ഒറ്റ ചിരി കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയത്തിൽ കേറിയ പറ്റിയ ചിത്രം

സോഷ്യൽ മീഡിയയിൽ 1 കോടിയിലധികം ആളുകൾ ലൈക്കടിച്ച ഒരു ചിത്രമുണ്ട് പോലീസുകാരന്റെ കൈകളിലിരിക്കുന്നു അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ചിത്രം സോഷ്യൽ മീഡിയയിൽ എത്തി വളരെ പെട്ടന്ന് വൈറലായി മാറുകയും ചെയ്തിരുന്നു എന്നാൽ ആ ചിത്രത്തിന് പിന്നിലുള്ള യഥാർത്ഥ സംഭവത്തിന്റെ കഥ കേട്ടാൽ ഏവരുടെയും കണ്ണൊന്ന് നിറഞ്ഞുപോകും കാരണം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ആ കുട്ടി ഇരിക്കുന്ന കൈകൾ ദൈവത്തിന്റെ കരങ്ങൾ എന്ന് നിസംശയം പറയാം.

പോലീസുകാരുടെ സമയോചിത ഇടപെടലിൽ തിരിച്ചുകിട്ടിയ അമ്മയുടെ നിധി നന്മ വറ്റാത്ത ആ പോലീസുകാരന്റെ യഥാർത്ഥ സംഭവം ഇങ്ങനെയാണ് തെരുവിൽ ഭിക്ഷ എടുക്കുകയും അന്നത്തെ അന്നത്തിന് ഉള്ള വക കണ്ടെത്തുകയും ചെയ്യുന്ന യുവതിയായിരുന്നു ഹുമേറ ബീഗം എന്ന ഇരുപത്തിയൊന്നുകാരി എന്നത്തേയും പോലെ ഭിക്ഷയെടുത്തശേഷം വഴി അരുകിൽ തന്റെ നാല് മാസം പ്രായമുള്ള കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹുമേറ ബീഗത്തിന്റെ അരികിൽ നിന്നും കുട്ടിയെ ഒരു സംഘം ആളുകൾ തട്ടികൊണ്ട് പോവുകയായിരുന്നു കുട്ടികളെ തട്ടികൊണ്ട് പോവുകയും മറിച്ച് വില്പനയും മറ്റുമായി നടക്കുന്ന സംഘമായിരുന്നു അത് വളരെ വൈകി രാത്രിയിൽ ഇടക്ക് ഹുമേറ തന്റെ കുട്ടിയെ തപ്പി നോക്കിയപ്പോൾ ഞെട്ടിപോയി തന്റെ അരുകിൽ കുട്ടി ഇല്ല എന്ന ബോധ്യം അവളെ വലിയൊരു സങ്കടത്തിലേക്ക് തള്ളി വിട്ടത് കുഞ്ഞിനെ അന്വഷിച്ച് പരക്കം പാഞ്ഞ ഹുമേറ പരിസരത്തെല്ലാം നോക്കിയെങ്കിലും അവനെ കണ്ടെത്താനായില്ല ഹൃദയത്തിൽ ഉണ്ടായ ആ വിഷമത്തിന് അവൾ സഹായത്തിനായി ഓടി കയറിയത് നമ്പള്ളി പോലീസ് സ്റ്റേഷനിൽ ആയിരുന്നു.


തന്റെ സങ്കടവും സംഭവിച്ചതുമൊക്കെ അവൾ ആ പോലീസുകാരോട് പറഞ്ഞു ഭിക്ഷക്കാരി എന്നോ ദരിദ്രരെന്നോ ഒന്നും നോക്കാതെ ഉടൻ തന്നെ പ്രവർത്തന നിരതരായ പോലീസുകാർ ആ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു തെരുവോരത്തെ ക്യാമറകളിൽ നിന്നും 2 പേര് കുട്ടിയെ തട്ടിയെടുത്ത് ഓടുന്നതായി കാണാൻ സാധിച്ചു തുടർച്ചയായ പതിനഞ്ച്‌ മണിക്കൂർ നീണ്ട പ്രവർത്തനത്തിനും അന്വഷണത്തിനും ഒടുവിൽ ആ കുട്ടിയെ അവർ കണ്ടെത്തി കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിൽ അവനെ കയ്യിൽ പിടിച്ചു കൊഞ്ചിക്കുന്നതിനിടയിൽ പല്ലില്ലാത്ത മോണ കാട്ടി അവൻ പോലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാറിനെ നോക്കി ചിരിച്ചു ഇരുവരുടെയും പരസ്പരമുള്ള ചിരി ചുറ്റും കൂടി നിന്നവരുടെ കണ്ണ് നിറച്ചു ഉടൻ തന്നെ ഈ നല്ല നിമിഷം ആരോ ക്യാമെറയിൽ പകർത്തുകയും ചെയ്തു.

ആ കുട്ടിയുടെ ചിരി എന്റെ മനസ്സിൽ എന്നും ഉണ്ടാവുമെന്നായിരുന്നു സഞ്ജയ് കുമാർ പ്രതികരിച്ചത് കുട്ടിയെ അമ്മക്കരുകിൽ നിന്നും തട്ടികൊണ്ട് പോയതിന് മുഹമ്മദ് മുഷ്‌താഖ്‌ , മുഹമ്മദ് യൂസഫ് എന്നിവരെ പോലീസ് അറസ്റ് ചെയ്യുകയും ചെയ്തു പലർക്കും മാതൃകയായ പ്രവർത്തനമായിരുന്നു ഹൈദ്രബാദ് പോലീസ് ചെയ്തത് പോലീസ് സ്റ്റേഷനിൽ നൽകുന്ന പരാതികൾ പല പോലീസ് ഉദ്യോഗസ്ഥരും കാര്യമായി ഗൗനിക്കുന്നില്ല എന്നുള്ള ആരോപണം തിരുത്തിക്കുറിക്കുന്ന സംഭവമായിരുന്നു അരങ്ങേറിയത് പരാതിക്കാരി ദരിദ്രയായാലും ഭിക്ഷക്കാരിയാണെങ്കിലും അതൊന്നും ശ്രെദ്ധിക്കാതെ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചു

x