വീണ്ടും തകർപ്പൻ ഡാൻസുമായി ജാനകി, സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ജാനകിയുടെ പുതിയ ഡാൻസ്

കേരളത്തിൽ ഒറ്റ ഡാൻസ് കൊണ്ട് ഓളം തീർത്ത രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ആയിരുന്നു ജാനകിയും നവീനും , വെറും മുപ്പത് സെക്കൻഡ് മാത്രം നീളമുള്ള റാസ്പുട്ടിന് ഗാനത്തിന് ഒപ്പം ഡാൻസ് കളിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത് നിമിഷ നേരം കൊണ്ടാണ് കേരളവും കഴിഞ്ഞ് ഇന്ത്യയും കഴിഞ്ഞ് മറ്റ് ലോകത്ത് തന്നെ വൈറലായി മാറിയത്, ഇവരുടെ ഡാൻസ് കണ്ട് ലോകത്തിലെ ഞാനാ ഭാഗത്ത് നിന്നാണ് നിരവതി പേർ അഭിനന്ദനവുമായി എത്തിയത്, പിന്നീട് ഇവരെ നിരവതി ടിവി ഷോകളിൽ അഥിതി ആയി പങ്കെടുത്തിരുന്നു

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികൾ ആയ ഇരുവരും പിന്നിട് ഒറ്റയ്ക്ക് ഡാൻസ് കളിക്കുന്ന വീഡിയോകൾ ആണ് തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി ഇപ്പോൾ പങ്ക് വെക്കുന്നത്, ഈ അടുത്ത് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി നവീൻ കാതലിക്കും പെണ്ണിൻ എന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു, എന്നാൽ ജാനകി തൻറെ ഡാൻസ് പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാൻ ഒരു യൂട്യൂബ് ചാനൽ തന്നെ തുടങ്ങിയിരിക്കുകയാണ്, ഇതിനോടകം കുറച്ച് തൻറെ ഡാൻസ് വീഡിയോകൾ ജാനകി അതിൽ പങ്ക് വെച്ചിട്ടുണ്ട്

മൂന്നാഴ്‌ച മുംബ് പങ്ക് വെച്ച സൈഫ് അലി ഖാൻ ചിത്രമായ പരീനിയിലെ ” പിയു ബോലേ” എന്ന ഗാനത്തിനൊപ്പം ജാനകി ചുവട് വെച്ചതും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു, ഇപ്പോൾ ശങ്കർ സംവിധാനം ചെയ്‌ത തമിഴ് നടൻ വിക്രം കേന്ദ്ര കഥാപാത്രമായി എത്തി അന്യൻ എന്ന ചിത്രത്തിൽ ഏറ്റവു ഹിറ്റായ ഗാനത്തിന് ഒപ്പമാണ് ചുവട് വെച്ചിരിക്കുന്നത്, “കാതൽ യാനായ് വരുഗീറ റെമോ ” എന്ന ഗാനത്തിനോടൊപ്പം ആണ് ചുവട് വെച്ചിരിക്കുന്നത് നാല്പത്തിരണ്ട്‍ സെക്കന്ഡിന്റെയും, പത്തൊൻപത് സെക്കന്ഡിന്റെയും രണ്ട് വിഡിയോകൾ ആണ് പങ്ക് വെച്ചിരിക്കുന്നത്

ജാനകി പങ്ക് വെച്ച രണ്ട് വീഡിയോയും വൈറലായി എന്ന് തന്നെ പറയാം, രണ്ട് വീഡിയോയും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒരേ സമയം കേറിരിക്കുകയാണ്,റാസ്പുട്ടിന് ഡാൻസിനെക്കാളും വളരെ എനെർജിക്കായിട്ടാണ് ജാനകി ഈ പാട്ടിനോടൊപ്പം ചുവട് വെച്ചിരിക്കുന്നത്, വീഡിയോ കണ്ട മിക്കവരും നല്ല അഭിപ്രായങ്ങൾ ആണ് താഴെ രേഖപെടുത്തിയിരിക്കുന്നത്, അതി മനോഹരം എന്നാണ് മിക്കവരുടെയും പ്രതികരണം, ചിലർ ദിവസവും ഇത് പോലുള്ള വീഡിയോകൾ പങ്ക് വെക്കണം എന്നും അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്

x