ഈ സന്തോഷമാണല്ലോടാ നീ തല്ലികെടുത്തിയത് , വിസ്മയുടെ സന്തോഷനിമിഷങ്ങൾ കണ്ടാൽ കണ്ണ് നിറഞ്ഞുപോകും

“ഈ സന്തോഷമാണല്ലോടാ ദു, ഷ്ടാ നീ തല്ലികെടുത്തിയത് ” സന്തോഷത്തോടെ കളിച്ചുചിരിച്ചുള്ള വിസ്മയയുടെ ടിക്ക് ടോക്ക് വിഡിയോകളും ചിത്രങ്ങളും കണ്ടപ്പോൾ കേരളക്കരയും സോഷ്യൽ ലോകവും ഒരേപോലെ ചോദിക്കുന്ന ചോദ്യമാണ് .. ഏവരെയും കണ്ണീരിൽ ആഴ്ത്തിയ വാർത്തയായിരുന്നു സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മ, ര്ദനമേറ്റതിനെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആ, ത്മ, ഹത്യ ചെയ്ത സംഭവം . സ്ത്രീധനം ആവിശ്യമില്ല എന്നൊക്കെ പറഞ്ഞാണ് വിവാഹം നടത്തിയത് എങ്കിലും നൂറു പവനും ഒരു ഏക്കർ സ്ഥലവും 12 ലക്ഷം രൂപയുടെ വാഹനവും ഒരു ഉളുപ്പുമില്ലാതെ വാങ്ങിയെടുത്തിട്ടാണ് പുതുജീവിതത്തിലേക്ക് ഏറെ പ്രതീക്ഷയുമായി കടന്നെത്തിയ വിസ്മയ എന്ന പെൺകുട്ടിയെ ആ, ത്മ. ഹത്യയിലേക്ക് ഭർത്താവ് കിരൺ കുമാറും വീട്ടുകാരും തള്ളി വിട്ടത് . സ്ത്രീധനം ആവിശ്യമില്ല എന്ന് നെഞ്ചുവിരിച്ചു നിന്ന് പറഞ്ഞവൻ വിവാഹ ശേഷം തനി കാടന്റെ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു . കെട്ടിയ പെണ്ണിനെ സ്നേഹിക്കാതെ അവളുടെ സ്വത്തിനെയും പണത്തെയും ആയിരുന്നു കിരൺ കുമാർ എന്ന ഉളുപ്പില്ലാത്തവൻ സ്നേഹിച്ചത് .

എല്ലാം സഹിച്ചും ഷെമിച്ചും പിടിച്ചുനിൽക്കാൻ പരമാവധി വിസ്മയ ശ്രെമിച്ചിരുന്നു , താൻ ഓരോ ദിവസവും കടന്നു പോകുന്ന അവസ്ഥകളെക്കുറിച്ചുള്ള വിസ്മയയുടെ വാട്സ് ആപ്പ് ചാറ്റുകൾ വായിക്കുമ്പോൾ തന്നെ നമ്മുടെ മിഴികൾ അറിയാതെ നിറഞ്ഞിട്ടുണ്ടാകും . വണ്ടിയിൽ തുടങ്ങിയ പ്രെശ്നം ഒടുവിൽ ഒരു ജീവനാണ് നഷ്ടമാക്കിയത് . തനിക്ക് ലഭിച്ച വണ്ടി കൊള്ളില്ല എന്നും സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് ഇതിലും മികച്ചത് ലഭിക്കുമായിരുന്നു എന്നാണ് കിരൺ കുമാർ അവകാശപ്പെട്ടത് . വണ്ടിയുടെ പേരിൽ പ്രേശ്നങ്ങൾ തുടങ്ങിയപ്പോൾ കിരൺ വിസ്മയയുടെ അച്ഛനെ മോശം പറയുകയും ചെയ്തു . ഇതോടെ സഹികെട്ട് വിസ്മയ കിരണിനോട് സംസാരം നിർത്താൻ ആവശ്യപ്പെട്ടു , എന്നാൽ മുറിക്ക് പുറത്തേക്ക് പോയ വിസ്മയയെ വലിച്ചു നിലത്തിട്ട് മുഖത്ത് ഞെരിക്കുകയായിരുന്നു കിരൺ ചെയ്തത് . മർദനം ഏറ്റതിന്റെ പാടുകൾ വ്യക്തമായിരുന്നു . കേസുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട് . വിസ്മയ വിഷയത്തിൽ പഴുതടച്ചുള്ള അന്വഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിസ്മയയുടെ ചിരിച്ചുകളിച്ചുള്ള ടിക്ക് ടോക്ക് വീഡിയോകളാണ് സോഷ്യൽ ലോകത്തിന്റെ കണ്ണുകളെ ഈറനണിയിക്കുന്നത് .. വീഡിയോ കാണാം

Articles You May Like

x