സിസേറിയൻ ആയിരുന്നല്ലേ വേദന അറിഞ്ഞില്ല അല്ലെ എന്ന് ചോദിക്കുന്നവർ ഇത് കൂടി ഒന്ന് വായിക്കണം

വിവാഹ ശേഷം ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു അമ്മ ആകുക എന്നുള്ളത്, എന്നാൽ പ്രസവ സമയത്ത് അവർ അനുഭവിക്കുന്ന വേദന പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതിലും അപ്പുറമാണ്, എന്നാൽ നോർമൽ ഡെലിവറി അല്ലാത്ത സമയത്ത് സിസേറിയൻ ചെയാറുണ്ട്, അവർ മിക്കപ്പോഴും കേൾക്കുന്ന ഒരു കമന്റ് ആണ് സിസേറിയൻ ആയിരുന്നല്ലേ വേദന അറിഞ്ഞില്ല അല്ലേ എന്നുള്ള ചിലരുടെ അഭിപ്രയം, ഇപ്പോൾ ആൻസി എന്ന യുവതി പ്രസവ സമയത്ത് താൻ അനുഭവിച്ച വേദനയും മറ്റും വിവരിച്ച് കൊണ്ട് എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് ആണ് വൈറലായി മാറുന്നത് കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ക്ഷീണവും ശർദ്ദലും കൈ കാലുവേദനയും അനാവശ്യമായ മൂഡ് മാറ്റങ്ങളും, ഉറക്കമില്ലായമയും പേടിയും എല്ലാം കൂടിയ ഗർഭകാലം, ഒരു കൊതുക് കുത്തുന്ന വേദന പോലും സഹിക്കാത്ത, പനി വന്നാൽ ഇൻജെക്ഷൻ പേടിച് ചൂടുവെള്ളം കുടിച് പുതച് മൂടി കിടക്കുന്ന പെണ്ണ്, അമ്മയാകാൻ തയ്യാറെടുത്ത് ലേബർ റൂമിലേക്ക്‌ പോകുന്ന കാഴ്ചയാണ് ഏറ്റവും മനോഹരമെന്നൊക്കെ വേണമെങ്കിൽ പറയാം, ഞാനും എല്ലാ പെൺകുട്ടികളെ പോലെ തന്നെയായിരുന്നു ഒരു ചെറിയ വേദന പോലും സഹിക്കാത്ത, ഇൻജെക്ഷൻ പേടിയുള്ള പെൺകുട്ടി, നവംബർ 25 ന് രാവിലെ തുടങ്ങിയ കൃത്യമായ ഇടവേളകളിലുള്ള വേദന, അതിന് മുൻപും രണ്ടു ദിവസം വേദന വന്ന് ലേബർ റൂമിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ഇത് അല്ല കുട്ടി പ്രസവ വേദന, വയറിനു കൂടുതൽ കനം തോന്നുകയും കൃത്യമായ ഇടവേളകളിൽവേദന വന്ന് പോകുകയും ചെയ്യും എന്ന്, അത്കൊണ്ട് തന്നെ ഇന്നത്തേത് പ്രസവ വേദന തന്നെ എന്ന് ഞാൻ ഉറപ്പിച്ചു

അങ്ങനെ ഞാൻ ലേബർ റൂമിലേക്ക് പോയി, തിരിഞ്ഞ് നോക്കിയപ്പോൾ വിഷ്ണു ഏട്ടനും അമ്മയും മുഖത്തു ഒരു തുള്ളി ചോരയില്ലാത്ത പോലെ എന്നൊക്കെ പറയില്ലേ അത്പോലെ നിൽക്കുന്നു, അന്ന് പ്രസവത്തിനായി ഏകദേശം ഒരു 8 പേരുണ്ടായിരുന്നു, അവരുടെയൊക്കെ മൂളലും ഞരങ്ങലും കരച്ചിലും കണ്ടപ്പോൾ തന്നെ എന്റെ പേടിയും പതി മടങ്ങ് കൂടി, ബെഡ് ൽ കിടന്ന് ആദ്യത്തെ ചടങ്ങ് ഫ്ലൂയിഡ് പൊട്ടിച്ചു വിടുകയായിരുന്നു, അതോടു കൂടി വേദന സഹിക്കാവുന്നതിലും അപ്പുറമായി, വേദനയുടെ ഇടവേള കുറഞ്ഞു വന്നു, വയറു വേദനയോടൊപ്പം നടുവേദനയും കാലുവേദനയും അങ്ങനെ അങ്ങനെ എല്ലാ വേദനയും വന്നു പോയ്കൊണ്ട് ഇരുന്നു, ഉറക്കെ കരഞ്ഞു തുടങ്ങി, സകല ഈശ്വരന്മാരും കരച്ചിലിൽ കൂട്ടു വന്നു, ആ സമയം മനസിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്ന് പോയി, പേടിയും കൂടിക്കൊണ്ട് ഇരുന്നു, ഇടക്ക് തലകറങ്ങി, തളർന്നുപോയി, ബിപി കൂടി

എന്നെകൊണ്ട് കഴിയില്ലെന്ന് തോന്നിയിട്ടാകാം ഞാനും ഡോക്ടറും c സെക്ഷൻ ചെയ്യാം എന്ന് തീരുമാനിച്ചു, വിഷ്ണു ഏട്ടന്റെ കയ്യിന്ന് c സെക്ഷന് ഭർത്താവിന്റെ സമ്മതപത്രം വാങ്ങിച്ചു, അതിനിടക്ക് യൂറിൻ പോകാതെ വന്നപ്പോൾ tube ഇട്ടു.വേദനകൾ എല്ലാം കൂടി ഒരുമിച്ച് വന്നു, സിസേറിയന് വേണ്ടി സ്‌ട്രെച്ചേരിൽ കൊണ്ട് പോകുമ്പോൾ അമ്മയെയും വിഷ്ണു ഏട്ടനെയും ഒന്ന് നോക്കി, ഓപ്പറേഷൻ തീയറ്ററിൽ എത്തി അനാസ്ഥേഷ്യ തന്നു, ഏകദേശം ഒരു 10 മിനിറ്റ്, ഞാൻ പകുതി മയക്കത്തിൽ ആയിരുന്നു, fluid പോലും തുടക്കാതെ കുഞ്ഞിനെ ഒരു നഴ്‌സ്‌ എന്റെ ചുണ്ടോട് ചേർത്ത് കൊണ്ട് വന്നു, കവിളിൽ ഒരുമ്മ വെച്ചപ്പോഴേക്കും നഴ്‌സ്‌ കുഞ്ഞിനെ കുളിപ്പിക്കാൻ കൊണ്ട് പോയി, കണ്ട് കൊതി തീർന്നില്ലായിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇതാണ് ഏറ്റവും മനോഹരമായ നിമിഷം

ഇതാണ് ഏറ്റവും അഭിമാനമുള്ള നിമിഷം എന്ന് ഞാൻ ഓർത്തു, എന്റെ കരച്ചിലുകൾക്ക്, വാശികൾക്ക്, ഞങളുടെ കുഞ് കുഞ് കഷ്ടപ്പാടുകൾക്ക് ഒരു ചിരി വന്നിരിക്കുന്നു,,,, ആ ബെഡ് ൽ കിടന്ന് തന്നെ മോൻ പാലു കുടിക്കുന്നതും, അമ്മെന്ന് വിളിക്കുന്നതും, വിഷ്ണു ഏട്ടനോട് എന്നെ പറ്റി പരാതികൾ പറയുന്നതും, അവൻ കമിഴ്ന്ന് വീഴുന്നതും ഇരിക്കുന്നതും നടക്കുന്നതും ഓടുന്നതും എല്ലാം ഞാൻ സ്വപ്‍നം കണ്ടു,,,,,,, ഓ കഴിഞ്ഞല്ലോ എന്നോർത്തു നെടുവീർപ്പിട്ടു ഞാൻ, വേദനയും ഇല്ല ആദ്യമേ cs മതിയായിരുന്നു എന്ന് ഓർത്തു ഞാൻ,, സിസേറിയൻ ആയിരുന്നല്ലേ ഓ അപ്പോൾ വേദന ഇല്ലാരുന്നല്ലേ എന്ന് ചോദിക്കുന്ന എല്ലാവരോടും, നെടുവീർപ്പിടാൻ വരട്ടെ വേദനയുണ്ട്, അറിയാതെ കണ്ണു നിറഞ്ഞു പോകുന്ന അത്ര തന്നെ വേദനയുണ്ട്, രണ്ടാൾ കൂടാതെ എഴുനേൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റില്ല, വേദന കൊണ്ട് കുഞ്ഞിന് പാല് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ,,,,

പിന്നെയുമുണ്ട് ഉറക്കവും ഭക്ഷണവും ഒന്നും സമയത്തിന് നടക്കാതെ, ഇനിയും മാറാത്ത വേദനയും, വിശന്നു ചോറിനുമുമ്പിൽ ചെന്നിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നെഴുനേറ്റ് കരഞ്ഞു തുടങ്ങുന്ന മോന്റെ അടുത്തേക്ക് ഓടിയെത്തി അവന് പാല് കൊടുത്ത് ഉറക്കുമ്പോഴേക്കും, വൈകുന്നേരം ചായക്കുള്ള സമയം ആയിട്ട് ഉണ്ടാകും, ഇങ്ങനെ ഇങ്ങനെ രാത്രികൾ ഉറക്കമില്ലാതെയും പകൽ കുഞ്ഞിന്റെ അടുത്ത് നിന്ന് മാറാതെയും ക്ഷീണിച്ച് പോകുന്നുണ്ട് ഓരോ അമ്മയും, ഉറക്കം തൂങ്ങിയ മുഖം, അതിനു പുറകെ post partum depression എന്ന പേരിൽ

വരുന്ന വിഷാദം അതിജീവിക്കാൻ ആണ് ഏറ്റവും ബുന്ധിമുട്ട്, എന്തിനും ഏതിനും അകാരണമായ ദേഷ്യം, വാശി, നിസാര കാര്യത്തിന് കരഞ്ഞു കണ്ണുനീർ ഒഴുക്കുന്നത്, നല്ല മാനസിക കരുത്ത് നൽകാൻ ആരുമില്ലെങ്കിൽ തളർന്നുപോകാവുന്ന അവസ്ഥ. എല്ലാ അമ്മമാരും ഇത് post partum depression ആണ് എന്ന് അറിയാതെ അനുഭവിച്ച് അതിജീവിച്ചിട്ടുണ്ട്,,,,,, കുഞ് ഒരു വയസ് എങ്കിലും ആകാതെ നേരായവാത്ത ജീവിത രീതികൾ അനുഭവിക്കുന്നത് അമ്മമാർ മാത്രമാണ്, ഇങ്ങു തരു കുഞ്ഞിനെ ഞാൻ ഉറക്കാം, നീ കിടന്നോ, നീ കഴിച്ചോളൂ എന്ന് ഒന്നും നമ്മുടെ നാട്ടിലെ ഭർത്താക്കന്മാർ ഭാര്യമാരോട് പറയാറില്ല, അവർ മൊബൈൽ ൽ കളിച്ചും, ടിവി കണ്ടും, പുറത്ത് പോയും തിരക്കിൽ ആയിരിക്കും,,,,

ഇനി ഇതിലും കഷ്ട്ടം ജോലി ചെയ്യുന്ന അമ്മമാരുടെ കാര്യമാണ്, രാവിലെ എഴുന്നേറ്റ് വീട്ടു പണികൾ തീർത്ത് കുഞ്ഞിന്റെ കാര്യം നോക്കി ഓഫീസിലേക്കും അവിടെന്ന് തിരിച് വീട്ടിലേക്കും ഓടുന്ന അമ്മമാർ,,,,,,,,
ഓട്ടത്തിനിടയിൽ അറിഞ്ഞും തെളിഞ്ഞും മറക്കുന്ന ഒന്നുണ്ട് എണ്ണ തേച്ചുള്ള വേത് കുളി കഴിഞ്ഞിട്ടും പ്രസവരക്ഷ കഴിഞ്ഞും ബാക്കിയാകുന്ന നടു വേദന,,,,,, അത്കൊണ്ട് സിസേറിയൻ ആയിരുന്നല്ലേ വേദന അറിഞ്ഞില്ല അല്ലെ എന്ന് ചോദിക്കുന്നവർ ആ ചോദ്യം ഒന്ന് നിർത്തുക നമുക്കൊന്ന് മാറി ചിന്തിക്കാം

x