റോഡിൽ നിന്ന് രണ്ട് പവന്റെ സ്വർണ വള കളഞ്ഞു കിട്ടിയ യാചകൻ ചെയ്‌തത്‌ കണ്ടോ

പൊതുവെ യാചകരെ ആരും അടിപ്പിക്കാറില്ല എന്ന് തന്നെ പറയാം കാരണം ചില യാചകർ യാചിക്കാൻ വരുകയും അവർ മോഷണങ്ങളും മറ്റും നടത്തുന്നതും മറ്റും വാർത്തകൾ നാം മിക്കപ്പോഴും കേൾക്കാറുള്ളതാണ് എന്നാൽ ഇപ്പോൾ ഒരു യാചകൻ ചെയ്‌ത്‌ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സംഭവം നടന്നത് നമ്മുടെ കൊച്ച് കേരളത്തിൽ തന്നെയാണ്

ആലുവ റെയിൽവേ സ്റ്റേഷന് അടുത്താണ് തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് വന്ന തിരുത്തണി സ്വദേശിയായ രമേശ് ഭിക്ഷ എടുത്ത് താമസിക്കുന്നത് രമേശിന് ഒരു കാൽ ഇല്ലാത്തത് കൊണ്ട് ജോലിക്കൊന്നും പോകാൻ കഴിയില്ല പകൽ സമയം ഭിക്ഷ യാചിക്കുകയും രാത്രിയിൽ റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെ കിടന്ന് ഉറങ്ങുകയും ആണ് ചെയ്യും

കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത് ആലുവ റെയിൽവേ സ്റ്റേഷൻ സമീപത്തെ ബേക്കറിക്ക് സമീപത്തു നിന്ന് രണ്ടു പവന്റെ സ്വർണ വള രമേശിന് ലഭിക്കുകയായിരുന്നു രമേശിന് സ്വർണ വള ലഭിച്ചത് ആരും കണ്ടതുമില്ല വേണമെങ്കിൽ അദ്ദേഹത്തിന് ആ വളകൾ എടുക്കാമായിരുന്നു പക്ഷെ ആ സത്യസന്ധനായ യാചകൻ അത് ചെയ്‌തില്ല പകരം തനിക്ക് കിട്ടിയ സ്വർണ വള ബേക്കറിയുടെ ഉള്ളിലിരുന്ന സ്ത്രീയെ ഏൽപിക്കുകയായിരുന്നു

ഏവർകും ഒരു സംശയം വരാൻ സാധ്യത ഒണ്ട് എങ്ങനെ കൃത്യമായി ആ യാചകൻ ആ സ്ത്രീക്ക് കൊണ്ട് വള നൽകി എന്നതായിരിക്കും കാരണം മറ്റൊന്നുമല്ല അവർ ബേക്കറിയുടെ അടുത്ത് വണ്ടി പാർക്ക് ചെയ്‌തിട്ട് വരാൻ നേരം ആ യാചകൻ അവരുടെ മുമ്പിൽ കൈ നീട്ടിരുന്നു അങ്ങനെ ആ യാചകന് ആ കാറിൽ വന്ന യാത്രക്കാർ അഞ്ചു രൂപ നൽകി അതും സ്വീകരിച്ച് തിരികെ നടന്നപ്പോഴാണ് അവർ നിർത്തിയിട്ടിരുന്ന കാറിന്റെ അടുത്ത് സ്വർണ വള കിടക്കുന്നത് ആ യാചകന്റെ കണ്ണിൽ പെട്ടത്

രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം നടന്നത് തന്നെ സഹായിച്ച ആ കാറിൽ വന്നവരെ രമേശിന് ഓർമ ഉണ്ടായിരുന്നു രമേശിന് വള ലഭിച്ച ഉടനെ തന്നെ ബേക്കറിയിൽ ഇരുന്ന സ്ത്രീയെ തനിക്ക് ലഭിച്ച രണ്ട് പവന്റെ ആ വള ഏൽപിക്കുകയായിരുന്നു ഇതാണ് പറയുന്നത് ആരെയും നമ്മൾ ചെറുതായി കാണരുത് ഒരു പക്ഷെ ആ ഭിക്ഷക്കാരൻ യാചിച്ച് വന്നപ്പോൾ ആട്ടിപായിച്ചെങ്കിൽ അവർക്ക് ആ വള തിർച്ചയായും നഷ്ടപ്പെടും എന്ന് ഉറപ്പിച്ച് പറയാൻ പറ്റും ഇപ്പോൾ ആ ഭിക്ഷക്കാരന്റെ പ്രവർത്തിയെ പ്രശംസ കൊണ്ട് മൂടുകയാണ് ഏവരും

x