കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ കൈക്കുഞ്ഞുമായി പടിയിറങ്ങേണ്ടി വന്ന പെൺകുട്ടി ബോൾഡ് ഗേളായ കഥ

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അമൃത സുരേഷ്. അതിനു ശേഷം 2010 ൽ ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ അമൃത അവിടെ വെച്ച് നടൻ ബാലയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.  സിനിമാ ലോകം ആഘോഷമാക്കിയ ഇവരുടെ വിവാഹം പക്ഷേ അധിക നാൾ നീണ്ടു പോയില്ല 2016 ഇരുവരും വിവാഹ മോചിതരായി. അതിനു ശേഷം പിന്നണി ഗാനരംഗത്തും ആൽബങ്ങളിൽ മോഡലിംഗിലും ഒക്കെ താരമായ അമൃതാ സുരേഷിനെ മാത്രമേ പലർക്കും അറിയൂ.

ഡിഗ്രിക്ക് ചേരാൻ പൈസ ഇല്ലാതെ കരഞ്ഞു തീർത്ത അമൃത സുരേഷിനെ നിങ്ങൾക്കാർക്കും അറിയില്ല. ഒരു പത്തു വർഷം മുൻപുള്ള അമൃതാ സുരേഷ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടി കരയുന്ന നാണക്കേടും ചമ്മലും മാത്രമുള്ള ഒരു പെൺകുട്ടി. തന്നിലുള്ള ശക്തിയെ സ്വയം കണ്ടെത്തി ജീവിതം മാറ്റി മറിച്ച അമൃതാ സുരേഷ് എന്ന മലയാളി ഗായിക ഏതൊരു പെൺകുട്ടിക്കും ഒരു പ്രചോദനമാണ്. തെറ്റുകൾ ഉണ്ടാക്കുന്നതല്ല, അവയെ തിരുത്താതിരിക്കുന്നതാണ് പരാജയമെന്ന് അമൃത പറയുന്നു.

മ്യൂസിക്കിനോടുള്ള പാഷൻ കൊണ്ട് പ്ലസ് ടുവിലെ പഠനം അവസാനിപ്പിച്ച് സംഗീതത്തിന് പിന്നാലെ പോവുകയായിരുന്നു അമൃതാ സുരേഷ്. എന്നാൽ നടൻ ബാലയുമായുള്ള വിവാഹ ശേഷം എല്ലാം മാറിമറിഞ്ഞു. എന്തിന് വേണ്ടിയാണോ പഠനം ഉപേക്ഷിച്ചത് അത് തുടരാൻ കഴിയാതെ വന്നതോടെ വിവാഹ ജീവിതത്തോട് വിട പറഞ്ഞു അമൃത. അതാണ് തന്റെ ലൈഫിലെ ഏറ്റവും മികച്ച തീരുമാനം എന്നും അമൃത പറയുന്നു.

വിവാഹ ബന്ധം വേർപ്പെടുത്തിയ അമൃതക്ക് നേരിടേണ്ടി വന്ന വെല്ലു വിളി ചെറുതല്ലായിരുന്നു. ഒരു സീറോ ബാലൻസ് അക്കൗണ്ടും കയ്യിൽ രണ്ട് വയസുള്ള ഒരു മകളുമായി എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്ന് പോയി അമൃത. ആദ്യം മിണ്ടാതെ ഇരുന്നപ്പോൾ അവളെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർ തന്നെ താൻ റീയാക്റ്റ് ചെയ്തപ്പോൾ അഹങ്കാരി ആണെന്ന പേരിട്ടു. ഇതിനെയെല്ലാം അതിജീവിക്കാൻ ആയത് താൻ ആരാണെന്ന് മനസ്സിലാക്കിയതോടെ ആണെന്ന് അമൃത പറയുന്നു.

ഗായിക,സംഗീതജ്ഞ മോഡലിംഗ് എല്ലാം ഇപ്പോൾ സജീവമാണ് അമൃത. അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതം ഗമയ” എന്ന മ്യൂസിക്കൽ ബാൻഡും ആരംഭിച്ചു. ഈയിടെ ഫോർവേഡ് മാഗസിന്റെ മോഡലായും അമൃത എത്തിയിരുന്നു. അതിനായി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ വിജയത്തിന് പിന്നിൽ തന്റെ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ആണെന്നും അമൃത പറയുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് അമൃത ഇപ്പോൾ. എട്ട് ലക്ഷത്തോളം ഫോള്ളോവെർസ് ഉണ്ട് താരത്തിന് ഇൻസ്റ്റാഗ്രാമിൽ. അത് കൂടാതെ അമൃതയും അനിയത്തിയും ചേർന്നുള്ള യൂട്യൂബ് വ്ലോഗ് ചാനലിൽ 3 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സും ഉണ്ട്.

x