
തെറ്റ് പറ്റിപ്പോയി എനിക്കൊരു കുടുംബം ഉണ്ട് ക്ഷമിക്കണം അശ്വതിയുടെ ചിത്രത്തിന് മോശം കമൻറ്റിട്ട യുവാവ് മാപ്പ് പറഞ്ഞു
മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും, എഴുത്തുകാരിയും, അഭിനേത്രിയും ആണ് അശ്വതി ശ്രീകാന്ത്.റേഡിയോ ജോക്കിയായിരുന്നു മാധ്യമരംഗത്തേക്കുള്ള അശ്വതിയുടെ കടന്നുവരവ്.ആദ്യം ശബ്ദത്തിലൂടെ വന്ന് പിന്നീട് ചാനൽ അവതാരകയായി ആണ് ഈ പാലാകാരി മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്.കുസൃതിയും കുട്ടിത്തവും വിടാതെ നാടൻ ഭാഷയിൽ തന്മയത്വമായി അശ്വതി സ്ക്രീനിൽ നിറയുകയായിരുന്നു.എല്ലാ ചാനൽ അവതാരക സങ്കല്പങ്ങളെയും പൊളിച്ചെഴുതിയ അശ്വതി പ്രേക്ഷകരുടെ വീട്ടിലെ ഒരാളായി.വ്യക്തമായ നിലപാടുകൾ ഉള്ള, ഒരു ശക്തയായ എഴുത്തുകാരി കൂടിയാണ് അശ്വതി.

ഫേസ്ബുക്കിൽ വളരെ സജീവമായ അശ്വതി സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ കാര്യങ്ങളിലും അതിശക്തയായി പ്രതികരിക്കാറുമുണ്ട്. റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, എഴുത്തുകാരി ഏറ്റവും ഒടുവിൽ ചക്കപ്പഴം എന്ന സീരിയലിൽ അഭിനേത്രി ആയി വന്നു വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നമ്മുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു അവർ. വിവാഹശേഷമായിരുന്നു അശ്വതി നേട്ടങ്ങളിലേക്ക് കുതിച്ചത്. അതിനു പിന്നിൽ ഭർത്താവ് ശ്രീകാന്തിന്റെ പിന്തുണയാണെന്ന് അശ്വതി പറയുന്നത്. ഫേസ്ബുക്കിൽ ഫോട്ടോകൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്ന അശ്വതി ഇപ്പോൾ തന്റെ രണ്ടാം കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് അശ്വതി ശ്രീകാന്ത് എന്ന ശക്തയായ സ്ത്രീ തന്നെയാണ്. തനിക്ക് നേരെ വന്ന് അശ്ലീല കമന്റുകൾക്കെതിരെ തന്റെ മൂർച്ചഏറിയ ആയുധമായ വാക്കുകൾ കൊണ്ടാണ് അശ്വതി നേരിട്ടത്. സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്ക് അതിമനോഹരമായ മറുപടി നൽകി കയ്യടി നേടി നടിയും അവതാരകയുമായ ഈ ശക്തയായ സ്ത്രീ. തന്റെ ശരീരഭാഗത്തെ കുറിച്ച് അശ്ലീല കമന്റ് ഇട്ട യുവാവിനെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അശ്വതിയുടെ ആരാധകർ പൊങ്കാലയിടുന്നത്. തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഇട്ട യുവാവിനെ കൊടുത്ത ചുട്ട മറുപടി ഇതാണ്

“സൂപ്പർ ആവണമല്ലോ,ഒരു കുഞ്ഞിനെ രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ്,ജീവൻ ഊറ്റി കൊടുക്കുന്നതുകൊണ്ടുതന്നെ താങ്കളുടെ അമ്മയുടെതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ”. നിരവധി പേരാണ് പ്രശംസയും ഐക്യദാർഢ്യവും ആയി അശ്വതി ക്കൊപ്പം എത്തിയത്.ഓരോ സ്ത്രീയും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് ഇതെന്നാണ് പറയുന്നത്. എന്നാൽ കമന്റ് ഇട്ട യുവാവ്, ഇപ്പോൾ പരസ്യമായി മാപ്പ് അപേക്ഷിക്കുകയാണ് അശ്വതിയോട്. കമന്റ് ഇട്ട ആളുടെ ഫേസ്ബുക്ക് ഐഡി കണ്ടുപിടിച്ച ആരാധകർ ഇയാളുടെ ഫോട്ടോയും പാർട്ടിയും അടങ്ങുന്ന വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.

കഠിന വിമർശനമാണ് ഇയാൾക്ക് നേരെ ഉയരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്റ് ആക്കി ഇയാൾ തലയൂരുകയായിരുന്നു. എന്നാൽ പിന്നീട് ഇത് വൈറൽ ആയതിനെ തുടർന്ന് തന്റെ ഫേസ്ബുക്ക് പേജിൽ എത്തി ചെയ്തത് തെറ്റാണ്, തന്നോട് ക്ഷമിക്കണം തനിക്കും ഒരു കുടുംബമുണ്ട്. എന്ന് അപേക്ഷിക്കുകയാണ് അശ്വതി യോട്. തുടർന്ന് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.ഇതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്.