
തൻറെ വിദ്യാർത്ഥിയെ ക്ലാസ്സിൽ കാണാത്തത് കൊണ്ട് വിദ്യാർത്ഥിയെ തേടി 125 കിലോമീറ്റർ ചെന്ന അധ്യാപക ഈ ടീച്ചറാണ് ഇപ്പോൾ താരം
ഇപ്പോൾ സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് വിദ്യാർത്ഥികളുടെ പഠന രീതി തന്നെ അകെ മാറി പണ്ട് കിലോ കണക്ക് പുസ്തകങ്ങൾ ചുമന്ന് കൊണ്ട് സ്കൂളിൽ പോയിരുന്ന കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം ഇപ്പോൾ സ്മാർട്ട്ഫോണിലോട്ട് മാറി എന്നാൽ ഇപ്പോൾ ഒരു ടീച്ചർ തൻറെ വിദ്യാർത്ഥിയോട് കാണിച്ച പ്രവർത്തിയാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത് കോതമംഗലത്തൊള്ള മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രീതി ടീച്ചർ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോഴാണ് അത് ശ്രദ്ധിച്ചത് തൻറെ പ്രിയശിഷ്യനെ ഓൺലൈൻ ക്ലാസ്സിൽ കാണുന്നില്ല ഇത് ശ്രദ്ധയിൽ പെട്ട ടീച്ചർ അവനെ കണ്ടു പിടിക്കാൻ നന്നായി പാടുപെടേണ്ടി വന്നു

എന്താണ് അവൻ ഓൺലൈൻ ക്ലാസ്സിൽ വരാത്തത് എന്നുള്ള കാര്യം അറിഞ്ഞപ്പോൾ അവനോട് തോന്നിയ ദേഷ്യം എല്ലാം ആ ടീച്ചറിൻറെ മനസിൽ നിന്ന് പോയി പിന്നെ സംഭവിച്ചത് എല്ലാം സിനിമയെ വെല്ലുന്ന ട്വിസ്റ്റും ടീച്ചർ അവനെ കാണാൻ സഞ്ചരിച്ചതാകട്ടെ 125 കിലോമീറ്ററും ഇത്രയും കിലോമീറ്റർ സഞ്ചരിച്ച് വന്ന ടീച്ചറിനെ കണ്ട് അവനും ഒന്ന് അമ്പരന്നു എങ്ങനെ അബരകാതിരിക്കും അവൻറെ മുന്നിൽ ഹിന്ദി പഠിപ്പിക്കുന്ന പ്രീതി എന്‍.കുര്യാക്കോസും കുടുംബവും ടീച്ചർ അവനെ തേടി ചെല്ലാൻ ഒരു കാര്യം ഒണ്ട് ഓൺലൈനിൽ ക്ലാസ് തുടങ്ങിട്ട് പത്താം ക്ക്ലാസിൽ പഠിക്കുന്ന അവൻ മാത്രം ഇതുവരേക്കും വന്നില്ല പഠിക്കാൻ മിടുക്കനായ മറയൂർ സ്വദേശിയായ വിദ്യാർത്ഥിയെ കുറിച്ച് ടീച്ചർ കൂടുതൽ അന്വേഷിക്കാൻ തുടങ്ങി അപ്പോഴാണ് ആ ടീച്ചർ അറിയുന്നത് അവൻ ഒരു പാവ പെട്ട കുടുംബത്തിൽ ഒള്ളതാണെന്ന് അവന് ഓൺലൈനിൽ പഠിക്കാനായിട്ടുള്ള സാഹചര്യം അല്ലെന്ന് ആ വിദ്യാർത്ഥിയുടെ കൈയിൽ പാഠപുസ്തകമോ സ്മാർട്ഫോണോ ഇല്ലന്ന് ഉടനെ തന്നെ പ്രീതി ടീച്ചർ തൻറെ കൈവശമുണ്ടായിരുന്ന പൈസ കൊണ്ട് അവനൊരു പുതിയ മുബൈലും പഠിക്കാൻ ആവശ്യമായ സാധനവും മേടിച്ച് കോതമംഗലത്ത് നിന്ന് 125 കിലോമീറ്റർ താണ്ടി മറയൂർ ഒള്ള വിദ്യാർത്ഥിയുടെ കൈയിൽ കൊണ്ട് കൊടുക്കുകയായിരുന്നു

കുട്ടി പഠിച്ചിരുന്ന സ്‌കൂളിനടുത്തുള്ള ഓർഫനേജിൽ നിന്നായിരുന്നു സ്‌കൂളിൽ പോയ്കൊണ്ടിരുന്നത് കൊറോണ ആയപ്പോൾ അവൻ വീട്ടിലേക്ക് പോയതായിരുന്നു അതിന് ശേഷമാണ് ഓൺലൈൻ ക്ലാസിൽ അവൻ വരാതായത് പിന്നീട് ടീച്ചർ അവൻ സ്കൂളിൽ കൊടുത്തിരുന്ന ഫോൺ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുത്തത് തമിഴ് നാട്ടിൽ ഒള്ള ആരോ ആയിരുന്നു അതോടെ ഉത്കണ്ട തോന്നിയ ടീച്ചർ അവനെ കണ്ട് പിടിക്കാൻ തന്നെ തീരുമാനിച്ചു ടീച്ചറിന്റെ കൂടെ പഠിച്ച മറയൂര്‍ പോലീസ് സ്റ്റേഷനിലുള്ള അഡീഷണല്‍ എസ്.ഐ എം.എം.ഷമീറിനെ വിളിച്ച് സഹായം തേടികുറച്ച് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ വിദ്യാർത്ഥിയേയും കുടുംബത്തെയും കണ്ട് പിടിച്ച് കാര്യം അന്വേഷിച്ചു അപ്പോഴാണ് അറിയുന്നത് ഓൺലൈൻ ക്ലാസ്സിൽ കേറാൻ അവന്റെ കൈയിൽ മൊബൈൽ ഇല്ലെന്ന് അത് കൊണ്ടാണ് ക്ലാസിൽ കേറാത്തത് എന്ന്
അച്ഛൻ ഒരു ഫോൺ വാങ്ങി കൊടുത്തെങ്കിലും ഇന്റർനെറ്റ് ഇല്ലാത്തത് കൊണ്ട് കടയിൽ തന്നെ അവൻ തിരിച്ച് കൊടുത്തു ഇതെല്ലാം പ്രീതി ടീച്ചറിനെ ഷമീര്‍ വിളിച്ച് അറിയിച്ചു ഇതറിഞ്ഞ ഒടനെ ടീച്ചർ ഒട്ടും താമസിക്കാതെ പുതിയ സ്മാർട്ട് ഫോണും ,പുതിയ നോട്ടുബുക്കും, ബാഗും, ഇന്‍സ്ട്രമെന്റ് ബോക്‌സും, പേനയും മാസ്കും ഏലാം കൂടി വേടിച്ച് പ്രീതി ടീച്ചർ വെള്ളിയാഴ്ച്ച കുടുംബവുമൊത്ത് കാറിൽ 125 കിലോമീറ്റർ സഞ്ചരിച്ച് മറയൂരിൽ എത്തി എസ്.ഐ. ഷമീറിന്റെ സാനിധ്യത്തിൽ വിദ്യാർത്ഥിക്ക് എല്ലാം കൊടുക്കുകയുണ്ടായി അവസാനം എല്ലാവിഷയത്തിലും എ പ്ലസ് വാങ്ങും എന്ന ഉറപ്പിലായിരുന്നു പ്രീതി ടീച്ചർ അവിടെ നിന്ന് മടങ്ങിയത് ഇപ്പോൾ നിരവതി പേരാണ് ടീച്ചറിന്റെ പ്രവർത്തിയെ പ്രശംസിക്കുന്നത് ഈ ടീച്ചറിൻറെ പ്രവർത്തിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപെടുത്തുക
