നടി ശരണ്യ ശശിയുടെ ഓപ്പറേഷൻ കഴിഞ്ഞു ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി നടി സീമ ജി നായർ

നടി ശരണ്യ ശശിയെ കുറിച്ച് പറയുകയാണെങ്കിൽ മലയാളികൾ ഇത്ര അതികം സ്നേഹിക്കുന്ന ഒരു നടി വേറെ ഇല്ലെന്ന് തന്നെ പറയാം സിനിമയിലും സീരിയലിലും തിളങ്ങി നിക്കുന്ന സമയത്ത് താരം പെട്ടെന്ന് അഭിനയ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു പിന്നീട് ആണ് അറിയാൻ കഴിഞ്ഞത് താരത്തിന് ബ്രെയിൻ ട്യൂമർ ആണെന്ന് അന്ന് തൊട്ട് മലയാളികൾ ശരണ്യക്ക് വേണ്ടി പ്രാർത്ഥനയിലാണ്

ക്യാമറ കണ്ണുകളിൽ നിന്ന് അകന്ന ശരണ്യ ഈ അടുത്ത് തൻറെ സന്തോഷം പങ്ക് വെക്കാൻ വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ വരുകയായിരുന്നു ഈ അടുത്ത് തൻറെ കൊച്ച് സന്തോഷങ്ങൾ പങ്ക് വെക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു ശരണ്യക്ക് ഇതെല്ലാം ചെയ്‌ത്‌ കൊടുത്തത് നടി സീമ ജി നായർ ആയിരുന്നു ശരണ്യക്ക് ഏപ്പോഴും താങ്ങായി ഒരു ചേച്ചിയുടെ സ്ഥാനത്ത് നടി സീമ ജി നായർ എപ്പോഴും കാണാറുണ്ട് ഈ അടുത്ത് സീമ ശരണ്യയുടെ പിറന്നാൾ ആഘോഷിച്ചത് എല്ലാം വൈറലായിരുന്നു

രണ്ട് ദിവസം മുമ്പാണ് ശരണ്യക്ക് വീണ്ടും അസുഖം വന്നെന്നും ഉടനെ ഒരു ഓപ്പറേഷന് വേണമെന്നും എല്ലാവരുടെയും പ്രാർത്ഥന വേണം എന്ന് പറഞ്ഞ് കൊണ്ട് ശരണ്യയുടെ അമ്മ വീഡിയോ ഷെയർ ചെയ്‌തത്‌ നിരവതി പേരാണ് ആ അമ്മയെ ആശ്വസിപ്പിച്ചും പ്രാർത്ഥിച്ചും കൊണ്ട് ആ വീഡിയോയുടെ താഴെ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്പൊൾ ശരണ്യയുടെ ഒമ്പതാമത്തെ ഓപ്പറേഷന് കഴിഞ്ഞ വിവരവും ഇപ്പോൾ ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ പറ്റിയും പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുകയായിരുന്നു സീമ, സീമ ജി നായറുടെ വാക്കുകൾ ഇങ്ങനെ

“ഞാൻ സീമയാണ് ഇന്നാണ് നമ്മുടെ ശരണ്യയുടെ സർജറി ശരിക്കും ഇത് ഞങ്ങൾ നവംബറിൽ അറിഞ്ഞു ഒരു കാര്യമായിരുന്നു വീണ്ടും വീണ്ടും പ്രതീക്ഷകളും പ്രാർഥനകളും ആയിരുന്നു ആ കുറച്ചുകൂടി നമുക്ക് ഡ്യൂറേഷൻ നീട്ടി കിട്ടും ഓപ്പറേഷൻ കുറച്ചുകൂടെ വൈകി മതി എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഞങ്ങൾ എല്ലാവരും നിന്നത് പെട്ടെന്നാണ് കഴിഞ്ഞ ഒരാഴ്ചകൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് കഴിഞ്ഞ മൂന്നാല് ദിവസമായിട്ട് അവൾക്ക് തീരെ സുഖമില്ലാതെ വന്നു. ശരിക്കും പറഞ്ഞാൽ ഈ മാർച്ച് 29 ആം തീയതി അഡ്മിഷൻ ആണ് പറഞ്ഞത് ഇനി ഒരാഴ്ച കൂടി ഉണ്ടായിരുന്നു അഡ്മിഷൻ പക്ഷേ പെട്ടെന്ന് കുറച്ചു സീരിയസ് ഒരു ലെവലിലേക്ക് മാറി ഇങ്ങനെ ഇന്നിപ്പം സർജറി കഴിഞ്ഞു

രാവിലെ 10 മണിക്ക് അവിടെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയത് ഇപ്പോൾ സർജറി കഴിഞ്ഞു സർജറി സക്സസ് ആണെന് ഡോക്ടർ പറഞ്ഞു കോവിഡ് ടെസ്റ്റ് കഴിഞ്ഞതുകൊണ്ട് അമ്മയ്ക്ക് മോളീന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല കാരണം അമ്മ പുറത്തേക്ക് വന്നാൽ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടേ അമ്മയെ അകത്തേക്ക് കേറ്റി വിടുകയുള്ളു കാരണം അത്രയ്ക്ക് ഇത്രയും വലിയ സർജറി നടക്കുന്ന ഒരു സ്ഥലമായതുകൊണ്ട് അത്രയും പ്രൊട്ടക്ഷൻ ഉണ്ട് പിന്നെ ഞാൻ ശ്രീ ചിത്തിരയുടെ മുൻപിൽ ആണ് ഇപ്പോൾ നിൽക്കുന്നത്

ശരണ്യയുടെ ബ്രദർ ഉണ്ട് വൈഫ് ഉണ്ട് അനിയത്തിയുടെ ഹസ്ബൻഡ് ഉണ്ട് ഞങ്ങൾ എല്ലാരും ഇവിടെത്തന്നെയുണ്ട് രാവിലെ മുതൽ ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടായിരുന്നു സക്സസ് ആയി എന്ന് അറിഞ്ഞു അതൊരു എന്താ പറയുന്നേ ലോകത്ത് എനിക്ക് അറിയില്ല എത്രത്തോളം ലക്ഷോപലക്ഷം ആൾക്കാരെ എനിക്ക് മെസ്സഞ്ചർ തുറക്കാൻ പറ്റുന്നില്ല വാട്സ്ആപ്പ് തുറക്കാൻ പറ്റുന്നില്ല ഫോൺ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല അതുപോലെ കോൾസും മെസ്സേജും വന്നു കൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഈ ഒരു കാര്യം പറയാൻ വേണ്ടി വന്നിരിക്കുന്നത് ഇപ്പോൾ ആ ഒരു സെഡേഷൻ ലെവലിൽ കിടക്കുകയാണ് ഇനി ബാക്കിയുള്ള വിവരങ്ങൾ അടുത്ത ഒരു രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും ഡോക്ടർസ് എന്താണ് പറയുന്നത് എന്ന് കേട്ടിട്ട് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം

അപ്പൊ ഈ പ്രാർഥനകൾക്കു ഈ സപ്പോർട്ടിന് ഈ കയറിങ്ങിന് എല്ലാം ഒരുപാട് ഒരു ഒരുപാട് നന്ദിയുണ്ട് പിന്നെ അമ്മയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചാൽ അമ്മയുടെ ഫോണിലേക്ക് കോൾ വിളിച്ചാലോ ചേച്ചിക്ക് എടുക്കാൻ പറ്റത്തില്ല എടുക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല മറ്റു പേഷ്യൻസിന് അത് ഡിസ്റ്റർബ് ആകും അതുകൊണ്ട് എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട് രാവിലെ ഓപ്പറേഷൻ തിയേറ്ററിൽ കയറുമ്പോഴും അവൾ പറഞ്ഞു ഒരു കാര്യമാണ് പ്രാർത്ഥിക്കണം എന്നാണ് പറഞ്ഞത് എല്ലാവരും പ്രാർത്ഥിച്ചിട്ടുണ്ട് എല്ലാവർക്കും ഞങ്ങളുടെ എല്ലാവരുടെയും പേരിൽ ഒരുപാട് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു” ഇതായിരുന്നു സീമ ജി നായർ പറഞ്ഞത് നിരവതി പേരാണ് ഇപ്പോഴും ശരണ്യക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്

x