“വിസ്മയ ഒന്ന് വിളിച്ചിരുന്നെങ്കിൽ , കാറെടുത്ത് അവന്റെ വീട്ടിൽ ചെന്ന് കുത്തിന് പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചേനെ ” – സുരേഷ് ഗോപിയുടെ പ്രതികരണം ശ്രെധ നേടുന്നു

മലയാളികളുടെ ചങ്ക് തകർത്തൊരു വാർത്തയായിരുന്നു സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ മ, ർ, ദനത്തെത്തുടർന്ന് കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആ, ത്മ, ഹത്യ ചെയ്ത സംഭവം . കേരളക്കരയെ പിടിച്ചുലച്ചോരു സംഭവമായിരുന്നു ഇത് . നയാ പൈസ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് വിവാഹം ചെയ്യുകയും വിവാഹ ശേഷം ഭർത്താവും മോട്ടോർ വാഹന ഇൻസ്പെക്ടറുമായ കിരൺ കുമാറിന്റെ യഥാർത്ഥ സ്വരൂപം പുറത്തുവരികയും ആയിരുന്നു . നൂറു പവൻ സ്വർണവും ഒരു ഏക്കർ സ്ഥലവും പന്ത്രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും സ്ത്രീധനമായി ലഭിച്ചിട്ടും അത്യാഗ്രഹം തീർന്നിരുന്നില്ല . സർക്കാർ ഉദ്യോഗസ്ഥന് ഇതിലും കൂടുതൽ ലഭിക്കുമായിരുന്നു എന്നാണ് ഉളുപ്പില്ലാത്തവൻ കിരൺ കുമാർ അവകാശപ്പെട്ടത് . വാഹനം മോശമാണെന്ന് പറഞ്ഞായിരുന്നു വിസ്മയയോട് ഭർത്താവ് കിരൺ കുമാർ പ്രേശ്നങ്ങൾ തുടങ്ങിവെച്ചത് . എല്ലാം സഹിച്ചും ഷെമിച്ചും പിടിച്ചുനിൽക്കാൻ വിസ്മയ ഒരുപാട് ശ്രെമിച്ചിരുന്നു , ഓരോ ദിവസവും കടന്നു പോകുന്ന വേദന നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ച വിസ്മയയുടെ വാട്സാപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറച്ചിരുന്നു .

ഒടുവിൽ ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം ബാക്കിയാക്കി സ്വയം ജീവിതം അവസാനിപ്പിക്കാൻ വിസ്മയ തീരുമാനിക്കുകയിരുന്നു . സ്ത്രീധനം വാങ്ങുന്നതിനെയും കൊടുക്കുന്നതിനെയും എല്ലാം വിമർശിച്ച് നിരവധി പ്രമുഖർ അടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് . സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക് : “വിസ്മയയുടെ പോ, സ്റ്റ്മോ, ർട്ടം നടക്കുന്ന സമയത്ത് ഞാൻ സഹോദരൻ വിജിത്തിനെ വിളിച്ചിരുന്നു .വിജിത്തിനോട് ഞാൻ ചോദിച്ചു ആ കുട്ടിക്ക് തലേ ദിവസം രാത്രി എന്നെ ഒന്ന് വിളിച്ചുകൂടായിരുന്നോ ? ആരൊക്കെയോ വിളിക്കുന്നു എവിടുന്നൊക്കെയോ വിളിക്കുന്നു എന്റെ നമ്പർ തപ്പി പിടിച്ച് , ഒന്ന് വിളിച്ചൂടായിരുന്നോ ഇത്രയും കഠിനമായ അവസ്ഥ ആയിരുന്നുവെങ്കിൽ , ഒരുപക്ഷെ വണ്ടി എടുത്തൊന്നു പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടണ്ണം പൊട്ടിച്ച് അതിന്റെ വരും വരായ്കൾ നോക്കാതെ ഇറക്കികൊണ്ട് വരുമായിരുന്നു” . ഒപ്പം സ്ത്രീധനം വാങ്ങുന്നതിനൊപ്പം കൊടുക്കുന്നതിനെയും സുരേഷ് ഗോപി വിമർശിച്ചു .

ഒരു ക്രയവിക്രയവും പാടില്ല , പെണ്ണ് വില്പനച്ചരക്കല്ല , പെണ്ണ് ആണിന് വാങ്ങാൻ വെച്ചിരിക്കുന്ന ഒരു പൊരുൾ അല്ല , ചെറുക്കൻ പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും മകനാകണമെന്നും പെണ്ണ് ചെറുക്കന്റെ അച്ഛനും അമ്മയ്ക്കും മകൾ ആകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു . സുരേഷ് ഗോപിയുടെ പ്രതികരണ വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് ..” രോക്ഷത്തോടെ സുരേഷ് ഗോപി ഇത് പറയുമ്പോൾ അവിടെ കാണാൻ സാധിക്കുന്നത് സുരേഷ് ഗോപി എന്ന അച്ഛനെയും സഹോദരനെയുമാണ് ” എന്നും സുരേഷേട്ടനോട് ഓരോ ദിവസവും ബഹുമാനം കൂടി വരുന്നുണ്ടെന്നും , ഇതാണ് ഞങ്ങളുടെ സുരേഷേട്ടൻ എന്ന മനുഷ്യസ്നേഹി എന്നും നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് ..

Articles You May Like

x