വിവാദങ്ങൾക്ക് പിന്നാലെ സങ്കട വാർത്ത ആരാധകരോട് പങ്കുവെച്ച് നടി അമ്പിളി ദേവി

മിനി സ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട നടിയാണ് അമ്പിളി ദേവി .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് അമ്പിളി ദേവി .. ഇക്കഴിഞ്ഞ ദിവസം കുടുംബജീവിതത്തെപ്പറ്റി താരം നടത്തിയ തുറന്നുപറച്ചിലുകൾ ഏറെ ഞെട്ടലോടെയായിരുന്നു മലയാളി ആരാധകർ കേട്ടത് .. നടനും ഭർത്താവുമായ ആദിത്യനെതിരെ ഗുരുതരമായാ വെളിപ്പെടുത്തലുകൾ നടത്തിയാണ് അമ്പിളി ദേവി രംഗത്ത് എത്തിയത് .. 2019 ലാണ് നടൻ ആദിത്യൻ ജയനും അമ്പിളി ദേവിയും വിവാഹിതരായത് .. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീത സീരിയലിൽ ഇവർ ഭാര്യാ ഭർത്താക്കന്മാരായി വേഷമിട്ടിരുന്നു .. ഇരുവരും ഒന്നിച്ചുള്ള കോംബോ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ ഈ കോംബോ ജീവിതത്തിലും പകർത്താൻ ഇരുവരും തീരുമാനിക്കുകയും വിവാഹം ചെയ്യുകയുമായിരുന്നു .. വിവാഹ ശേഷം ഏറെ വിമർശങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും .നേരിട്ടിരുന്നു .. എന്നാൽ സന്തോഷമായ ഒരു ജീവിതം ജീവിച്ചുകാണിച്ചു മാതൃകയാവാനായിരുന്നു ഇരുവരും ശ്രെമിച്ചത് .. എന്നാൽ ആ ദാമ്പത്യം അത്ര സുഖകരമായില്ല എന്ന വെളിപ്പെടുത്തൽ നടത്തിയാണ് അമ്പിളി ദേവി രംഗത്ത് എത്തിയത് ..

 

 

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധമുണ്ടെന്നും , തന്നെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രെമിക്കുന്നതെന്നും , തന്നെ പലതും പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്നൊക്കെ ഒക്കെ വെളിപ്പെടുത്തിയാണ് താരം രംഗത്ത് എത്തിയത് .. പ്രിയ നടി അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സീരിയൽ ആരാധകർ കേട്ടത് .. സങ്കടക്കടലിൽ ആണ് താനിപ്പോൾ എന്നായിരുന്നു അമ്പിളി ദേവി പറഞ്ഞത് .. ഇപ്പോഴിതാ മറ്റൊരു സങ്കട വാർത്ത കൂടി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമ്പിളി ദേവി .. തന്റെ ജീവിതത്തിൽ താങ്ങാൻ പറ്റുന്നതിനും അപ്പുറമുള്ള നഷ്ടത്തെക്കുറിച്ചാണ് അമ്പിളി ദേവി വെളിപ്പെടുത്തിയിരിക്കുന്നത് .. തന്റെ വല്യച്ഛന്റെ വിയോഗത്തെക്കുറിച്ചാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. താരത്തിന്റെ കുറിപ്പ് ഇങ്ങനെ :-

പ്രണാമം അച്ഛാ
എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും വാക്സിനേഷൻ എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി.ഞങ്ങളുടെ എല്ലാം കടയച്ഛൻ

 

 

ഇതായിരുന്നു അമ്പിളി ദേവി പങ്കുവെച്ച കുറിപ്പ് , ജീവിതത്തിൽ സങ്കടങ്ങൾ എല്ലാം ഒന്നിച്ചു വരുകയാണല്ലോ എന്നാണ് ആരധകർ ഏവരും പറയുന്നത് .. 2019 ൽ ആയിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത് .. വിവാഹശേഷം ഇരുവരും നിരവധി വിമർശങ്ങൾ നേരിട്ടിരുന്നു .. എന്നാൽ ഇതിനൊയൊക്കെ മറികടക്കുന്ന സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് വിമര്ശകര്ക്കുള്ള മറുപടി ഇരുവരും നൽകിയത് .. വിവാഹ ശേഷ അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്ത അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. ഇകഴ്ഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു .. കുടുംബജീവിതത്തിന്റെ താളപ്പിഴകളെ സൂചിപ്പിക്കുന്ന പോസ്റ്റ് എത്തിയത് മുതൽ ആരധകരിൽ സംശയം ഉടലെടുക്കുകയും ചെയ്തിരുന്നു .. ഇപ്പോഴിതാ താരത്തിന്റെ തുറന്നുപറച്ചിൽ ഏറെ ഞെട്ടലോടെയാണ് ആരധകർ അറിഞ്ഞത്.

 

 

 

Articles You May Like

x