അരിക്കൊമ്പന് ഒരു ചാക്ക് അരി; വാട്സ്ആപ് വഴിയുള്ള പണപ്പിരിവിൽ തട്ടിയത് 7 ലക്ഷം രൂപ

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം അരികൊമ്പൻ ആണ്. കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇന്നും അരികൊമ്പനെ പറ്റിയുള്ള ചർച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ കൊണ്ടുവരുന്നതിന് കേസ് നടത്തിപ്പിന് എന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി പണം പിരിച്ച് എന്ന ആരോപണമാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. അരിക്കുമ്പനു വേണ്ടി ഏഴു ലക്ഷം രൂപ ചിലർ പിരിച്ചുവെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെ ഇതേ ആരോപണവുമായി ജില്ലയിലെ ചില കർഷക സംഘടനകൾ രംഗത്ത് എത്തുകയാണ്. അരിക്കൊമ്പനു വേണ്ടി വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി പണം പിരിച്ചു എന്നാണ് പുതിയ പരാതി.

മൃഗസ്നേഹികളുടെ സംഘടനകളാണ് ഇത്തരത്തിൽ പിരിവ് നടത്തിയത് എന്നും വിവരമുണ്ട്. അരിക്കൊമ്പന്റെ പേരിൽ ഒട്ടേറെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളും നിലവിലുണ്ട്. അരിക്കൊമ്പന് പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ പോലീസിന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നും പറയപ്പെടുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പൻ മുല്ലക്കൊടി ഭാഗത്ത് കോർ ഏരിയയിലെ ഉൾവനത്തിലാണ് ഇപ്പോഴുള്ളത് എന്നും ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. ഒരാഴ്ചയായി ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ വനമേഖലയിൽ ചുറ്റിത്തിരിയുന്ന അരിക്കൊമ്പൻ ദിവസേന 7 മുതൽ 8 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയപ്പെടുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ തന്നെയായിരുന്നു അരികൊമ്പൻ. ഒരു പതിറ്റാണ്ട് കാലം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പൂപ്പാറയിലും അരിക്കുമ്പന്റെ പേരിൽ കട തുറന്നു കഴിഞ്ഞിരിക്കുകയാണ്. പൂപ്പാറയ്ക്ക് സമീപം ദേശീയപാതയോട് ചേർന്നുള്ള ഗാന്ധിനഗറിലാണ് രഘു, ജീവ,പ്രദീപ്, അഭിലാഷ്, ബിജി, ബാബു, കാർത്തിക്, അനസ്, ബാലു എന്നീ സുഹൃത്തുക്കൾ ചേർന്ന് അരികൊമ്പൻ കട ആരംഭിച്ചിരിക്കുന്നത്. എന്നും അരിക്കുമ്പനൊപ്പം എന്ന പേരിൽ എറണാകുളം സ്വദേശി സിറാജ് ലാൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡ്മിൻ ആയിരുന്ന രശ്മി, പ്രവീൺകുമാർ എന്നിവർ തന്നെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനം മുഖേന സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകുകയായിരുന്നു. സ്വദേശത്ത് നിന്നും വിദേശത്തുനിന്നും അരികൊമ്പനു വേണ്ടി പണം വന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

x