അക്ഷരം തെറ്റാതെ വിളിക്കാം ഈ പോലീസ് കാരിയെ മാലാഖ എന്ന്

സിനിമയെ വെല്ലുന്ന തരത്തിലുള്ള അനേകം കഥകൾ നമ്മൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും കണ്ടിട്ടുണ്ട്.അത്തരത്തിൽ ഒള്ള സംഭവമാണ് നിങ്ങളുമായി പങ്ക് വെക്കുന്നത് .പ്രസവിച്ചയുടൻ അമ്മ ആ പൈതലിനെ വലിച്ചെറിഞ്ഞ കഥ.പിന്നെ നടന്നതും 2012 ലാണ് സംഭവം നടക്കുന്നത്.ഏകദേശം 2 മണിയാകുമ്പോഴാണ് അഗളി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നത്.നാട്ടുകാരിൽ ആരോ ആയിരുന്നു സ്റ്റേഷനിലേക്ക് വിളിച്ചത്.വിറകു പെറുക്കാൻ കാട്ടിൽ എത്തിയ സ്ത്രീ കാടിനുള്ളിൽ നിന്നും ഒരു കരച്ചിൽ കേട്ടു എന്നായിരുന്നു ഫോൺ കോളിൽ വന്ന വിവരം.ഫോൺ കോളിൽ നിന്നും ലഭിച്ച വിവരത്തിന്റെ ഗൗരവം മനസിലാക്കിയ വനിതാ സിവിൽ പോലീസ് ഓഫിസർമാരായ ബിന്ദുവും സുന്ദരിയും എസ് ഐ കൃഷ്ണവര്മയും കൂടി കാടിനുള്ളിൽ എത്തി.ഉടൻ തന്നെ നാല് പേരും നാല് സ്ഥലത്തെക്ക് തിരച്ചിൽ ആരംഭിച്ചു.

മുൾ പടർപ്പുകളും കരിയിലയും നിറഞ്ഞൊരു ഭാഗത്ത് ഈച്ചകൾ വട്ടമിട്ട് പറക്കുന്നത് വനിതാ ഓഫീസർ ആയ സുന്ദരി കണ്ടു.12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് ആ വനിതാ ഓഫീസർ ചാടിയിറങ്ങി.ഓടിയെത്തി നോക്കുമ്പോൾ കണ്ടത് ശരിക്കും കണ്ണ് നിറക്കുന്ന കാഴ്ചയായിരുന്നു.എന്തോ ഒരു രൂപത്തിൽ പുഴുക്കളും ഈച്ചയും പൊതിഞ്ഞിരിക്കുന്ന എന്തോ ഒന്ന്.സുന്ദരി ആ രൂപത്തെ കൈകൊണ്ട് മറിച്ചിട്ടു.അതൊരു പൈതൽ ആയിരുന്നു.ഹൃദയം സ്തംഭിച്ചുപോയ നിമിഷം.സുന്ദരി വളരെ പെട്ടന്ന് തന്നെ അതിനെ വാരിയെടുത്ത് മൂക്കിലേയും കണ്ണിലെയും പുഴുക്കളെ തുടച്ചുമാറ്റി.അതിൻറെ മൂക്കിലൂടെയുള്ള ചെറു ശ്വാസം സുന്ദരിയുടെ കയ്യിൽ തട്ടി.അതോടെ ജീവനുണ്ട് എന്ന സത്യം സുന്ദരി മനസിലാക്കി.

മുള്ളുകളും വള്ളിപ്പടർപ്പുകളും തിങ്ങി നിൽക്കുന്ന തോടിന്റെ കരയിലൂടെ ആ പൈതലിനെയുമെടുത്ത് ആ വനിതാ പോലീസ് ഓഫീസർ നിമിഷ നേരം കൊണ്ട് ഓടിക്കയറി.ഓടി മുകളിൽ എത്തിയ സുന്ദരി സഹപ്രവർത്തകരോടായി വിളിച്ചുകൂവി , ”സാറേ ഇതിന് ജീവനുണ്ട് ” ഇത് കേൾക്കേണ്ട താമസം ഒട്ടും സമയം കളയാതെ പോലീസ് വാഹനം ആശുപത്രിയിലേക്ക് പാഞ്ഞു.ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ പോലും ഒന്ന് ഭയന്നു , ആ പൈതലിനെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.അതിനെ നല്ല ചികിത്സ നൽകി

ഏഴ് ദിവസങ്ങളോളം ഗ്ലൂക്കോസ് സിറിഞ്ചിൽ നിറച്ച് ഇറ്റിച്ചു അവൻറെ തൊണ്ട നനച്ചു.സുന്ദരിയും ബിന്ദുവുമടക്കം വനിതാ പോലീസുകാർ രാപ്പകലില്ലാതെ കാവലായി നിന്നു.അങ്ങനെ ദിവസങ്ങളുടെ കഷ്ടപ്പാടുകൾക്ക് ശേഷം ആ പൈതൽ ജീവിതത്തിലേക്ക് തിരിച്ചെത്തി.സ്വാതന്ത്രദിനത്തിൽ ആയിരുന്നു കിട്ടിയത് അത് കൊണ്ട് അവർ അവളെ സ്വതന്ത്ര എന്ന പേര് നൽകി അതിനെ ആനന്ദഭവനിലേക്ക് മാറ്റുകയും ചെയ്തു അവിടെനിന്ന് ആരോ അവളെ ഏറ്റെടുക്കുകയും ചെയ്തു.ഇപ്പോൾ അവൾ എവിടെയാണെന്നു കൂടി സുന്ദരിക്ക് അറിയില്ല.എങ്കിലും ഇപ്പോൾ ഈ അനുഭവം സുന്ദരി ഓർക്കാൻ ഒരു കാരണമുണ്ട്

അന്ന് അതിനെ ഉപേക്ഷിച്ച യുവതിക്ക് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചു.5 വര്ഷം തടവും 10000 രൂപ പിഴയും.തോട്ടക്കാരൻ നാഗരാജിൽ നിന്നുമുണ്ടായതാണ് മരതകം വലിച്ചെറിഞ്ഞത്.വലിയ രണ്ട് മക്കളുണ്ടായിരുന്ന മരതകം താൻ ഗർഭിണിയാണെന്ന കാര്യം വീട്ടുകാരോടും നാട്ടുകാരോടും മറച്ചുവെച്ചു.പിന്നീടുള്ള അന്വഷണത്തിലാണ് മരതകമാണെന്നു ആ യുവതിയെന്ന് കണ്ടെത്തിയത്

മരതകത്തിനു ലഭിച്ച ശിക്ഷ എങ്ങും എത്തിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളുണ്ട് , വനിതാ പോലീസ് ഓഫീസറായ സുന്ദരി.അവൾക്ക് കിട്ടിയ ശിക്ഷ പോരാ എന്നായിരുന്നു സുന്ദരി പ്രതികരിച്ചത് ഇങ്ങനെ.അതിനെ കണ്ടപ്പോൾ ആദ്യം തോന്നിയത് താനും ഒരമ്മയാണ് എന്ന ചിന്തയായിരുന്നു.അതുകൊണ്ട് തന്നെയാണ് തന്റെ മക്കളെ പോലെ തന്നെ അവൾക്ക് വേണ്ടി ഞാൻ കാവലിരുന്നത് എന്ന് സുന്ദരി പറയുന്നു

x