‘പരീക്ഷാഫലം വന്നപ്പോൾ സാരംഗിന് ഫുൾ A+’; ഫലം വരുന്നതിനു തൊട്ടുമുൻപ് സാരംഗ് മരണത്തിനു കീഴടങ്ങിയ വേദനയിൽ വീടും നാട്ടുകാരും

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഫലം വരുന്നതിനു തൊട്ടുമുൻപ് സാരംഗ് മരണത്തിനു കീഴടങ്ങിയ വേദനയിലാണ് വീടും നാട്ടുകാരും. പഠിക്കാൻ മിടുക്കനായ സാരംഗ് കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

അമ്മയുമൊത്ത് ഓട്ടോയിൽ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാരം​ഗ് മരണത്തിനു കീഴടങ്ങിയത്. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി ബിനേഷ്‌കുമാർ, ജി ടി രജനി ദമ്പതിമാരുടെ മകനാണ്. ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ സാരം​ഗ് പരീക്ഷാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്കാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവ ദാനം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

 

Articles You May Like

x