
വീട് വെക്കാൻ കഷ്ടപെടുന്നയാളെ ആരോ കളിയാക്കാൻ പറഞ്ഞുവിട്ടത് പോലീസ് സ്റ്റേഷനിലേക്ക് ..പിന്നീട് നടന്നത് കണ്ടോ
നന്മ നിറഞ്ഞ നിരവധി വാർത്തകൾ ദിനം പ്രതി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് , അത്തരത്തിൽ എത്തുന്ന നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്..അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ നല്ല മനസുള്ള കുറച്ചു നിയമ പാലകരുടെ വാർത്തയാണ് ഏവരും ഒരേ പോലെ ഏറ്റെടുത്തിരിക്കുന്നത്.കാസർഗോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷനിൽ കിട്ടിയ പരാതി വായിച്ചുനോക്കിയപ്പോൾ ശരിക്കും പോലീസുകാർ തന്നെ അമ്പരന്നു പോയി.രമേശൻ എന്നൊരു സാധാരണക്കാരൻ നൽകിയ പരാതിയായിരുന്നു അത് , പരാതി എന്ന് പറയാൻ പറ്റില്ല അതൊരു നിവേദനമായിരുന്നു.

2 കുട്ടികളാണ് , അവരെയും കൊണ്ട് കയറിക്കിടക്കാൻ വീട് ഇല്ല.വീട് പണി പൂർത്തിയാക്കാൻ എന്തെങ്കിലും ഒരു സാമ്പത്തിക സഹായം നൽകണം എന്നായിരുന്നു രമേശൻ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്..ആരോ ആ പാവത്തിനെ കളിപ്പിക്കാൻ പറഞ്ഞു വിട്ടതാണ് എന്ന് അന്വഷണത്തിൽ മനസിലായി.പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ നൽകേണ്ട പരാതിയാണ് പാവത്തിനെ പറഞ്ഞ് പറ്റിച്ച് ആരോ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടത്.പരാതിയുമായി എത്തിയ രമേശനെ കണ്ടപ്പോൾ തന്നെ വീട്ടിലെ അവസ്ഥ ദയനീയമാണ് എന്ന് മനസിലായി ..അതുകൊണ്ട് തന്നെ ആ പാവത്തിനെ കയ്യൊഴിയാൻ നല്ലവരായ ആ പോലീസുകാർക്ക് മനസ് വന്നില്ല.ബേക്കൽ സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽസ് നടത്തുന്ന സി എച് എന്ന വ്യക്തിയും ബേക്കൽ സ്റ്റേഷനിലെ സഹപ്രവർത്തകരും ചേർന്ന് രമേശൻ ആവശ്യപ്പെട്ട തുക നൽകി സഹായിക്കുകയായിരുന്നു.വീട് പണി തീർക്കാനുള്ള ആവിശ്യമായ തുകയും നൽകിയാണ് രമേശനെ പോലീസുകാർ മടക്കി അയച്ചത്.ആ വലിയ മനസിന് മുന്നിൽ നമിക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിപ്രായം പറഞ്ഞത്.
പാവപെട്ടവനായ രമേശനെ സഹായിക്കാൻ ആർക്കും ഒരു മടിയും ഇല്ലായിരുന്നു.സഹായം ലഭിക്കും എന്ന് ആരോ പറഞ്ഞു പറ്റിച്ച് വിട്ടതാണ് രമേശനെ.എന്നാൽ രമേശൻ എത്തിയത് വലിയ മനസുള്ള കുറച്ചു പോലീസുകാർക്കിടയിൽ ആയിരുന്നു.അവസ്ഥ മനസിലാക്കി രമേശനെ സഹായിക്കാനും അവർ മറന്നില്ല.ഈ ഒരു സംഭവത്തെക്കുറിച്ച് ബേക്കൽ പോലീസ് എസ് ഐ വിനോദ് കുമാറാണ് സോഷ്യൽ മീഡിയ വഴി പുറം ലോകത്തെ അറിയിച്ചത് .ഓരോ പൗരന്റെയും ജീവനും സ്വത്തിനും ഏത് സഹായത്തിനും കാവലുണ്ട് എന്ന് തെളിയിക്കുന്ന സംഭവം കൂടിയായിരുന്നു ഇത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേരള പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ്.എന്തിനും ഏതിനും പോലീസിനെ വിമർശിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം , എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ.അപ്രതീക്ഷിതമായിട്ടാണെങ്കിലും തങ്ങളുടെ മുന്നിൽ വന്ന പരാതി സഹാനുഭൂതിയോടെയും അതീവ ഗൗരവത്തോടെയും ഏറ്റെടുത്ത് നിറവേറ്റി കൊടുത്ത ആ പോലീസുകാർക്ക് നൽകാം ഇന്നത്തെ നമ്മുടെ ബിഗ് സല്യൂട്ട്