ആകാശത്ത് വിമാനത്തിൽ വെച്ച് വിവാഹം എട്ടിന്റെ പണി കിട്ടി കല്യാണ ചെക്കനും പെണ്ണിനും കൂടാതെ വിമാന കമ്പനിക്കും

ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷമാണ് അവരുടെ വിവാഹം. പ്രത്യേകിച്ചും നമ്മുടെ ഇന്ത്യക്കാരുടേത് പരമാവതി വിവാഹം ആർഭാടമാക്കി തന്നെ ഏവരും നടത്താൻ ശ്രമിക്കാറുണ്ട് അതിന് കഴിയുന്നത്ര ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളായി ക്ഷണിക്കാറുണ്ട് , എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ പല സംസ്ഥാനങ്ങളും വിവാഹങ്ങളിൽ അതിഥികളുടെ എണ്ണത്തിന് ഒരു പരിധി ഏർപ്പെടുത്തുകയും കാര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ഈ കാലയളവിൽ വിവാഹം കഴിക്കാൻ തീരുമാനിച്ച നിരവധി ദമ്പതികളെ അവരുടെ അതിഥികളുടെ പട്ടിക വെട്ടിക്കുറയ്ക്കുകയും അടുപ്പമുള്ള കുറച്ച് ബന്ധുക്കളുടെ സാനിധ്യത്തിൽ ആയിരിക്കും വിവാഹ ചടങ്ങ് നടത്തുന്നത്

എന്നാൽ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള ഒരു ദമ്പതികൾ തങ്ങളുടെ വിവാഹത്തിൽ എല്ലാ പ്രിയപ്പെട്ടവരെയും പങ്കെടുപ്പിക്കാൻ ഒരു ആശയം കണ്ടെത്തുകയായിരുന്നു . മധുര-ബാംഗ്ലൂരിൽ നിന്ന് ഒരു സ്പൈസ് ജെറ്റ് വിമാനം വാടകയ്ക്ക് എടുക്കുക, എന്നിട്ട് ബുക്ക് ചെയ്‌ത വിമാനത്തിലെ എല്ലാ സീറ്റിലും മുഴുവൻ ബന്ധുക്കളെയും കൊണ്ട് പോയി ആകാശത്തിൽ വെച്ച് വിവാഹം നടത്തുക്ക്, അങ്ങനെ വിവാഹം ബുക്ക് ചെയ്യുകയും, അവരുടെ വിമാനം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് മുകളിൽ എത്തിയപ്പോൾ മധുര സ്വദേശിയായ വരൻ രാകേഷ് വധു ദീക്ഷണയുടെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു. ഈ വിവാഹ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ഇരുവരുടെയും 161 ബന്ധുക്കൾ ഒണ്ടായിരുന്നു , കൂടാതെ വിവാഹത്തിൽ വന്ന ആരും സാമൂഹിക അകലം പാലിച്ചിട്ടുമില്ല

വിമാനത്തിൽ ഉണ്ടായിരുന്ന ഇവരുടെ ബന്ധുക്കളിൽ ആരോ ഒരാൾ ഇവരുടെ വിവാഹ വീഡിയോ ചിത്രീകരിക്കരിച്ചിരുന്നു, അത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പിറകെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, കോവിഡ് നിയന്ത്രണം ഉണ്ടായിട്ട് ഇവർ ചെയ്‌ത വിവാഹത്തിന് നാനാ ഭാഗത്ത് നിന്ന് വിമർശനം വരുകയായിരുന്നു, രാകേഷിന്റെയും ദക്ഷിണയുടെയും വിവാഹം വൈറലായി മാറിയതോടെ ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുന്നത് വിമാന കമ്പനിയും കല്യാണ ചെറുക്കനും പെണ്ണുമാണ്

ആകാശത്ത് വെച്ച് വിവാഹം നടന്നതിൽ വിമാന കമ്പനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, അന്വേഷണനത്തിന്റെ ഭാഗമായി വിമാനത്തിലെ പൈലറ്റിനെയും മറ്റു ജീവനക്കാരെയും താൽക്കാലികമായി ജോലിയിൽ നിന്ന് നീക്കുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ, ഇതിന് വിശദികരണവുമായി സ്വകാര്യ പറയുന്നത് ഇങ്ങനെ മധുരയിലുള്ള ട്രാവൽ ഏജന്റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും വിമാന കമ്പനി അറിയിച്ചു.

ഇപ്പോൾ വിമാന കമ്പനിക്ക് വാടകയിനത്തിൽ കിട്ടിയ പൈസയെക്കാൾ ഇരട്ടി പൈസ പിഴ അടയ്ക്കാൻ വേണ്ടിവരും എന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്,അതേസമയം വിവാഹം കഴിഞ്ഞ് ഭൂമിയിലെത്തിയ രാജേഷിനും പത്നി ദക്ഷിണയ്ക്കും ബന്ധുക്കൾക്കുമെതിരെ മധുര പോ .ലീസ് അന്വേഷണം തുടങ്ങി കേസിനു പുറമെ വിവാഹത്തിൽ പങ്കെടുത്തവരെല്ലാം എല്ലാവരെയും ക്വാറന്റൈൻ ആക്കാനാണ് നിലവിൽ പോ ,ലീസ് ആലോചിക്കുന്നത്, ഈ വിവാഹത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപെടുത്തുക

x