ഒടുവിൽ അസുഖം ഭേദമായി എന്ന് മലയാളികളുടെ പ്രിയ നടൻ ഗിന്നസ് പക്രു

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് ഗിന്നസ്സ് പക്രു എന്ന അജയ് കുമാർ.തന്റെ ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയ താരം നടനായും , സംവിധായകനായും , സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.തന്റെ കുടുംബ വിശേഷങ്ങളും മകൾക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.

1985 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ്സ് പക്രു അഭിനയലോകത്തേക്ക് എത്തിയത്.പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിൽ വേഷമിട്ട പക്രു ദിലീപ് നായകനായി എത്തിയ ജോക്കർ , മീശ മാധവൻ എന്നി ചിത്രങ്ങളിലൂടെയാണ് കൂടുതൽ ശ്രെധ നേടിയത്.പിന്നീട് 2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം അത്ഭുത ദീപിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.പൃഥ്വിരാജ് , ജഗതി , ജഗദീഷ് , ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പക്രുവിന് മുഴുനീള നായക വേഷമായിരുന്നു ലഭിച്ചത്.തനിക്ക് ലഭിച്ച വേഷം മികവുറ്റതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിക്കുകയും ചെയ്തു.സിനിമയിൽ നായകവേഷം അഭിനയിച്ച ഏറ്റവും നീളം കുറഞ്ഞ നായകൻ , ഏറ്റവും നീളം കുറഞ്ഞ സംവിധയകാൻ , അടക്കം നിരവധി അവാർഡുകൾ താരം നേടിയെടുത്തിട്ടുണ്ട്.തനിക്ക് സാധ്യമാവില്ല എന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് മറുപടിയായിരുന്നു പക്രു ജീവിതത്തിൽ പൊരുതി നേടിയെടുത്ത വിജയങ്ങൾ.

അഭിനയത്തിന് പുറമെ സംവിധായകനായും , നിർമ്മാതാവായും, റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഒക്കെ താരം തിളങ്ങുന്നുണ്ട്.കുട്ടിയും കോലും എന്ന ചിത്രം സംവിദാനം ചെയ്തതും ഫാൻസി ഡ്രസ്സ് എന്ന ചിത്രം നിർമ്മിച്ചതും പക്രുവായിരുന്നു.മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു..ഇളയ ദളപതി വിജയ് നായകനായി എത്തിയ കാവലൻ എന്ന ചിത്രത്തിലും സൂര്യ നായകനായി എത്തിയ ഏഴാം അറിവിലും താരം അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പക്രു ഇടയ്ക്കിടെ മകൾക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും വളരെ വേഗത്തിൽ വൈറലായി മാറാറുമുണ്ട്

.അത്തരത്തിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പക്രു പറയുന്നത് ഇങ്ങനെ . ” ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു ” എന്ന ടൈറ്റിലോടെ താരം പങ്കുവെച്ച വിഡിയോയും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോവിഡ് ഭേദമായ വിവരം പങ്കുവെച്ചാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്. ഒടുവിൽ തന്നെയും കോവിഡ് കണ്ടുപിടിച്ചു എന്നും വിശ്രമത്തിനും ചികിത്സയ്ക്കും ശേഷം താൻ രോഗമുക്തനായി എന്നും , വീണ്ടും കർമ്മരംഗത്തേക്ക് കടക്കുകയാണെന്നും , തന്നെ പരിചരിച്ച ഡോക്ടർമാർക്കും നേര്സുമാർക്കും നന്ദി പറഞ്ഞുകൊണ്ടുമാണ് പക്രു ഫേസ്ബുക്കിൽ വീഡിയോ അടക്കം പങ്കുവെച്ചിരിക്കുന്നത്..വാക്സിൻ എടുക്കണം എന്നും മാസ്ക് മാറ്റരുത് എന്നും ഉപദേശവും ആരധകർക്കായി പക്രു പങ്കുവെച്ചിട്ടുണ്ട്..നിരവധി ആരധകരാണ് പക്രുവിന്റെ ക്ഷേമം അന്വഷിച്ച് രംഗത്ത് വരുന്നത്.താങ്കളുടെ അസുഖം ഉടൻ തന്നെ മാറുമെന്നും അതിനായി പ്രാർത്ഥിക്കുന്നു എന്നും കമന്റ് കളുമായി നിരവധി ആരധകരാണ് രംഗത്ത് വരുന്നത്..

x