നെഞ്ചുപൊട്ടുന്ന സങ്കടം ഉള്ളിലൊതുക്കി ഉമ്മുമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ ലോകത്തോട് വിട പറഞ്ഞ കാര്യമാണ് വാർത്താമാധ്യമങ്ങളിലും സോഷ്യൽ മാധ്യമങ്ങളിലും ഇപ്പോൾ നിറയുന്നത്. മമ്മൂട്ടിക്ക് എന്നും പ്രിയപ്പെട്ടതായിരുന്ന ഉമ്മയുടെ വേർപാട് ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഫാത്തിമ ഇസ്മായിലിന് 93 വയസ്സായിരുന്നു. ഉമ്മയെപ്പറ്റി പറയുന്ന ഓരോ നിമിഷവും താരത്തിന്റെ വാക്കുകളിൽ ഉമ്മയോടുള്ള അടങ്ങാത്ത സ്നേഹം അലയടിക്കുന്നത് കാണാൻ കഴിയുമായിരുന്നു. ഉപ്പയുടെ വേർപാടിൽ തനിക്ക് താങ്ങും തണലുമായി നിന്ന് ഉമ്മയുടെ വേർപാട് ഒരുപാട് താരത്തിനെ പിടിച്ചുലച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

മറ്റുള്ളവർക്ക് മമ്മൂട്ടി ജനപ്രിയനായി മാറിയപ്പോഴും ഫാത്തിമ ഇസ്മായിൽ നിന്ന് ഉമ്മയ്ക്ക് എന്നും അവൻ മമ്മൂഞ്ഞ് തന്നെയായിരുന്നു. മുമ്പ് മമ്മൂട്ടിയെ പറ്റി ഉമ്മ പറഞ്ഞ വാക്കുകളും ഉമ്മയെപ്പറ്റി താര രാജാവ് പറഞ്ഞ വാക്കുകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. എട്ട് വർഷം മുൻപ് ഉമ്മയെ ചേർത്തുപിടിച്ച് കവിളത്തുമ്മ നൽകുന്ന ചിത്രം പങ്കുവെച്ച് മാതൃദിനത്തിൽ താരം കുറിച്ച പോസ്റ്റും ചിത്രവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നുണ്ട്. മദർ ഈസ് ഓൾവേയ്സ് ദ ബെസ്റ്റ് ഫ്രണ്ട് ആൻഡ് മദർ ഈസ് ദ ഫസ്റ്റ് ഫ്രണ്ട് ഓഫ് എവെരി വൺ എന്നായിരുന്നു മമ്മൂട്ടി ചിത്രത്തിന് താഴെ നൽകിയ ക്യാപ്ഷൻ. തൻറെ സിനിമകൾ ഒക്കെ കാണുമ്പോൾ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ കണ്ടുകൊണ്ടിരിക്കുന്ന ഉമ്മയുടെയും കണ്ണ് നിറയും ആയിരുന്നു എന്നാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്.

തന്റെ ഉമ്മ പാവമാണെന്നും എല്ലാവരെയും സ്നേഹിക്കാൻ മാത്രമാണ് അവർക്ക് അറിയുമായിരുന്നത് എന്നും ഒരിക്കൽ താരം പറയുകയുണ്ടായി. മമ്മൂട്ടിയുടെ ഉമ്മയുടെ വേർപാടറിഞ്ഞപ്പോൾ തന്നെ മലയാള സിനിമയിൽ നിന്നുള്ള നിരവധി താരങ്ങൾ അനുശോചനവുമായി രംഗത്തെത്തുകയും താരത്തിനെ ആശ്വസിപ്പിക്കുവാൻ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തന്നെ മമ്മൂട്ടിയും ദുൽഖർ സൽമാനും ഫാത്തിമ ഇസ്മായിലിനെ കാണാൻ വരുന്ന വീഡിയോയും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് ദുൽഖർ ഉമ്മുമ്മയെ കാണാനായി എത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചതാരം ഇപ്പോൾ ഉമ്മയുടെ മരണ സംബന്ധമായ ചടങ്ങിലും കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ചിട്ടുണ്ട്.

Articles You May Like

x