സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; ഭക്ഷണം കഴിച്ച് നൂറോളം കുട്ടികൾ ആശുപത്രിയിൽ

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ ഉച്ചഭക്ഷണത്തെ സംബന്ധിക്കുന്ന വാർത്തകളാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്. സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയ വാർത്തയാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ബീഹാറിലെ സർക്കാർ സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ച നൂറോളം കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്കൂളിൽ സന്നദ്ധ സംഘടനയാണ് ഉച്ചകഞ്ഞി വിതരണം ചെയ്യുന്നത്.

സംഭവത്തിൽ ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടി ഉണ്ടാകും എന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുകയുണ്ടായി. ഉച്ചക്കഞ്ഞി കുടിച്ച കുട്ടികൾ ശർദ്ദിച്ച് ബോധം കെട്ട് വീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞി തയ്യാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടത്. അവശനിലയിൽ ആയ കുട്ടികളെ ഉടൻ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം വിഭവസമൃദ്ധമായ പട്ടിക ഉച്ചഭക്ഷണ മെനുവിൽ കാണിക്കുകയും കുട്ടികൾക്ക് കഴിക്കാൻ ഉപ്പും ചോറും മാത്രം നൽകുകയും ചെയ്ത വീഡിയോയും വലിയതോതിൽ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് പ്രധാന അധ്യാപക സസ്പെൻഷനും നൽകി കഴിഞ്ഞു.

അയോധ്യയിലാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നൽകിയതായാണ്. പരാതി പ്രൈമറി സ്കൂളിലെ കുട്ടികൾ ഭക്ഷണം കഴിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഉത്തർപ്രദേശിലെ അയോധ്യയിലെ സ്കൂളിലാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തിനോട് അനുബന്ധിച്ച് ഗ്രാമത്തലവനോടും വിശദീകരണം തേടിയിട്ടുണ്ട് കുട്ടികൾ വെറും ഉപ്പും കൂട്ടി ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ സ്കൂളിലെ ഉച്ചഭക്ഷണം മെനുവിൽ വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ പട്ടികയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പ്രൈമറി സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. സ്കൂൾ ഗ്രാമത്തിൽ ആയതിനാൽ മിക്ക കുട്ടികളും ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോയി കഴിച്ചു വരുന്നതാണ് പതിവ്. ഇതേത്തുടർന്ന് വീട്ടുകാരും കാര്യങ്ങൾ അറിയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ രംഗത്തെത്തുകയും ചെയ്തു.

Articles You May Like

x