നീന്തൽ അറിയില്ല എന്നിട്ടും വെള്ളത്തിൽ വീണ കുട്ടിയെ എടുത്ത് ചാടി രക്ഷിച്ച മിടുക്കികൾ

ഇപ്പോൾ എട്ടിൽ പഠിക്കുന്ന രണ്ട് മിടിക്കികൾ ആണ് ഒരു നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നത് വെള്ളത്തിൽ വീണ് മരണം തട്ടിയെടുക്കുമായിരുന്ന മൂന്ന് വയസുള്ള കുഞ്ഞിന്റെ ജീവനാണ് നീന്തൽ പോലും അറിയാത്ത ഇരുവരും ചേർന്ന് രക്ഷപെടുത്തിയത്. അത് കൊണ്ട് തന്നെയാണ് ഇന്ന് ഇരുവരും ആ നാടിന് തന്നെ അഭിമാനമായി മാറുന്നത്

പീച്ചി ഇടതുകര കനാലിലെ നല്ല ഒഴുക്കുള്ള വെള്ളത്തിലേക്കു കാൽ വഴുതി വീണതായിരുന്നു മൂന്ന് വയസുള്ള ബെന്നി ആ ബാലനെയാണ് പിച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ രെക്ഷിച്ച് കരയ്ക്ക് അടിപിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് നാലു മണി അടുത്തായിരുന്നു

വിദ്യാർഥിനികളായ ദിൽജ രാജനും ജിസ്ന ജോയ്‌മായിരുന്നു ആ മൂന്ന് വയസുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിനികൾ . പീച്ചി ഗവ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ജിസ്ന ജോയ്യും ദിൽജ രാജൻ കൂട്ടുകാരികൾ ആണ് വെള്ളത്തിൽ വീണ ബാലൻ ബെന്നിന്റെ താമസം കനാലിന് സമീപത്തുള്ള വെള്ളിയത്ത് പറമ്പിലാണ് ബെന്നിയാണ് ബെന്നിന്റെ അച്ഛൻ കൂട്ടുകാരും ഒത്ത് കനാലിന്റെ അടുത്ത് നിന്ന് കളിക്കുമ്പോഴായിരുന്നു മൂന്ന് വയസുള്ള ബെൻ കാൽ വഴുതി വെള്ളത്തിൽ വീഴുന്നത്

ജിസ്ന കൂട്ടുകാരിയായ ദിൽജയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും കനാലിന്റെ അടുത്ത് ഇരുന്നപ്പോഴാണ് ബെൻ വെള്ളത്തിൽ വീഴുന്നത് കാണുന്നത് ഇത് കണ്ട ജിസ്ന ഒന്നും നോക്കാതെ എടുത്ത് ചാടി ബെന്നിനെ ചേർത്ത് പിടിക്കുകയായിരുന്നു നീന്തൽ അറിയാത്ത ജിസ്നയും വെള്ളത്തിന്റെ ഒഴുക്കിൽ പെടുകയായിരുന്നു ഈ നേരത്ത് അടുത്ത് സമീപത്ത് നിന്ന് ദിൽജ കൈ നീട്ടി കൊടുത്തു ദിൽജയുടെ കൈയിൽ പിടിത്തം കിട്ടിയ ജിസ്ന ബെന്നുമായി കരയിൽ കേറി വന്നത്

ഇരുവരും സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസിലെ കേഡറ്റുകളാണ് ഇതിൽ നിന്ന് ലഭിച്ച പരിശീലിനമാണ് ഇരുവരെയും ആ സമയത്ത് ഒന്നും ആലോചിക്കാതെ തന്നെ പ്രവർത്തിക്കാനുള്ള ശേഷി ലഭിച്ചത് എന്ന് ജിസ്നയും ദിൽജയും പറയുന്നത് സ്കൂളിലെ പ്രിൻസിപ്പൽ സി.കെ.ഷെറീന, പ്രധാനാധ്യാപകൻ പി.ജെ.ബിജു, സിപിഒ വി. സുകുമാരൻ പിന്നെ പിടിഎ പ്രസിഡന്റ് ചാക്കോ ഏബ്രഹാം എന്നിവർ വിദ്യാർഥിനികളെ അഭിനന്ദിച്ചു. വിലങ്ങന്നൂർ സ്വദേശി ജോയ് പോളിന്റെയും മേരിയുടെയും മകളാണ് ജിസ്ന. പട്ടിലുംകുഴി രാജൻറെയും ജയശ്രീയുടെയും മകളാണ് ദിൽജയും ഇരുവരെയും ഈ ധീരമായ പ്രവർത്തിയെ നിരവതി ആൾക്കാരാണ് ഇപ്പോൾ അഭിനന്ദനം കൊണ്ട് മൂടുന്നത്

x