അച്ചനെതിരെ പരാതി നൽകാൻ ആറാം ക്ലാസ് കാരി നടന്നത് പത്ത് കിലോമീറ്റർ അതും കളക്ടറിന്റെ അടുത്ത് പിന്നീട് സംഭവിച്ചത് കണ്ടോ

കുട്ടികൾക്ക് എന്നും പ്രിയപെട്ടവർ അവരുടെ മാതാപിതാക്കൾ ആണ് എന്നാൽ 6 ആം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തൻറെ അച്ഛനെതിരെ കളക്ടർക്ക് പരാതി പറയണമെങ്കിൽ അവൾ ഈ ചെറു പ്രായത്തിൽ എത്ര വേദന അനുഭവിച്ച് കാണും രണ്ട് വര്‍ഷം മുംബ് കുട്ടിയുടെ അമ്മ മരിച്ച് പോയിരുന്നു തുടര്‍ന്ന് പെൺകുട്ടിയുടെ അച്ഛന്‍ വേറെ വിവാഹം കഴിച്ചു പക്ഷെ അച്ഛനും രണ്ടാനമ്മയും പെൺകുട്ടിയെ സവീകരിക്കാൻ തയാറായില്ല അവർ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്താക്കി ആ കുഞ്ഞാകട്ടെ അമ്മാവന്റെ കൂടെ താമസിച്ചാണ് പഠിക്കുന്നത് പക്ഷെ ഇതിനെ എതിരെ അല്ല അവൾ പരാതി കൊടുത്തത്

തനിക്ക് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പിതാവ് രമേശ് ചന്ദ്ര സേഥി കൈക്കലാക്കിയതാണ് അവളെ ചൊടിപ്പിച്ചത് ആ കുഞ്ഞ് പരാതി നല്‍കാന്‍ നടന്നതാകട്ടെ 10 കിലോമീറ്റര്‍ അതും ആറാം ക്ലാസിൽ പഠിക്കുന്ന സുശ്രീ സംഗിത സേതി എന്ന പതിനൊന്ന് വയസുള്ള കൂട്ടി ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം. കളക്ടറിലെത്തിയാണ് പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ തന്നെ നടപടി എടുത്തു പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനില്‍ നിന്ന് തിരിച്ച് പെണ്‍കുട്ടിക്ക് നല്‍കാനും കലക്ടര്‍ സമര്‍ഥ് വെര്‍മ നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നല്‍കിയത്. കുട്ടിക്ക് സ്വന്തമായ് ബാങ്ക് അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ ബാങ്കിലേക്കാണ് പണം അയച്ചിരുന്നത് സംഗിത സേതിയുടെ ആവശ്യത്തിന് സ്കൂളിൽ നിന്ന് കൊടുത്തിരുന്ന ആഹാരധാന്യം പിതാവ് സ്‌കൂളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നു

കളക്ടറുടെ ഉത്തരവ് ഇട്ടത് പ്രകാരം പണം വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഡിഇഒ സഞ്ജ് സിംഗ് പറഞ്ഞു. അച്ഛൻ എടുത്ത പണം പെൺകുട്ടിക്ക് തിരികെ നൽകാൻ നടപടിയും സവീകരിച്ചിട്ടൊണ്ട് ഇനി മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ട് അരി നൽകണമെന്ന് സ്‌കൂൾ ഹെഡ്മാസ്റ്ററിനോട് കളക്ടർ നിർദ്ദേശിച്ചിട്ടൊണ്ട്

x