“അമ്മ പോലും കൂടെ നിൽക്കാതെ കുറ്റപ്പെടുത്തി, അഭിനയിക്കാത്ത രംഗങ്ങൾ കുത്തിക്കയറ്റി, ജോലി വരെ നിഷേധിക്കപ്പെട്ടു,” : മലയാള സിനിമയിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് കൃപ പ്രദീപ്

strong>’ചിന്താവിഷ്ടയായ ശ്യാമള’ എന്ന ഒരൊറ്റ സിനിമയിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് കൃപ. ബാലതാരം എന്നതിന് പുറമേ അവതാരക,നടി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ മുതിർന്ന നടി രമയുടെ മകളാണ് കൃപ. അഭിനയ ജീവിതത്തിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് തുറന്ന് പറയുകയാണ് കൃപയിപ്പോൾ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കൃപ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

കൃപയുടെ വാക്കുകൾ ഇങ്ങനെ …

താനും , അച്ഛനും കൂടെയാണ് ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിരുന്നതെന്നും, സാധാരണ അവസ്ഥയിൽ ഫാഷനായിട്ടുള്ള വസ്ത്രങ്ങൾ താൻ ധരിച്ചിരുന്നില്ലെന്നും അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ വേഷം ധാവണിയും മറ്റുമായിരുന്നെന്നും എന്നാൽ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചെന്നും പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടി അൻപത്തിയഞ്ച്കാരനുമായി പ്രണയത്തിലാകുന്നതും പിന്നീട് ആ പെൺകുട്ടി ചതിക്കപ്പെടുന്നതുമാണ് ചിത്രത്തിൻ്റെ കഥ.

മലയാളത്തിലെ തന്നെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു ആ ചിത്രം സംവിധാനം ചെയ്തതെന്നും സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള കാര്യങ്ങളൊക്കെ പരിഗണിച്ചാണ് താൻ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞതെന്നും കൃപ സൂചിപ്പിച്ചു. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് മുൻപ് പറഞ്ഞിരുന്നതായും, അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് തുറന്ന് പറഞ്ഞിരുന്നതായും എന്നാൽ സിനിമ പുറത്തു വന്നപ്പോൾ അത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ലെന്നും പത്തൊൻപത് വയസുള്ളപ്പോഴാണ് താൻ ആ സിനിമയിൽ അഭിനയിച്ചതെന്നും കൃപ കൂട്ടിച്ചേർത്തു.

ഷൂട്ടിങ്ങും മറ്റും പൂർത്തിയാക്കി ഒരുപാട് വർഷം കഴിഞ്ഞതിന് ശേഷമാണ് പടം പുറത്തിറങ്ങുന്നതെന്നും, വിവാഹം കഴിഞ്ഞ് കുട്ടി ജനിച്ചതിന് ശേഷം പോസ്റ്റ് പാർട്ടം സ്റ്റേജിലായിരുന്ന സമയത്താണ് ചിത്രം റിലീസാകുന്നതെന്നും, താൻ അഭിനയിക്കാത്ത പല രംഗങ്ങളും മോശമായ രീതിയിൽ കൂട്ടിച്ചേർത്താണ്സിനിമ പ്രദർശിപ്പിച്ചതെന്നും അത് തന്നെ വല്ലതെ തളർത്തിയെന്നും കൃപ വിശദീകരിച്ചു. അന്നത്തെ ആ സംഭവങ്ങളിൽ നിന്നെല്ലാം തനിയ്ക്ക് പുറത്ത് വരാൻ കഴിഞ്ഞത് കുടുബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടായതുകൊണ്ടാണെന്നും ഇപ്പോൾ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്നും കൃപ വ്യക്തമാക്കുന്നു.

തെറ്റായ രീതിയിൽ താൻ അഭിനയിച്ച രംഗങ്ങൾ സിനിമയിൽ ചിത്രീകരിച്ചത് കാരണം അധ്യാപികയായി ഒരു കോളേജിൽ ജോലി ലഭിച്ചത് പോലും നഷ്ടമായെന്ന് കൃപ പറഞ്ഞു. കാരണമായി അവർ അത് പറഞ്ഞില്ലെങ്കിലും അത് തന്നെയാകാം റീസൺ എന്നാണ് താൻ കരുതുന്നെന്നും കൃപ പറയുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നില നിൽക്കുന്ന സമയത്ത് തൻ്റെ അമ്മ പോലും കുറ്റപ്പെടുത്തിയിരുന്നതായും, സ്ക്രിപ്റ്റ് വായിച്ചിരുന്നെങ്കിൽ ഒരിക്കൽ പോലും അമ്മ തന്നെ കുറ്റപ്പെടുത്തുകയിലായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ കൂടെ നിന്ന വ്യക്തി ഭർത്താവാണെന്നും സംഭവത്തിൽ താനും, കുടുംബവും കേസ് നൽകിയിരുന്നതായും കൃപ കൂട്ടിച്ചേർത്തു.

Articles You May Like

x