മീനാക്ഷിക്ക് ഇന്ന് ഇരുപത്തൊന്നാം പിറന്നാൾ, മകൾക്ക് മഞ്ജുവിന്റെ കണ്ണുനിറയുന്ന സമ്മാനം കയ്യടിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര കുടുംബമാണ് നടൻ ദിലീപിന്റെ കുടുംബം. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ലക്ഷകണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. മീനാക്ഷിയുടെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. മീനാക്ഷി ഫാൻസ്‌ ക്ലബ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പേജുകളും ഗ്രൂപ്പുകളും വരെ ആരാധകർ തുടങ്ങിയിട്ടുണ്ട്. താരപുത്രിയുടെ സിനിമാ പ്രേവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

 

1998 ഒക്റ്റോബർ 20ന് ആയിരുന്നു ദിലീപും മഞ്ജുവും വിവാഹിതരായത്. സിനിമയിൽ മഞ്ജു ലേഡി സൂപ്പർസ്റ്റാറായി കത്തി നിൽക്കുമ്പോഴാണ് നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അഭിനയരംഗത്തോട് വിടപറയുകയായിരുന്നു മഞ്ജു. 2000 മാർച്ച് 23നാണ് മഞ്ജു മകൾ മീനാക്ഷിക്ക് ജന്മം നൽകുന്നത്. അതിനുശേഷം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം 2014ൽ ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷിയുടെ തീരുമാനം. അന്ന് അത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

മഞ്ജുവുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും. അതിനു പൂർണ പിന്തുണയുമായി മകൾ മീനാക്ഷി സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. മഞ്ജു ആകട്ടെ ഇതിൽ ഒന്നും പ്രതികരിക്കാതെ സിനിമയിലേക്ക് മടങ്ങി എത്തുകയും മികച്ച നടിയായി വീണ്ടും പേരെടുക്കുകയും ചെയ്തു. വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും ഇരുവരും പരസ്പരം ഇതുവരെ കുറ്റംപറഞ്ഞിട്ടില്ല. ഇരുവരും കണ്ടു മുട്ടാൻ ഉള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കാറുണ്ട്.

ഇന്ന് ഇരുപത്തൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരായ അവന്തികയും നമിതയുമൊക്കെ മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയ വഴി നേർന്നിട്ടുണ്ട്. മീനാക്ഷിയുടെ ചിത്രം പങ്കുവെച്ചു കാവ്യയും ആശംസകൾ നേർന്നു. എന്നാൽ എല്ലാവരും ഉറ്റുനോക്കിയത് മഞ്ജുവിന്റെ പ്രതികരണം ആയിരുന്നു. എന്നാൽ മഞ്ജു പങ്കുവെച്ചിരിക്കുന്നതു കണ്ണിന് ഉയിരേ എന്ന ഗാനം ആണ്. തന്റെ പുതിയ ചിത്രമായ പ്രീസ്റ്റിലെ ഗാനമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നതു.

പെറ്റമ്മയുടെ സ്ഥാനത്തു നിന്നു തന്റെ അനുജത്തിയെ നോക്കുന്ന ചേച്ചിയുടെ കഥാപാത്രമാണ് മഞ്ജു. എന്നാൽ മകളെ പോലെ നോക്കിയിട്ടും മഞ്ജുവിന്റെ സഹോദരി തന്റെ സ്നേഹം കാണാതെ പോകുന്നതും ആണ് വിഡീയയിൽ ഉള്ളത്. തനിക്കു മീനാക്ഷിയോടുള്ള സ്നേഹമാണ് മഞ്ജു ഈ ഗാനത്തിലൂടെ കാണിക്കുന്നത് എന്നാണ് ആരാധകർ പറയുന്നു. തനിക്കു ഏറെ പ്രിയപ്പെട്ട ഗാനം എന്ന് പറഞ്ഞാണ് ഈ ഗാനം പങ്കുവെച്ചിരിക്കുന്നതു. ഒരു അമ്മയുടെ സ്നേഹം അറിയിക്കാൻ ഏറ്റവും നല്ല ഗാനം ആണ് ഇതെന്നും ആരാധകർ കരുതുന്നു.

x