കേരളം കാണാൻ ഒറ്റയ്ക്ക് ഇറങ്ങിയവൾ ട്രെയ്‌നിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ പെൺകുട്ടി പിന്നെ സംഭവിച്ചത് കണ്ടോ ഇതാണ് മലയാളികൾ

ഒരു പെൺകുട്ടിക് ഒറ്റയ്ക്ക് നമ്മുടെ കേരളത്തിന്റെ പതിനാല് ജില്ലയിലും പേടി കൂടതെ സഞ്ചരിക്കാം എന്ന് കാണിച്ച് തന്നിരിക്കുകയാണ് കോട്ടയം ചങ്ങനാശേരി കാരിയായ പാർവതി എന്ന പാറു, യാത്രയോടുള്ള അടങ്ങാത്ത സ്നേഹവും താൽപര്യവും കാരണം അവൾ ഒറ്റയ്ക്ക് കേരളം ചുറ്റി സഞ്ചരിക്കാൻ ഇറങ്ങിയത് കൈയിൽ വെറും 350 രൂപയുടെ മെഡിസിനും അമ്മ നൽകിയ കുറച്ച് രൂപയുമായി ഇറങ്ങിയവൾ ഇന്ന് കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ സഞ്ചരിച്ച് അവളുടെ സ്വപ്‌നം സാക്ഷാൽകരിച്ചിരിക്കുകയാണ്, തൻറെ യാത്രയിൽ ഉണ്ടായ അനുഭവം പാർവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത് പാർവതിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

യാത്രകൾ ഏറെ പ്രിയമാണേലും.. കാണാത്ത ലോകം കാണാനും കേൾക്കാത്ത സ്വരങ്ങൾ കാതോർക്കാനും.. അറിയാത്ത സംസ്‍കാരങ്ങൾ തേടാനും എന്നും ഒരു ആകാംക്ഷയും പ്രണയവും ആയിരുന്നു . യാത്രകൾ എങ്ങനെ ? എപ്പോ? ആര് കൂടെ വരും? ഞാൻ ഒരു പെൺകുട്ടിയല്ലേ ? എങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യും? എപ്പോഴും കൂടെ എല്ലാരും ഉണ്ടാകുമോ? ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആരെങ്കിലും മോശമായി പെരുമാറുമോ? എവിടെ താമസിക്കും? എങ്ങനെ യാത്ര ഗതാഗതം ചെയ്യും? യാത്രക്കുള്ള പൈസ എങ്ങനെ കണ്ടെത്തും? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ…ഒരൊറ്റ ഉത്തരം . എങ്ങനെ എങ്കിലും യാത്ര ചെയ്യണം… റോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങങ്ങൾക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിച്ചും, നടന്നും പോകാമെന്നു തീരുമാനിച്ചു. 😊കിടക്കാൻ കയ്യിൽ ഉള്ള ടെന്റ് പൊടിതട്ടി എടുത്തു.. പിന്നെ ഇനി എന്താ വേണ്ടത് 🤷 കയ്യിൽ കിട്ടിയ തുണി ബാഗിൽ ആക്കി, ഉണ്ടായിരുന്ന ആകെയുള്ള 350രൂപ, ആവിശ്യം ഉള്ള മരുന്നുകൾ മേടിച്ചു. 2021 ഫെബുവരി 21 വൈകിട്ട് വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അമ്മ തന്ന ചെറിയ ഒരു പോക്കറ്റ് മണി കയ്യിൽ ഒതുക്കി ഒറ്റയ്ക്ക് വീടിന്റ പടി ഇറങ്ങി

” കേരള യാത്രക്ക്” ❣️പതിനാലു ജില്ലകൾ,അതിലെ പല സംസ്‍കാരങ്ങൾ, ഞാൻ കാണാത്ത മനുഷ്യർ, അറിയാത്ത സ്ഥലങ്ങൾ. മനസിൽ ആദ്യമായി വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങുന്നതിന്റെ ഭീതി .ഒപ്പം എനിക്ക് വേണ്ടി കാത്തിരിക്കുന്ന അനുഭവങ്ങൾ. നല്ലതായാലും ചീത്ത ആയാലും നേരിടണം എന്നുള്ള മനകരുത്തും ഒപ്പം യാത്രയോടുള്ള അടങ്ങാത്ത പ്രണയവും ആയി ചങ്ങനാശേരി കാരിയായ ഞാൻ ചങ്ങനാശേരിയിൽ നിന്ന് കാസർഗോഡ്ക്കു ട്രെയിൻ കേറി. രാത്രി ട്രെയിനിൽ ഇരുന്നു പൊട്ടികരഞ്ഞു… എടുത്ത തീരുമാനം തെറ്റായിപ്പോയോ ? ഞാൻ ഒറ്റയ്ക്ക്…ഉള്ളിൽ ഭയം. എനിക്ക് എന്തെകിലും സംഭവിക്കുമോ? എന്നോട് ആരെങ്കിലും മോശമായി പെരുമാറുമോ? പക്ഷെ ഉള്ളിൽ എവിടെ നിന്നോ ഒരു ഉർജ്ജം തിളച്ചു വന്നു.. ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു “നീ ഒറ്റയ്ക്ക് കാര്യങ്ങളെ നേരിടാൻ ആദ്യം പഠിക്കുക, ഇതുവരെ കണ്ടതല്ല ഇനി കാണാൻ പോകുന്നതും, കേൾക്കാൻ പോകുന്നതും,തൊട്ടറിയാൻ പോകുന്നതുമാണ് അനുഭങ്ങൾ അത് നല്ലതാണെകിലും മോശം ആണെകിലും ചങ്കുറപ്പോടെ നേരിടുക. അവിടെ ആണ് ഒരു പെണ്ണിന്റെ വിജയം “💪എന്റെ യാത്ര അത് എനിക്ക് മറ്റ് ഒരു അനുഭവം നൽകുമെന്ന് ഉറപ്പായി ❣️2021/02/22 തിയതി കാസർഗോഡ് വന്നിറങ്ങുമ്പോൾ..ചോട്ടാ ബിൻ ലഡ്ഡു കഴിച്ച അവസ്ഥ🤩

നല്ല സന്തോഷത്തിലും ധൈര്യത്തിലും ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി.. എന്റെ യാത്ര തുടങ്ങി….റോഡിലൂടെ വലിയൊരു ട്രാവൽ ബാഗും, ടെന്റും, ചെറിയ രണ്ടു ബാഗുമായി നടന്നു പോകുന്ന എന്നെ റോഡിൽ നിൽക്കുന്നവർ ഒരു അത്ഭുത ജീവിയെ പോലെ നോക്കി 🤣.. എന്റെ ബാഗ് പുറകിൽ ഉള്ള ബോർഡ്‌ കണ്ടിട്ടാവാം (All kerala solo Trip, Kasargod to Trivandrum ) ഒരു പെൺകുട്ടി ഇങ്ങനെ അവർക്കു ഒരു ആദ്യ സംഭവം ആണ് എന്ന് ചിലരുടെ പ്രതികരണം കണ്ടപ്പോൾ മനസിലായി. സൈക്കിളിൽ , ബൈക്കിൽ, കാറിൽ ഒറ്റയ്ക്ക് പെൺകുട്ടികൾ യാത്ര ചെയ്തിട്ടുള്ള അറിവുണ്ട് എന്നാൽ ആദ്യമായിട്ട് ആണ് ഇങ്ങനെ യാത്ര ചെയുന്ന പെൺകുട്ടിയെ കാണുന്നത് എന്ന് എനിക്ക് ലിഫ്റ്റ് തന്ന ഓരോ അപരിചിതരും ഓർമിപ്പിച്ചുകൊണ്ട് ഇരുന്നു.ചിലർ കരുതലോടെയും മറ്റ് ചിലർ സ്നേഹത്തോടെയും നല്ല വാക്കുകൾ പറഞ്ഞു ഒരു ഫോട്ടോയും എടുത്തു യാത്രയുടെ ഓരോ വഴികളിൽ പിരിഞ്ഞു കൊണ്ടേ ഇരുന്നു. വിശപ്പിന്റെ വിളി വരുമ്പോൾ ദേവദൂതനെ പോലെ വല്ലതും കഴിച്ചോ എന്ന് ചോദിച്ച ആരെങ്കിലും അടുത്ത് വരും…. യാത്ര ഇങ്ങനെയും ചെയ്യാം എന്ന് മനസിലാക്കാൻ തുടങ്ങി, ഇല്ലെങ്കിൽ ഇതുവരെ പോയതല്ല യാത്ര എന്ന് മനസിലാക്കാൻ തുടങ്ങി… സൂര്യൻ മയങ്ങവേ രാത്രിയുടെ ഇരുൾ തേടി വരാൻ തുടങ്ങി.. തല ചായിക്കാൻ സുരക്ഷിതമായ ഒരിടം അതാണ് അടുത്ത ലക്ഷ്യം.. ഓരോ പുതിയ മുഖങ്ങൾ ദിനങ്ങളിൽ കയറി വരുകെയും, പോകുകയും…

മോഹൻ ചേട്ടന്റെ ദേവാങ്കണം എന്ന വീട്ടിൽ താമസിക്കാൻ അനുവദിച്ചു… അവിടുന്ന് ഓരോ ജില്ലകൾ കഴിയേവേ ആളുകൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഇരുന്നു.. ഇത്രെയും നാൾ വിചാരിച്ചു വെച്ചിരുന്ന ധാരണകളെ തുടച്ചു മാറ്റുന്നതായിരുന്നു. ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ കിട്ടിയാൽ കാമകണ്ണുകൾ പൊതിയും എന്നുള്ള ധാരണക്കു അപ്പുറം, നല്ല സഹോദരിയായി, മകളായി, കൂട്ടുകാരിയായി പരിപാലിക്കുന്ന വരുണ്ടെന്നുള്ള തിരിച്ചറിവ്… വീട്ടുകാരോടും ബന്ധുക്കാരോടും ഞാൻ വിളിച്ചു കൂവി.. ഞാൻ സുരക്ഷിതയാണ്, സന്തോഷവതിയാണ്… കണ്ണൂർ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.. അവിടുത്തെ ആളുകൾ സ്നേഹം മാത്രം ഉള്ള മനുഷ്യർ, തെയ്യം, ഗുരുക്കന്മാർക്കാവ്, ഇരിവേരിക്കാവ്… അവിടുത്തെ ഒരു മറക്കാൻ പറ്റാത്ത അനുഭവം ആണ് ഒരിക്കൽ പോലും എന്നെ കണ്ടിട്ടില്ലാതെ ആദ്യമായി കാണുന്ന എനിക്ക് തലയിൽ എണ്ണ വെച്ച് അവിടുത്തെ ഒരു കുട്ടിയായി കണ്ട് സ്നേഹിച്ച ബിന്ദു അമ്മ… പോകുന്ന നേരം കൈയിൽ കാച്ചിയ വെളിച്ചെണ്ണ വെച്ച് തന്നിട്ടു പറയുവാ തലയിൽ തേച്ചു കുളിക്കണം 💜കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു വീണ നിമിഷം. എന്റെ യാത്രയിൽ ഇത് ആവിശ്യമില്ലെങ്കിൽ പോലുംഒരു ഇച്ചിരി ഭാരം കൂടിയാലും ആ എണ്ണ എനിക്ക് വിലപിടിപ്പുള്ളതായിരുന്നു.

കണ്ണൂർ കുറെ ഓർമ്മകൾ ഉണ്ട്… ഒത്തിരി ചേട്ടൻ മാരും ചേച്ചിമാരും, അനിയത്തിമാരും, രസ്കരമായ സംഭവങ്ങളും തെയ്യം എന്ന ആദ്യനുഭവം ഒക്കെ…. ഓരോ ജില്ലകൾ കഴിയും തോറും ഫേസ്ബുക്, ഇൻസ്റ്റഗ്രാം, സമുഹ മാധ്യമങ്ങൾ തുടങ്ങി എന്റെ യാത്രക്ക് പിന്തുണ അറിയിച്ചപ്പോൾ ഒരു കാര്യം മനസിലായി കേരളം ആഗ്രഹിക്കുന്നുണ്ട് ഇങ്ങനെ ഒരു യാത്ര. എന്നെ പോലുള്ള ഒത്തിരി പെൺകുട്ടികൾ കൊതിക്കുന്നുണ്ട് ഇങ്ങനെ യാത്ര ചെയ്യാൻ… പിന്നീട് എന്റെ മാത്രം ആയിരുന്ന യാത്ര എന്നെ പോലെ യാത്ര സ്നേഹിക്കുന്ന, സ്വപ്നങ്ങൾ കാണുന്ന ഓരോ പെൺകുട്ടികൾക്കും വേണ്ടി ആയി… ഈ യാത്ര വിജയകരമായി പൂർത്തീകരിക്കണം. നാളെ എനിക്ക് പുറകെ ഒരു പെൺകുട്ടി എങ്കിലും ആഗ്രഹങ്ങളും സ്വപ്നങ്ങളെയും മുറുക്കി പിടിച്ചു ധൈര്യത്തോടെ ഇറങ്ങണം. തെളിയിച്ചു കൊടുക്കണം, കേരളത്തിൽ നല്ലവരായ ആളുകളണ് കൂടുതൽ ഉള്ളതെന്നും, നമ്മുടെ ഉദ്ദേശം നല്ലതാണെകിൽ മനുഷ്യരും പ്രകൃതിയും കൂടെ നിൽക്കുമെന്നും. 💪🏽 ഓരോ ജില്ലകൾ, സംസ്‍കാരം, വ്യത്യസ്ത മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാടുകൾ, കാഴ്ചകൾ, അറിവുകൾ ഒക്കെ എന്നിലേക്ക്‌ പുതിയ അനുഭവം കിട്ടാൻ തുടങ്ങി… യാത്രയിൽ ഇടയ്ക്കു എനിക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നെ വല്ലാതെ ഭീതി പെടുത്തി യാത്ര അവസാനിപ്പിക്കേണ്ടി വരുമോ?

തോറ്റുകൊടുക്കാൻ മനസ്സ് തയ്യാറാകാത്തതുകൊണ്ട് എല്ലാറ്റിനെയും അതിജീവിച്ചു മുന്നോട്ടു പോകണം 💪വിശപ്പ്‌, ദാഹം, ക്ഷമ, സഹനം, സിംപിൾ ആയിട്ടുള്ള ജീവിത രീതി എല്ലാം പഠിച്ചു…. ഇങ്ങനെയും ജീവിക്കാം എന്ന് തെളിയിച്ചു തന്നു ഈ യാത്ര.. 💜സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് പടർച്ച അതിരൂക്ഷമയിതുടങ്ങി. അപ്പോൾ എന്റെ യാത്ര ഏകദേശം അവസാനഘട്ടത്തിലേക്കു എത്തിയിട്ടുണ്ടായിരുന്നു. രണ്ടു മാസത്തോളം അടുത്ത എന്റെ കേരള യാത്ര തിരുവന്തപുരത്തു ആഴിമലയിൽ ഏപ്രിൽ 11 ന് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. ഒത്തിരി അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാൻ ആ മണ്ണിൽ ചവിട്ടി നിന്ന് മഹാദേവനെ കരങ്ങൾ ഉയർത്തി, എന്റെ വിജയം അറിയിച്ചു 🙏. ആ നിമിഷം എന്നെ സഹായിച്ചവർ എന്റെ സുഹൃത്തുക്കൾ, പ്രാർത്ഥിച്ചവർ, ലിഫ്റ്റ് തന്നവർ, താമസിക്കാൻ ഇടം തന്നവർ, ഭക്ഷണം തന്നവർ, പോലീസ് ഡിപ്പാർട്മെന്റ്, സാമൂഹികമാധ്യമങ്ങൾ.,കേരളത്തിൽ 14ജില്ലയിൽ നിന്നും ഇത്രയും സ്നേഹം കിട്ടിയ മറ്റൊരു പെൺകുട്ടിയും ഇല്ല . ആ ഒരു അവകാശി ഞാൻ ആണ് എന്ന് എനിക്ക് നെഞ്ചിൽ കയ്യ് വെച്ച് ഉറപ്പ് പറയാം 🤘🏻ചെറിയ സ്വപ്നങ്ങളിൽ തുടങ്ങി ഇന്ന് ഞാൻ വലിയ സ്വപ്‌നങ്ങൾ കാണുന്നു.. യാത്ര എന്നെ അങ്ങനെ എത്തിച്ചിരിക്കുന്നു.. നല്ല ആഗ്രഹവും, മനോധൈര്യവും ഉള്ള ഏതു ഒരു പെൺകുട്ടിക്കും കേരളത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കും നിങ്ങളുടെ ആഗ്രഹം എത്രത്തോളം വലുതാണോ അത് സാധിച്ചു തരാൻ ഈ ലോകം മുഴുവൻ കൂടെ നില്കും ❤️❤️ ഇതായിരുന്നു പാർവതിയുടെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x