പഠിത്തത്തിലും ഡാൻസിലും മാത്രമല്ല അഭിനയത്തിലും മിടികിയായിരുന്നു വിസ്‌മയ, കോളേജിൽ സമ്മാനം ലഭിച്ച വിസ്‌മയുടെ മോണോആക്ട് വീഡിയോ വൈറൽആകുന്നു

മലയാളികളുടെ മനസ്സിൽ മുഴുവനും വിങ്ങൽ ഉണ്ടാക്കിയ സംഭവമായിരുന്നു കൊല്ലം ശൂരനാടുള്ള ഭർത്താവിന്റെ വീട്ടിൽ വെച്ച് സ്വയം ജീവൻ കളഞ്ഞ വിസ്‌മയ എന്ന പെൺകുട്ടിയുടെ വാർത്ത, ഡോക്ടറിന് പഠിക്കുകയായിരുന്നു വിസ്‌മയുടെ വേർപാട് വിസ്‌മയുടെ അച്ഛനും അമ്മയ്ക്കും പിന്നെ ആ കുടുംബത്തിനും ഏൽപിച്ച വിഷമം പറഞ്ഞറിയിക്കുന്നതിനും അപ്പുറം ആണ്, പഠിക്കാൻ മിടിക്കിയായിരുന്നു വിസ്‌മയ, പഠിത്തത്തിന് ഒപ്പം ഡാൻസിലും അഭിനയത്തിലും വിസ്‌മയ തിളങ്ങിരുന്നു, സഹോദരനോടൊപ്പം ഉള്ള വിസ്‌മയുടെ ടിക് ടോക് വീഡിയോസ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധേയം ആയിരുന്നു

ഇപ്പോൾ കോളേജിലെ കലോത്സവത്തിൽ വിസ്‌മയ പങ്കെടുത്ത മോണോആക്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, വിസ്‌മയ അവതരിപ്പിച്ച മോണോ ആക്ടിന് ഫസ്റ്റ് പ്രൈസ് ലഭിക്കുകയും ചെയ്‌തിരുന്നു,വിസ്‌മയുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഒരു വർഷം മാത്രമേ ആകുന്നുള്ളു അതിനിടയിൽ തന്നെ ആ പെൺകുട്ടി നിറയെ അനുഭവിച്ചു എന്ന് തന്നെ പറയാം, ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലേബലിൽ വിസ്‌മയുടെ കുടുംബത്തിൽ നിന്ന് പത്ത് ലക്ഷം വിലയുള്ള കാറും, നൂറ് പവൻ സ്വർണാഭരണങ്ങളും, ഒന്നര ഏക്കർ ഭൂമിയും ആണ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ട്ടർ ആയ കിരൺ സ്ത്രീധനം ആയി കൈക്കലാക്കിയത്

എന്നാൽ വിസ്‌മയുടെ സ്ത്രീധനം ആയി കൊടുത്ത കാറിന് മൈലേജ് ഇല്ലെന്ന് ചൊല്ലി നിരന്തരം വിസ്മയെ ഉപദ്രവം ആയിരുന്നു എന്ന് വിസ്‌മയുടെ കുടുംബം വ്യക്തമാക്കിരുന്നു, അതിന് എല്ലാം പുറമെ വിവാഹത്തിന് മുമ്പെ കിരൺ വിസ്മയെ ഉപദ്രവിച്ചിരുന്നു എന്നും വിസ്‌മയുടെ അമ്മ സജിത വി നായർ മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ വിസ്‌മയ പഠിക്കുന്ന കോളേജിൽ പല പ്രാവശ്യം വിസ്‌മയെ കാണാൻ പോയിരുന്നു, കോളേജിലെ കൂടെ പഠിക്കുന്ന ആൺ കുട്ടികളോട് സംസാരിക്കുന്നതും, കൂട്ടുകാർക്ക് ഫോണിൽ സന്ദേശം അയക്കുന്നതിനെ ചൊല്ലി അന്നേ കിരൺ വിസ്‌മയെ ഉപദ്രവിച്ചിരുന്നു, വിവാഹ ശേഷമാണ് ഈ വിവരം വിസ്‌മയ അമ്മയോട് പറയുന്നത് തന്നെ

വിവാഹ ശേഷമുള്ള കിരണിന്റെ ഉപദ്രവത്തെ തുടർന്ന് വീട്ടിൽ വന്ന് നിൽക്കുകയായിരുന്നു വിസ്‌മയ, ഇരുവരുടെയും വിവാഹ മോചനം നടത്താം എന്ന് വിസ്‌മയുടെ കുടുംബക്കാർ തീരുമാനിച്ചിരുന്ന സമയത്തായിരുന്നു, കിരൺ വിസ്‌മയെ ഫോണിൽ വിളിക്കുന്നതും, കിരണിന്റെ ജന്മദിനത്തിന് മുംബ് തിരികെ വന്നില്ലെങ്കിൽ ഇനി തിരികെ വരരുത് എന്ന് പറയുകയും ചെയ്‌തത്‌, പരീക്ഷ സമയത്ത് കോളേജിൽ പോയ വിസ്മയെ അവിടെ ചെന്ന് കിരൺ കൂട്ടികൊണ്ട് പോവുകയായിരുന്നു, രണ്ടാമത് കിരണിന്റെ വീട്ടിൽ പോയ വിസ്‌മയ അമ്മയെ മാത്രമേ ഫോണിൽ വിളിച്ചിരുന്നോളു, അച്ഛനെയും സഹോദരനെയും ഫോൺ വിളിക്കാൻ പിന്നിട് കിരൺ സമ്മതിച്ചിരുന്നില്ല

ആ വീട്ടിലെ എല്ലാ ജോലിയും വിസ്മയെ കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്, ഒരിക്കൽ വിസ്‌മയെ കാണാൻ കിരണിന്റെ വീട്ടിൽ പോയ വിസ്‌മയുടെ അച്ഛൻ കണ്ട കാഴ്ച്ച ആ വീട്ടിലെ എല്ലാവരുടെയും തുണി കൈ കൊണ്ട് കഴുകുന്ന വിസ്മയെ ആയിരുന്നു, പിറ്റേ ദിവസം ആ മകൾക്ക് വേണ്ടി ഒരു വാഷിംഗ് മെഷിൻ വാങ്ങി നൽകുകയായിരുന്നു, മകളെ അത്രമാത്രം സ്നേഹിക്കുന്ന ആ അച്ഛൻ മാധ്യമങ്ങളുടെ മുന്നിൽ പൊട്ടിക്കരയുന്ന കാഴ്ച്ചയാണ് കാണാൻ കഴയുന്നത്, കിരണിനെ ജോലിയിൽ നിന്ന് ആറുമാസം സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു കൂടാതെ സ്വർണവും കാറും തോണ്ടി മൊതൽ ആവുകയും ചെയ്യും, വിസ്‌മയക്ക് ഒന്നാം സമ്മാനം ലഭിച്ച മോണോ ആക്ട് വീഡിയോ കാണാം

x