” ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധം ” പ്രിയ നടി അമ്പിളി ദേവിയുടെ തുറന്നടിച്ച വെളിപ്പെടുത്തൽ വൈറലാകുന്നു

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് അമ്പിളി ദേവി .. മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങുന്ന അമ്പിളി ദേവിക്ക് ആരാധകർ നിരവധിയാണ് .. അമ്പിളി ദേവി മാത്രമല്ല ഭർത്താവ് ആദിത്യനും അഭിനയലോകത്ത് സജീവമാണ് .. സീത എന്ന സീരിയലിലൂടെ ഭാര്യായും ഭർത്താവുമായി വേഷമിട്ട അമ്പിളിയുടെയും ആദിത്യന്റെയും കെമിസ്ട്രി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു .. തുടർന്ന് ഇരുവരും ഈ കെമിസ്ട്രി യാതാർത്ഥ ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു .. 2019 ൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത് .. വിവാഹം കഴിഞ്ഞ ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി സൈബർ ആക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു .. എന്നാൽ വിമർശകരെ എല്ലാം വായടപ്പിക്കുന്ന തരത്തിലുള്ള സന്തോഷ ജീവിതമായിരുന്നു ഇരുവരും തുടങ്ങിയത് ..

 

 

വിവാഹ ശേഷം അഭിനയലോകത്തുനിന്നും അമ്പിളി ദേവി താൽക്കാലികമായി ഇടവേള എടുത്തിരുന്നു .. അഭിനയലോകത്ത് സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം .. ഇടയ്ക്കിടെ മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. എന്നാൽ ഇക്കഴിഞ്ഞ ദിവസം അമ്പിളി ദേവി പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായി മാറിയിരുന്നു ” കഥയറിയാതിങ്ങു സൂര്യൻ സ്വർണ താമരയെ കൈവെടിഞ്ഞു ” എന്ന ഗാനം ” ഇതാണ് ജീവിതം ” എന്ന ക്യാപ്ഷ്യനോടെ താരം പങ്കുവെച്ചിരുന്നു .. ഇതോടെയാണ് ഭർത്താവ് ആദിത്യനുമായി എന്തേലും പ്രെശ്നം ഉണ്ടെന്ന്‌ ആരധകർക്കിടയിൽ സംശയം ഉടലെടുത്തത് .. ഇപ്പോഴിതാ അമ്പിളി ദേവി തന്നെ തുറന്നടിച്ചു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് .. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി ദേവി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് …

 

പ്രചരിക്കുന്ന വാർത്തയിൽ സത്യമുണ്ട് എന്നാണ് അമ്പിളി ദേവി പറയുന്നത് … വിവാദങ്ങളോട് ഞാൻ അങ്ങനെ പ്രതികരിക്കാറില്ലാത്തതാണ് , എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വിവാദങ്ങൾ അല്ല അതിൽ സത്യമുണ്ട് .. ഒരുപാട് പ്രേശ്നങ്ങളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒന്നായത് , വിമർശകർ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ നല്ലൊരു ജീവിതം അവർക്ക് മറുപടിയായി നൽകണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു .. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത് , ഞാൻ ഗർഭിണി ആകുന്നത് വരെ മാത്രമായിരുന്നു ആ സന്തോഷം .. ഗർഭിണി ആയത് മുതൽ എനിക്ക് അഭിനയലോകത്തുനിന്നും ഇടവേള എടുക്കേണ്ടി വന്നു .. ബെഡ് റെസ്റ്റായതുകൊണ്ട് യാത്ര ചെയ്യാനൊന്നും സാധിച്ചിരുന്നില്ല .. മകനെ ഞാൻ ഗർഭിണി ആയിരിക്കുന്നത് മുതൽ വാടകവീട്ടിൽ താമസിക്കുന്ന 13 വയസ് പ്രായമുള്ള മകനുള്ള സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധമുണ്ട് .. ഡെലിവെറിക്ക് ശേഷം ആദിത്യൻ എന്റെ അടുത്തേക്കുള്ള വരവ് തീർത്തും കുറഞ്ഞു , പല തവണ ചോദിച്ചപ്പോൾ തിരക്കാണ് ബിസിനസ്സാണ് എന്നൊക്കെ പറഞ്ഞു , അദ്ദേഹം പറയുന്നത് ഞാൻ വിശ്വസിക്കുകയും ചെയ്തു .. എന്ന ഈ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിലാണ്‌ ഞാൻ അറിഞ്ഞത് ..

 

ആ സ്ത്രീ ഗർഭിണിയാണ് എന്ന് ഞൻ അറിയാനിടയായി , എന്നാൽ ഞാൻ അദ്ദേഹത്തെ ഒരിക്കലും അവിശ്വസിച്ചില്ല .. കാരണം എനിക്ക് അത്രക്ക് വിശ്വാസം ആയിരുന്നു എന്റെ ഭർത്താവിനെ … ഈ കഴിഞ്ഞ ഇടക്ക് ആദിത്യനും ആ സ്ത്രീയും സ്കാനിംഗ് റിപ്പോർട്ടിന്റെ ഒരേ കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടതാണ് എന്റെ വിശ്വാസം തകരാൻ കാരണം .. ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിക്കുകയും ചെയ്തു .. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു .. രഹസ്യ ബന്ധം അല്ല എന്നും എല്ലാവർക്കും അറിയാവുന്ന കാര്യം ആണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത് .. ഇപ്പൊ അദ്ദേഹത്തിന്റെ ആവിശ്യം വിവാഹ മോചനമാണ് .. ആദിത്യന് തന്റെയൊപ്പം ജീവിക്കാൻ പറ്റില്ല എന്നാണ് ഇപ്പോൾ പറയുന്നത് .. ഞാൻ എന്നതാണ് തെറ്റ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല … വിവാഹ മോചനം ചോദിച്ച അദ്ദേഹത്തോട് പറ്റില്ല എന്ന് തീർത്തും ഞാൻ പറഞ്ഞു .. പലരും മുകേന ഒത്തുതീർപ്പിന് ശ്രെമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല …

 


ഇപ്പോൾ വിവാഹ മോചനമാണ് അവരുടെ ലക്‌ഷ്യം .. അവർക്ക് സ്വസ്ഥമായി ജീവിക്കണം ആ സ്ത്രീയും ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി കോടതിയെ സമീപിച്ചിട്ടുണ്ട് … ഇതൊക്കെ എന്ത് സ്ത്രീയാണ് എന്നാണ് എനിക്ക് മനസിലാവാത്തത് എന്നാണ് അമ്പിളി ദേവി പറയുന്നത് .. ഇക്കാര്യങ്ങൾ തുറന്നുപറയുന്നതിൽ തനിക്ക് നല്ല ഭയം ഉണ്ടെന്നും അമ്പിളി ദേവി കൂട്ടിച്ചേർത്തു .. എല്ലാം സഹിക്കാൻ താൻ തയ്യാറായിരുന്നു , വസ്ത്രം മാറുന്നത് പോലെ ഓരോ ബന്ധങ്ങളും ഉപേക്ഷിക്കാൻ തനിക്ക് സാധിക്കില്ല എന്നും അമ്പിളി ദേവി വെളിപ്പെടുത്തി … എന്തായാലും അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ പ്രേക്ഷകരിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് …

Articles You May Like

x