
പത്തിവിടർത്തി വന്ന രാജവെമ്പാലയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ രക്ഷിക്കാൻ ഈ നായ ചെയ്‌തത് കണ്ടോ
മൃഗങ്ങങ്ങൾ പലപ്പോഴും തങ്ങളുടെ യജമാനൻ മാരുടെ ജീവൻ രക്ഷിക്കുന്ന വാർത്തകൾ കേൾക്കാറുള്ളതാണ് ഇപ്പോൾ അത് പോലത്തെ ഒരു വാർത്തയാണ് കാസർകോടുള്ള വെള്ളരിക്കുണ്ട് എന്ന പ്രദേശത്ത് നിന്ന് വരുന്നത്, സ്വന്തം ജീവൻ പോലും നോക്കാതെ തൻറെ യജമാനനെ രക്ഷിച്ച ഒരു നായയുടെ വാർത്തയാണ്, അതും രാജവെമ്പാലയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ രക്ഷിക്കുകയായിരുന്നു, കുക്കുറു എന്ന വളർത്ത് നായ ഇപ്പോൾ ആ വീട്ടിലെ താരം കൂടിയാണ്

നാരായണിയുടെ വളർത്ത് നായയാണ് കുക്കുറു, കുക്കുറു ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ നാരായണിയുടെയും മക്കളുടെയും ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു, വെള്ളരിക്കുണ്ടിൽ ഉള്ള മാലോ പുഞ്ച ചെത്തിപുഴതട്ട് പട്ടികവർഗ്ഗ കോളനിയിലെ പേരടുത്ത് വീട്ടിൽ നാരായണിയുടെ താമസ സ്ഥലത്താണ് ഇന്നലെ രാവിലെ രാജവെമ്പാല വന്നത്, ഈ സമയത്ത് നാരായണിയും മക്കളും നല്ല ഒറക്കത്തിൽ ആയിരുന്നു

ഈ സമയത്ത് ആയിരുന്നു വളർത്ത് നായ കുക്കുറവിന്റെ നിർത്താതെയുള്ള കൊരച്ചിൽ കേട്ട് ഉണർന്ന നാരായണിയും രണ്ട് മക്കളും, വീടിന്റെ മുൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയാകട്ടെ പത്തി വിടർത്തി വീടിന്റെ ചവിട്ട് പടിയിൽ നിൽക്കുന്ന രാജവെമ്പാലയും, അതിനെ വീട്ടിലോട്ട് കേറ്റാൻ സമ്മതിക്കാതെ കുരച്ച് കൊണ്ട ചാടുന്ന കുക്കുറവിനെയും ആയിരുന്നു, രാജവെമ്പാലയെ കണ്ട ഉടനെ തന്നെ വീടിന്റെ മുൻവാതിൽ അടച്ച് വീടിന്റെ ഉള്ളിൽ കേറിയ നാരായണിയും മക്കളും അടുക്കള ഭാഗം വഴി പുറത്തേക്ക് ഓടുകയായിരുന്നു,അപ്പോഴും കുക്കുറു രാജവെമ്പാലയെ ഭയപെടുത്തുകയായിരുന്നു, വീടിന്റെ മുൻഭാഗത്ത് നിന്ന് നീങ്ങിയ രാജവെമ്പാല നാരായണി വളർത്തുന്ന മുയലിന്റെ കൂട് ലക്ഷ്യം ആക്കി നീങ്ങുകയായിരുന്നു.

ഈ സമയത്ത് വീണ്ടും കുക്കുറു കുരച്ച് കൊണ്ട് വരുകയും മുയലിന്റെ കൂട്ടിൽ കേറാൻ സമ്മതിക്കാതെ അടുത്തുള്ള കൈതകാട്ടിലേക്ക് ഓടിച്ച് വിടുകയായിരുന്നു, പിനീട് വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് ഭാരവാഹികൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു, അതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും പാമ്പ് പിടിത്തത്തിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥൻ സുജേഷ് കരിവെള്ളൂർ രാജവെമ്പാലയെ പിടിക്കുകയും ആയിരുന്നു, രാജവെമ്പാലയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച കുക്കുറു ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്