ഈ നായയാണ് ഇപ്പോൾ താരം അഗ്നിക്ക് ഇരയായ ആശുപത്രിയിൽ നിന്ന് നാല് പേരെ രക്ഷിച്ച ഗർഭിണിയായ നായ

റഷ്യയിൽ ഒരു സ്വകാരിയ ആശുപത്രിയിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് ഒരു ഗർഭിണിയായ നായയുടെ പ്രവർത്തിയാണ് അതിന് കാരണം ഹോസ്പിറ്റലിൽ നടന്ന തീ പിടുത്തത്തിൽ മെറ്റില്‍ഡ എന്ന നായ രക്ഷിച്ചത് നാല് വൃദ്ധരായ രോഗികളുടെ ജീവനുകളായിരുന്നു

കെട്ടിടത്തിൽ അഗ്നി പിടിക്കുന്നത് കണ്ട ഉടനെ തൻറെ യജമാനനെ മെറ്റില്‍ഡ കൊരച്ച് ഉണർത്തുകയായിരുന്നു അതിന് ശേഷം കെട്ടിടത്തിന്റെ ഉള്ളിലേക്ക് കേറിയ മെറ്റില്‍ഡ അവിടെയുള്ള നാല് വൃദ്ധരായ രോഗികളെയാണ് അവൻ രക്ഷപ്പെടുത്തിയത് പക്ഷെ അവൻ ആ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങി പോവുകയായിരുന്നു അതിന് ശേഷം അഗ്നി അണയ്ക്കാൻ വന്ന അഗ്നി സേനയിൽ ഉള്ളവരാണ് മെറ്റില്‍ഡയെ പുറത്ത് എത്തിച്ചത്

അപ്പോഴേക്കും അവൾക്ക് പൊള്ളൽ ഏറ്റിരുന്നു ഉടനെ തന്നെ മെറ്റില്‍ഡയെ അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു മെറ്റില്‍ഡയുടെ മുഖം, കഴുത്ത്, വയറ് എന്നിവയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു എന്നാൽ സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മെറ്റില്‍ഡയക്ക് നാനാ ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്

അഗ്നിക്ക് ഇരയായ കെട്ടിടം മരം കൊണ്ട് നിമിച്ചതായിരുന്നു അത് കൊണ്ടാണ് വേഗത്തിൽ തീ പിടിക്കാൻ കാരണമായത് എന്നാണ് പറയപ്പെടുന്നത് മെറ്റില്‍ഡ കൊരച്ച് കൊണ്ട് ഇറങ്ങിയിലായിരുന്നുവെങ്കിൽ ഒരു പക്ഷെ നാലു പേരുടെ മാത്രമല്ല അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും ജീവനും അപകടത്തിൽ ആകുമായിരുന്നു എന്നാണ് അഗ്നി സേനാ അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്പോൾ മെറ്റില്‍ഡയെ മൃഗങ്ങളെ സംരക്ഷിക്കുന്ന സോറ്റ്നിക്കോവ് ഷെല്‍ട്ടറിലാണ് പാർപ്പിച്ചിരിക്കുന്നത് അവൻറെ ചികിത്സക്ക് ഉള്ള പണം ചില മൃഗ സ്നേഹികൾ ഇപ്പോൾ സ്വരൂപിക്കുകയാണ് നിരവതി ആൾക്കാരാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും മെറ്റില്‍ഡക്ക് അഭിനന്ദനം അറിയിക്കുന്നത്

x