ദൃശ്യം 2 വിലെ ചായക്കട തൊഴിലാളി , മമ്മൂട്ടിക്കൊപ്പം നായക കഥാപാത്രം.. മേള രഘുവിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരം

ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ ഇടയ്ക്കാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് .. മികച്ച തിരക്കഥയും , ട്വിസ്റ്റുകളും , അഭിനയവും കൊണ്ട് ചിത്രം പ്രേക്ഷക ശ്രെധ നേടുകയും ചിത്രം വാൻ വിജയമാകുകയും ചെയ്തിരുന്നു .. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു ചെറിയ വേഷത്തിൽ എത്തിയ മലയാള സിനിമയുടെ പഴയകാലത്തെ നായകനെയും പ്രേക്ഷകർ കണ്ടത്തിയിരുന്നു .. ചായക്കടയിലെ ഒരു സപ്ലയർ കഥാപാത്രമായി എത്തിയ മേള രഘു എന്ന നടനെ പ്രേക്ഷകർക്ക് ആദ്യം പെട്ടന്ന് മനസ്സിലായിരുന്നില്ല .. പിന്നീടാണ് താരം പഴയകാല ചിത്രം മേള എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകനായി അഭിനയിച്ച വിവരം പലരും അറിയുന്നത് .. നിരവധി ചിത്രങ്ങൾ വിവിധ വേഷങ്ങളിൽ എത്തിയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ  ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ ..

 

1980 ൽ കെ ജി ജോർജ് സംവിദാനം ചെയ്ത മേള എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായക കഥാപാത്രം കൈകാര്യം ചെയ്ത താരമാണ് മേള രഘു .. ഇപ്പോഴിതാ അതീവ ഗുരുതരാവസ്ഥയിൽ താരം ആശുപത്രിയിലാണ് എന്നാണ് പുറത്തുവരുന്ന വിവരം .. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോധമില്ലാത്ത അവസ്ഥയിൽ താരം ആശുപത്രിയിൽ കഴിയുകയാണ് .. കഴിഞ്ഞ 16 ആം തിയതി മേള രഘു എന്ന ” ശശിധരൻ ” വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു .. ഉടൻ തന്നെ ചേർത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലും താരത്തെ പ്രവേശിപ്പിച്ചു .. നില ഗുരുതരമാണ് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപോർട്ടുകൾ .. ചികിത്സ ചിലവുകൾ താങ്ങാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് താരത്തിന്റെ ഇപ്പോഴത്തെ എന്നും സിനിമയിൽ നിന്ന് ആരെങ്കിലും സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ കുടുംബം ..

 

നടൻ ശ്രീനിവാസനാണ് മേള രഘുവിനോട് സിനിമയിൽ അഭിനയിക്കാമോ എന്ന് നേരിട്ടെത്തി ചോദിക്കുന്നത് .. ഒരു യാത്രക്കിടയിലാണ് സംവിധയകാൻ കെ ജി ജോര്ജും ശ്രീനിവാസനും രഘുവിനെ കണ്ടെത്തിയത് .. മമ്മൂട്ടിക്കൊപ്പം താരം ആദ്യമായി അഭിനയിച്ച മേളയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രെധ നേടിയിരുന്നു .. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച  താരത്തിന്റെ അഭിനയം അക്കാലത്ത് ഏറെ ശ്രെധ നേടുകയും പ്രെശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു .. മികച്ച വേഷങ്ങളിൽ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .. കമൽ ഹസ്സൻ നായകനായി എത്തി 1989 ൽ പുറത്തിറങ്ങിയ അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും താരം വേഷമിട്ടിരുന്നു .. മോഹൻലാൽ നായകനായി എത്തി ജിത്തു ജോസഫ് സംവിദാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിലാണ് താരം ഒടുവിൽ വേഷമിട്ടത് .. ചായക്കടയിലെ തൊഴിലാളി വേഷത്തിലായിരുന്നു ചിത്രത്തിൽ താരം എത്തിയത് .. താരത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രഘുവിന്റെ കുടുംബത്തെ സഹായിക്കാൻ സിനിമയിൽ നിന്നും ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ ..

x