നടൻ വിഷ്‌ണു വിശാലിന്റെയും ബാഡ്‌മിന്റൺ താരം ജ്വാല ഗുട്ടയുടെയും രണ്ടാം വിവാഹം കഴിഞ്ഞു , വിവാഹ ചിത്രങ്ങൾ കാണാം

മലയാളികളുടെ മനസിൽ രാക്ഷസൻ എന്ന ഒറ്റ ചിത്രം കൊണ്ട് കേറി പറ്റിയ താരമാണ് തമിഴ് നടൻ വിഷ്‌ണു വിശാൽ, ഇപ്പോൾ നീണ്ട കാലത്തേ പ്രണയത്തിന് ശേഷം ഇന്ന് താരത്തിന്റെ രണ്ടാം വിവാഹം നടക്കുകയായിരുന്നു, ഇന്ത്യൻ ബാഡ്‌മിന്റൺ താരം ജ്വാല ഗുട്ടയെയാണ് വിഷ്‌ണു വിശാൽ രണ്ടാമത് വിവാഹം കഴിച്ചത്, താരത്തിന് ഇപ്പോൾ നിരവതി പേരാണ് വിവാഹ ആശംസകൾ സോഷ്യൽ മീഡിയയിൽ കൂടി നേരുന്നത്

വിഷ്‌ണു വിശാലും ജ്വാല ഗുട്ടയും മുംബ് തങ്ങളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു, തമിഴ് സിനിമയിൽ 2009ൽ ആണ് നയിക്കാനായി കടന്ന് വരുന്നത് വിഷ്‌ണുവിന്റെ ആദ്യ സിനിമ തന്നെ വമ്പൻ ഹിറ്റായിരുന്നു, അടുത്ത വർഷം തൻറെ കളി കൂട്ടുകാരിയായ രജനി നടരാജനെ വിവാഹം കഴിക്കുകയായിരുന്നു അതിന് ശേഷം ഇരുവർക്കും കൂടി ആര്യൻ എന്ന മകൻ ജനിക്കുകയായിരുന്നു എന്നാൽ ഈ ബന്ധം 2018ൽ അവസാനിക്കുകയായിരുന്നു

അതിന് ശേഷമായിരുന്നു വിഷ്ണുവിന്റെ കരിയർ ബ്രേക്ക് ആയ രാക്ഷസൻ റിലീസ് ആകുന്നത്, അതിന് ഇന്ത്യൻ ബാഡ്‌മിന്റൺ താരമായ ശേഷമാണ് ജ്വാല ഗുട്ടയുമായി പ്രണയത്തിൽ ആകുന്നത്, താൻ പ്രണയത്തിലാണെന്ന് വിഷ്‌ണു തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത് അതിന് ശേഷമാണ് തൻറെ പുതിയ കാമുകി ജ്വാല ഗുട്ടയാണെന്ന് വെളിപ്പെടുത്തുന്നത്, ജ്വാലയുടേതും ഇത് രണ്ടാം വിവാഹം ആയിരുന്നു

ജ്വാല ഗുട്ട നേരത്തെ വിവാഹം കഴിച്ചത് ബാഡ്‌മിന്റൺ താരം കൂടിയായ ചേതൻ ആനന്തിനെയായിരുന്നു, 2005ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് എന്നാൽ 2011ൽ ജ്വാല ഗുട്ട് വിവാഹ മോചിത ആവുകയായിരുന്നു അതിന് ശേഷമാണ്, നടൻ വിഷ്‌ണു വിശാലമായി അടുക്കുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് , അതിന് ശേഷം നീണ്ടു പോയ വിവാഹം ഇന്ന് നടക്കുകയായിരുന്നു, ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ,

ഹൈദരാബാദിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് , വെള്ള മുണ്ടും ഷർട്ടുമായിരുന്നു വിഷ്‌ണു വിശാലിന്റെ വേഷം, നീല സാരിയിൽ സുന്ദരിയായിട്ടാണ് ജ്വാല ഗുട്ട് എത്തിയത് കഴിഞ്ഞ ദിവസം കുടുംബങ്ങളോടൊപ്പം നടന്ന മെഹന്തി ചടങ്ങിന്റെ ചിത്രങ്ങൾ ജ്വാല തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു അടുത്ത കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ മെഹന്തിയിൽ പങ്കെടുത്തത് , പുത് ജീവിതത്തിലേക്ക് കടക്കുന്ന ഇരുവർക്കും നിരവതി പേരാണ് വിവാഹ മംഗള ആശംസകൾ നേരുന്നത്

x