
പാവാടെയും ഷർട്ടും അണിഞ്ഞ് പതിനെട്ട് വയസു കാരിയെ പോലെ മഞ്ജു വാരിയർ
മലയാളികളുടെ സ്വന്തം അഹങ്കാരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ വരുന്ന സെപ്റ്റംബറിൽ എഴുപത് വയസ് തികയ്ക്കുന്ന മമ്മൂട്ടിയെ ഇപ്പോൾ കണ്ടാലും ഒരു മുപ്പത്ത് വയസു മാത്രമേ തോന്നിക്കുകയുള്ളു, മമ്മൂക്കയെ പോലെ തന്നെ ഇപ്പോൾ നടി മഞ്ജു വാരിയറും കിടിലം മേക്ക് ഓവർ ആണ് നടത്തിരിക്കുന്നത് എന്ന്, ഈ അടുത്ത കാലങ്ങളിൽ മഞ്ജുവിനെ ശ്രദ്ധിച്ചാൽ കാണാൻ സാധിക്കും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി രണ്ടാം തിരിച്ച് വരവിൽ തന്നെ മഞ്ജു വാരിയർ നേടി കഴിഞ്ഞിരുന്നു.

സാധാരണ പല നടിമാരും സിനിമ മേഖലയിൽ വന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് തന്നെ അപ്രതീക്ഷം ആകാറുണ്ട്, എന്നാൽ നടി മഞ്ജു വാരിയറിന്റെ കാര്യത്തിൽ ഇവിടെ മറിച്ചാണ് നടന്നത്. പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ തിരികെ എത്തിയ മഞ്ജു വാരിയറിന് പിന്നിട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഈ 2021ൽ മാത്രം എട്ട് പടങ്ങളിൽ ആണ് മഞ്ജു വാരിയർ അഭിനയിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് മഞ്ജുവിനെ വിളിക്കുന്നതും

2021 ഫസ്റ്റ് റിലീസ് മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുകയും മഞ്ജു ചെയ്‌തു. ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ സദസിന്റെ മുമ്പിൽ പ്രദർശനം നടക്കുകയാണ്, കഴിഞ്ഞ ദിവസമായിരുന്നു മഞ്ജു വാരിയായരുടെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ്സ് മീറ്റ് നടന്നത്. ഈ പരുപാടിയിൽ മഞ്ജു പങ്കെടുക്കാൻ വന്നപ്പോൾ എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കറുത്ത പാവാടയും വെള്ള ഷർട്ടും അണിഞ്ഞ് വന്ന നാല്പത്തിരണ്ട്‍ വയസുള്ള മഞ്ജുവാര്യരെ കണ്ടാൽ വെറും പതിനെട്ട് വയസ് മാത്രമേ തോന്നിക്കുകയുള്ളു എന്നാണ് നിരവതി പേരുടെ അഭിപ്രായം

മഞ്ജു വാരിയർ പ്രസ്സ് മീറ്റിൽ വളരെ എനെർജിറ്റിക് ആയിട്ടാണ് കാണപ്പെട്ടത്, വളരെ നിഘൂടത നിറഞ്ഞ ചിത്രമാണ് ചതുർമുകം എന്ന് മഞ്ജു വാരിയർ വ്യക്തമാക്കി. സണ്ണി വെയിൻ ആണ് ഇതിലെ നായകൻ സിനിമ ചിത്രീകരണത്തിന് ഇടയിൽ നിരവതി ആളുകളുടെ മൊബൈൽ ഫോൺ പ്രവർത്തന രഹിതം ആയെന്നും, തനിക്കും ഒരു പ്രാവശ്യം ചതുർമുഖം സെറ്റിൽ വെച്ച് ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്നപ്പോൾ തൻറെ മൊബൈൽ ഫോണും ഹാങ്ങ് ആയെന്നും മഞ്ജു പറഞ്ഞു, സിനിമയുടെ പേരു പോലെ തന്നെ നാലാമത് ഒരു മുഖം കൂടി ഈ സിനിമയിൽ ഉണ്ടെന്നും താരം വ്യക്തമാക്കി ഇപ്പോൾ നിരവതി പേരാണ് മഞ്ജുവിന്റെ പുതിയ മേക്കോവറിനെ പറ്റി പുകഴ്ത്തുന്നത്
