14 വർഷം ഒന്നിച്ചു ജീവിച്ചിട്ടും ഗോപി സുന്ദറുമായിയുള്ള ബന്ധം വിവാഹത്തിലേക്കെത്താത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്ന രണ്ടു പേരാണ് അഭയ ഹിരണ്മയിടെയും യും ഗോപി സുന്ദറിന്റെയും. ഇരുവരും ലിവിംഗ് ടുഗതർ ജീവിതം ആരംഭിച്ച കാലം മുതൽ തന്നെ ഇവരെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആ സമയത്ത് ഇത്തരം വാർത്തകൾക്ക് യാതൊരു ഗൗരവവും നൽകാതെയാണ് ഇവർ ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ചപ്പോഴും സോഷ്യൽ മീഡിയ ഇവർക്ക് പിന്നാലെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു ചെയ്തത്. ഗോപിസുന്ദറിനേക്കാൾ കൂടുതലായി വാർത്തകളിൽ നിറഞ്ഞുനിന്നത് അഭയ ഹിരണ്മയി ആണ് എന്നതാണ് സത്യം.

ഇരുവരും ഒരുമിച്ചുള്ള ഒരു പഴയ അഭിമുഖവും ഒരു സമയത്ത് വൈറലായിരുന്നു. ഇരുവരും ഒരുമിച്ചു ജീവിച്ചതിനെക്കുറിച്ച് ആളുകൾ മോശമായ അഭിപ്രായങ്ങൾ ഉന്നയിച്ചപ്പോൾ പറഞ്ഞത് തനിക്ക് ഗോപി സുന്ദറിനേ മാത്രം നോക്കിയാൽ മതി എന്നാണ്. അത്രത്തോളം ഗോപി സുന്ദറിനെ അഭയ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദർ. അമൃത സുരേഷുമായി ഒരുമിച്ച് ജീവിതം തുടങ്ങിയതിനു ശേഷം അഭയയുടെ പോസ്റ്റുകളെല്ലാം വളരെയധികം ശ്രദ്ധ നേടാറുണ്ട്. എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയിൽ അഭയ ഹിരണ്മയി എത്തിയിരുന്നു. പരിപാടിയിലെത്തിയ അഭയ ഹിരണ്മയി പങ്കുവച്ച ചില വെളിപ്പെടുത്തലുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പരിപാടിയുടെ ഒരു പ്രമോ മാത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപി സുന്ദറുമായി ഒമ്പത് വർഷം ഉണ്ടായിരുന്നില്ലെന്ന് എംജി ശ്രീകുമാർ ചോദിക്കുമ്പോൾ 14 വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എന്നാണ് മറുപടി പറയുന്നത്. എന്തുകൊണ്ടാണ് ഈ ബന്ധം വിവാഹത്തിൽ എത്താതിരുന്നത് എന്ന് ചോദിച്ചതിനുള്ള അഭയയുടെ മറുപടി വീഡിയോയിൽ കാണിക്കുന്നില്ല. പകരം ഒരു പാട്ട് പാടുന്നത് കാണിക്കുകയും ചെയ്യുന്നു. ആദ്യമായാണ് ഗോപീ സുന്ദറും ആയുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കുന്നത്. അത് തന്നെയാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നതും. എന്താണ് ഗോപി സുന്ദറിനെ കുറിച്ച് പറയുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഓരോരുത്തർക്കുമുണ്ട്. അതുകൊണ്ടു തന്നെ വലിയ ആകാംക്ഷയോടെ ഈ പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഈ വേദിയിൽ അഭയ ഈ വേദിയിൽ തുറന്നു പറയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പലവട്ടം പലരും ചോദിച്ചപ്പോൾ അഭയ മൗനം പാലിച്ചിരുന്ന ഒരു കാര്യമായിരുന്നു. ഇരുവരും തമ്മിലുള്ള വേർപിരിയലും വലിയ ചർച്ചയായി. വലിയ വിമർശനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ഇരുവരും ജീവിതത്തിൽ ഒരുമിച്ചു ചേർന്നത്. വിമർശനങ്ങളെ ഒന്നും തന്നെ ഗൗനിക്കാതെ മുൻപോട്ടു ജീവിച്ച് ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ പ്രേക്ഷകർക്കും ആകാംക്ഷ ഉണ്ട് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ അഭിനയം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുന്നു അതിന് പിന്നിലെ കാരണവും ഗോപി സുന്ദറിനെ കുറിച്ച് എന്തെങ്കിലും താരം പറയുന്നുണ്ടോ എന്ന ആളുകളുടെ അന്വേഷണം തന്നെയാണ്.

x