അറസ്റ്റിലായ ശേഷം വിസ്‌മയുടെ ഭർത്താവ് കിരണിന് കിട്ടിയ ആദ്യ ശിക്ഷ കണ്ടോ

കഴിഞ്ഞ ദിവസം കേരളക്കരയെ മുഴുവനും കണ്ണീരിൽ ആക്കിയ വാർത്തയാണ് കൊല്ലം ശൂരനാട്ടെ ഭർത്താവിന്റെ വീട്ടിൽ ആ, ത്മ, ഹത്യ ചെയ്ത വിസ്‌മയ എന്ന യുവതിയുടെ വാർത്ത, സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ മകളെ കെട്ടിച്ച് കൊടുക്കു എന്ന് വാശി പിടിക്കുന്ന കേരളത്തിലെ എല്ലാ മാതാപിതാക്കൾക്കും ഒരു പാടം കൂടിയാണ് ഈ സംഭവം കൈ ചൂണ്ടുന്നത്, വളർത്തി വലുതാക്കി അവൾക്ക് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യാഭാസം കൊടുത്ത ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ പറഞ്ഞറിയിക്കുന്നതിലും അപ്പുറം ആണ്, എല്ലാ മാധ്യമങ്ങളുടെ മുന്നിലും ആ കുടുംബം പൊട്ടിക്കരയുന്ന കാഴ്ച്ചയാണ് നമ്മുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്

ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലേബലിൽ നൂറ് പവൻ സ്വർണവും, ഒന്നര ഏക്കർ സ്ഥലവും പത്ത് ലക്ഷം വിലയുള്ള കാറും നൽകി ആ മകളെ അവന് വിവാഹം കഴിച്ച് കൊടുത്തപ്പോൾ ആ അച്ഛനും അമ്മയും വിചാരിച്ച് കാണും അവൾ സന്തോഷവതി ആയിരിക്കും എന്ന്, എന്നാൽ കിട്ടിയ സ്ത്രീധനം ഒന്നും തികയാതെ ഒരു കാറിന് വേണ്ടി ആ കുട്ടിയെ അവൻ ഉപദ്രവിച്ചതിന് കൈയും കണക്കും ഇല്ല, പുറത്ത് വന്നിരിക്കുന്ന വിസ്മയെ ഉപദ്രവിച്ചിട്ടുള്ള ചിത്രങ്ങളും, കാറിന്റെ പേരിൽ വിസ്‌മയുടെ അച്ഛനെ വരെ ചീത്ത പറഞ്ഞതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു

കിരൺ കുമാർ ആണ് വിസ്‌മയെ വിവാഹം ചെയ്‌തത്‌ ,ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഈ മേയിൽ ഒരു വർഷം തികഞ്ഞതേ ഉള്ളായിരുന്നു, കേരള സംസ്ഥാന സർക്കാരിന്റെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ആണ് കിരൺ കുമാർ, ഇപ്പോൾ ഈ സംഭവത്തിൽ കിരൺ കുമാർ അറസ്റ്റിലായിരുന്നു, തൊട്ട് പുറകെ കേരള സംസ്ഥാന സർക്കാറിന്റെ വക തന്നെ ആദ്യ ശിക്ഷ നൽകുകയായിരുന്നു, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ നിന്ന് ആറുമാസത്തേക്ക് കിരൺ കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ് ഇപ്പോൾ

ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിന് എതിരെ നടപടി കൈകൊണ്ട വിവരം അറിയിച്ചത്, സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി ഇപ്പോൾ അന്വേഷണ വിധേയമായി ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കേസിന്റെ പുരോഗതി അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കി, കിരണിന് എതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ . കിരണിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വമേത വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

x