
ഇനി തനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ വയ്യ പുഞ്ചിരിച്ച് കൊണ്ട് അവൾ യാത്രയായി
സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ആത്മ ഹ.ത്യ. സ്ത്രീധന നിരോധന നിയമം നിലനിൽക്കുന്ന, സ്ത്രീയാണ് ധനം എന്ന് വാനോളം പുകഴ്ത്തുന്ന നാട്ടിൽ തന്നെയാണ് ഈ സംഭവം അരങ്ങേറുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും ഇരയാക്കപ്പെട്ട ഒരു സ്ത്രീ. ഭർത്താവിന്റെ പീ ഡനം മൂലം 23 കാരിയായ യുവതി സബർമതി നദിയിൽ ചാടി ആ ത്മഹ.ത്യ ചെയ്യുകയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് ഈ ദാ രുണ സംഭവം നടന്നത്. ഐഷ ആരിഫ് ഖാൻ എന്ന യുവതിയാണ് ആത്മ *ത്യ ചെയ്തത്. യുവതി ആത്മ *ത്യ ചെയ്യുന്നതിനു മുൻപ് എടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

ഭർത്താവാണ് മറണത്തിന് കാരണം എന്ന് ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. എന്നാൽ തന്റെ മറണത്തിന് ആരും ഉത്തരവാദിയല്ല എന്നാണ് ആയിഷ ആരോപിക്കുന്നത്. നിറചിരിയോടെ ആണ് ആയിഷ തന്റെ മറണത്തിനു മുന്നേ ഉള്ള നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചിരിച്ചുകൊണ്ടാണ് ആയിഷ വീഡിയോയിൽ ഉടനീളം സംസാരിക്കുന്നത് എന്നാൽ ആ കണ്ണുകളിൽ തീരാ ദു ഖത്തിന്റെ വേദ നയും നിരാശയും മാത്രമാണ് കാണാൻ സാധിക്കുക. ജീവിതത്തിൽ ഒരുപാട് യതനകൾ സഹിച്ച ഒരു സ്ത്രീയുടെ നിസ്സഹയവസ്ഥയാണ് ആ വീഡിയോയിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

സാമൂഹികമായും മാനസികമായും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇതുപോലുള്ള ഒരുപാട് ആയിഷ മാരുടെ ജീവൻ പൊലിഞ്ഞത് നാം ആരും മറന്നിട്ടില്ല. ഇത് ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ആയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത് 2018 ലാണ്. എന്നാൽ വിവാഹത്തിന് ശേഷം ആരിഫ് ഖാനും കുടുംബാംഗങ്ങളും ആയിഷയെ സ്ത്രീധനത്തിന് പേരിൽ കഠിനമായി മാനസിക പീ ഡ നത്തിന് ഇരയാക്കുകയായിരുന്നു. ആയിഷ ഇതു തന്റെ സ്വന്തം ഗൃഹത്തിൽ അറിയിച്ചിരുന്നുവെങ്കിലും പ്രശ്നങ്ങൾ പറഞ്ഞ് ഇരുവീട്ടുകാരും ഇവരെ ഒന്നിപ്പിക്കുകയായിരുന്നു. ഒപ്പം ഒന്നരലക്ഷം രൂപ ആയിഷയുടെ പിതാവ് ആരിഫിന് നൽകുകയും ചെയ്തു.

എന്നിട്ടും ആയിഷ നേരിട്ടത് ക്രൂ രമായ പീ ഡനങ്ങൾ തന്നെയാണ്. ആയിഷ വീണ്ടും തന്റെ മാതാപിതാക്കളുടെ അടുത്തെത്തുകയും, ഭർത്താവ് പിരിഞ്ഞതിൽ മനം നൊന്തു ആത്മ ഹ.ത്യ ചെയ്യുകയുമായിരുന്നു. ആത്മ ഹ.ത്യ ചെയ്യുന്നതിന് മുൻപ് ഉള്ള വീഡിയോ ഭർത്താവിന് അയച്ചു കൊടുത്തിരുന്നുവെങ്കിലും ആയിഷയെ സമാധാനിപ്പിക്കാൻ പോലും മുതിരാതെ നീ എന്താന്ന് വെച്ചാൽ പോയി ചെയ്യ് എന്നായിരുന്നു മറുപടി. ഇതോടെ സബറമതി നദിയിലേക്ക് ചാടി ആത്മ ഹ.ത്യ ചെയ്യുകയായിരുന്നു ഐഷ.

ആയിഷയുടെ അവസാന വാക്കുകൾ ഇതാണ്. അസ്സലാമു അലൈക്കും എന്റെ പേര് ആയിഷ ഇപ്പോൾ ഞാൻ ചെയ്യാൻ പോകുന്നത് എന്റെ മാത്രം തീരുമാനമാണ്. ആരും എന്നെ പ്രേരിപ്പിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ഒന്നും പറയാനില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ്സ് മാത്രമാണ് നൽകിയിട്ടുള്ളത്. എന്റെ ഭർത്താവ് ആരിഫിന് സ്വാതന്ത്ര്യം വേണം അത് ഞാൻ നൽകുകയാണ്. അല്ലാഹുവിന്റെ അടുത്ത പോകുന്നതിനു ഞാൻ സന്തോഷിക്കുന്നു. അവിടെ എത്തി ഞാൻ ചോദിക്കും ഞാൻ എന്തായിരുന്നു ചെയ്ത തെറ്റ് എന്ന്. ഒരു കാര്യം ഞാൻ പഠിച്ചു നിങ്ങൾ സ്നേഹിക്ക പെടണം എങ്കിൽ നിങ്ങളും സ്നേഹിക്കണം. ഒരു വശത്തുനിന്ന് മാത്രമുള്ള സ്നേഹത്തിൽ നിന്ന് ഒരു ലാഭവും ഉണ്ടാകില്ല.
ഞാൻ കാറ്റു പോലെയാണ് എനിക്ക് ഒഴുകണം. ഇന്നു ഞാൻ സന്തോഷവതിയാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും സ്മരിക്കുക. ഞാൻ സ്വർഗ്ഗത്തിലേക്ക് പോകുമോ എന്ന് അറിയില്ല. തന്റെ അവസാന വാക്കുകൾ വീഡിയോയിൽ പകർത്തിയ ശേഷം സബർമതി യിലേക്ക് ജീവിക്കാനുള്ള ആഗ്രഹം പോലും തീരാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഒത്തിരി ആരിഫുമാരെ ഇനിയും ചോദ്യം ചെയ്യാനുള്ള അവസരം കൂടി ഉണ്ടാക്കിയാണ് ആയിഷ നമ്മോട് വിട പറഞ്ഞത്.