മോളെ അവർ നശിപ്പിക്കുകയും ഈ ലോകത്തുനിന്ന് അവളെ പറഞ്ഞു വിടുകയും ചെയ്തു .

മിറിയം മകളുടെ  നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി എങ്കിലും ഫലമുണ്ടായില്ല. പൊലീസിന് പോലും ഭയമായിരുന്നു മെക്സിക്കോയിലെ ആ  സംഘത്തെ. ഒടുവിൽ അമ്പത്താറുകാരിയായ ആ അമ്മ അവരെ നേരിടാൻ ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചു. ആദ്യമേ തന്നെ അവർ ഒരു ലൈസൻസ് ഉള്ള തൂക്ക് സ്വന്തമാക്കി. അതിനു ശേഷം പല പേരുകളിൽ പല വേഷങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് അവരെ കണ്ടെത്താൻ ഇറങ്ങി തിരിച്ചു.

പത്തു പേരെയും മിറിയം അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ ഓരോരുത്തരെയായി കീഴ്‌പ്പെടുത്തി ആ 10 പേരേയും അവർ പോലീസിൽ ഏൽപ്പിച്ചു. അമ്പത്തിയാറുകാരിയായ ആ അമ്മയെ മാധ്യമങ്ങൾ വാനോളം പുകഴ്ത്തി. എന്നാൽ 2017ൽ മിറിയം പിടി കൂടി ജയിലിലാക്കിയ  ഒരാൾ ജയിൽ ചാടി എത്തുകയും മറിയത്തിന്റെ ജീവൻ എടുക്കുകയും ചെയ്തു .. 2017 മേയ് 10 ന് മെക്സിക്കോ മാതൃ ദിനമായി ആഘോഷിക്കുന്നത്.

x