മുണ്ട് മടക്കി കുത്തി റാസ്പുടിൻ ഡാൻസ് കളിച്ച് ജാനകിയേയും നവീനെയും കടത്തി വെട്ടിയ ഇദ്ദേഹം ആരാണെന്ന് അറിയാമോ

സോഷ്യൽ മീഡിയ ഒന്നടകം വൈറലായ ഡാൻസ് ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥികളായ നവീൻറെയും ജാനകിയുടെയും റാസ്പുടിൻ ഡാൻസ്, ഇരുവരും തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആണ്, ഒഴിവ് സമയത്ത് ഇവർ നടത്തിയ ഡാൻസ് പിന്നിട് സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്, ആ ഡാൻസിന് ശേഷം നിരവതി ടിവി ഷോകളിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്

എന്നാൽ ഇപ്പോൾ ഇരുവരെയും കടത്തി വെട്ടുന്ന രീതിയിൽ ഒരു റാസ്പുട്ടിന് ഡാൻസ് ആണ് ശ്രദ്ധ ആകർഷിക്കുന്നത് അതിന് കാരണം ഒണ്ട്, ഡാൻസ് കളിക്കുന്ന വ്യക്തി ഒരു കുടിയന്റെ രൂപത്തിലാണ്, മുണ്ട് മടക്കി കുത്തിയുള്ള ആ റാസ്പുടിൻ ഡാൻസ് സോഷ്യൽ മീഡിയ ഒന്നടക്കം സ്വീകരിക്കുകയിരുന്നു, വീഡിയോ കണ്ട മിക്കവരുടെ അഭിപ്രായം ഇയാൾ ശെരിക്കും കുടിച്ചിട്ടുണ്ടോ എന്നാണ്

ഒറ്റ നോട്ടത്തിൽ കണ്ടാൽ റാസ്പുടിൻ കളിക്കുന്ന വ്യക്തി കുടിച്ചിട്ടുണ്ടന്നെ തോന്നുകയുള്ളൂ, എന്നാൽ ഇദ്ദേഹം ഡാൻസ് തുടങ്ങുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചത്, മെഡിക്കൽ വിദ്യാർത്ഥികൾ ചുവട് വെച്ച സ്റ്റെപ്പുകൾ എല്ലാം അനായാസം ആണ് ഇദ്ദേഹം ചുവട് വെക്കുന്നത്, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന വീഡിയോ ഇതിനോടകം തന്നെ ഏവരുടേം ഹൃദയത്തിൽ കേറി പറ്റി എന്ന് തന്നെ പറയാം, റാസ്പുടിൻ കുടിയൻ വേർഷൻ എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത് നിരവതി പേരാണ് ആ ഡാൻസ് കളിച്ച വ്യക്തിയെ കുറിച്ച് അന്വേഷിച്ച് രംഗത്ത് വരുന്നത്

മുണ്ടു മടക്കി കുത്തി കുടിയനായി റാസ്പുടിൻ ഡാൻസ് കളിച്ച വ്യക്തിയുടെ പേര് “സനൂപ് കുമാർ” എന്നാണ് ഇദ്ദേഹം തൃശൂർ പാഞ്ഞാൾ സ്വദേശിയാണ് , ഇദ്ദേഹം നിരവതി ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്, പോരാഞ്ഞിട്ട് സനൂപ് കുമാർ ഒരു പ്രഫഷനൽ ഡാൻസർ കൂടിയാണ് ആ ഡാൻസിൽ യഥാർത്ഥത്തിൽ അദ്ദേഹം കുടിച്ചിട്ടില്ല എന്നതാണ് സത്യം തൻറെ അഭിനയ മികവ് കൊണ്ട് അദ്ദേഹം ചുവട് വെച്ചതായിരുന്നു ആ സ്റ്റെപ്പുകൾ, കൂടാതെ ഇതിന് മുംബും ആ വേഷത്തിൽ നിരവതി ടിക്ക് ടോക്ക് വീഡിയോകളും താരം ചെയ്‌തിരുന്നു എന്നാൽ വൈറലായത് റാസ്പുടിൻ ഡാൻസാണ് ഇപ്പോൾ നിരവതി പേരാണ് ഇദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുന്നത്

x