” ഇത്തവണയും വിശേഷമൊന്നും ഇല്ല അല്ലെ ” , മനസ് പൊള്ളിച്ച ചോദ്യത്തിലൂടെ വേദന നൽകിയവർക്ക് ചുട്ട മറുപടി നൽകിയ പെൺകുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു

വിവാഹം കഴിഞ്ഞ ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ ഒരു പെണ്ണ് നേരിടാൻ തുടങ്ങുന്ന ചോദ്യമാണ് , വിശേഷം വല്ലതുമുണ്ടോ ? ഇനിയിപ്പോ എപ്പോ ആകാനാണ് ? ഇതൊക്കെ അതിന്റെ സമയത്ത് തന്നെ നടന്നില്ലെങ്കിൽ പിന്നെ എങ്ങനെയാ എന്നുള്ള നിരവധി ചോദ്യങ്ങൾ .. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞാലോ ” ഇതുവരെയ്ക്കും വിശേഷം ഒന്നുവില്ല അല്ലെ ” എന്ന ചോദ്യമാകും കൂടുതലും .. എന്നാൽ ചോദിക്കുന്നവർ ഒരിക്കലെങ്കിലും മനസിലാക്കൻ ശ്രെമിക്കാറുണ്ടോ ഈ ചോദ്യം നേരിടേണ്ടി വരുമ്പോൾ ഒരു പെണ്ണ് സഹിക്കേണ്ടി വരുന്ന മനോവേദന ? ഒരു പെണ്ണിന്റെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് എത്രത്തോളം ഉണ്ട് എന്ന് ? ഹൃദയം നുറുങ്ങുന്ന വാക്കുകളോടെ വേദന പങ്കിടുന്ന നിത്യ ശ്രീകുമാർ എന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. 6 വര്ഷം കാത്തിരുന്ന് എത്തിയ നിധിക്കൊപ്പം , മനസ് പൊള്ളിച്ച ചോദ്യങ്ങൾക്ക് മറുപടിയാണ് താരം സോഷ്യൽ മീഡിയ കുറിപ്പിലൂടെ നൽകുന്നത് .. വൈറലായ നിത്യയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ..

 

“വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയാൽ ആ സുഹൃത്_വ്യക്തി_കുടുംബ ബന്ധം അതോടെ തീരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം ഞാൻ മനപ്പൂർവം ഒഴിവാക്കിയ family_friends_gettogether കൾ _സംസാരങ്ങൾ എനിക്കുണ്ട് !

സമൂഹമേ,
നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !
നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ ! ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ് എന്ന സ്ഥിരം ക്‌ളീഷേ ഞാൻ പറയുന്നില്ല, പക്ഷെ നിങ്ങളുടെ ഈ ചോദ്യം മൂലം മാനസികമായി തകർന്ന്, ദൈവം വിചാരിച്ചിട്ടും ഫലം കാണാൻ പറ്റാത്ത ദമ്പതിമാർ ഈ നാട്ടിൽ ഉണ്ട്. ദയവായി ഒരു കാര്യം മനസിലാക്കുക. നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്ത ആദ്യമേ മനസ്സിൽ നിന്ന് കളയുക. അവരെ ജീവിക്കാൻ അനുവദിക്കുക. എപ്പോൾ കുഞ്ഞുങ്ങൾ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. ഏറ്റവും personal ആയ ഒരു കാര്യം മുഖത്ത് നോക്കി ചോദിക്കുന്ന ശീലം കഴിയുമെങ്കിൽ ഇനി എങ്കിലും അവസാനിപ്പിക്കുക. അനാവശ്യമായ caring കാണിക്കൽ നിങ്ങളുടെ തന്നെ വില കളയും. ഇനി അവരുടെ മനസ് ഉടയ്ക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നതാണ് എങ്കിൽ നിങ്ങൾക്കുള്ള മറുപടി കാലം കരുതി വെച്ചിട്ടുണ്ടാകും എന്ന് മറക്കരുത്.

 

പ്രിയപ്പെട്ടവരെ,
medical science + time + god, ഒരു അടാർ കോമ്പിനേഷൻ ആണ്. സൊസൈറ്റിയുടെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാൻ ഞാൻ പറയില്ല. മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുക, മിനിമം പുച്ഛിച്ചു തള്ളാൻ എങ്കിലും ശ്രമിക്കുക. നിങ്ങൾ ട്രീറ്റ്മെന്റിൽ ആയിക്കോട്ടെ അല്ലായിരിക്കട്ടെ അത് നിങ്ങളുടെ സ്വകാര്യ വിഷയം ആണ്. നിങ്ങളുടെ ലിസ്റ് മെൻസ്ട്രൽ ഡേറ്റ് അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കൂട്ടുകാരേം കുടുംബക്കാരേം നാട്ടുകാരേം അറിയിക്കേണ്ട ഒന്നല്ല അത്. “ഇത്തവണയും ഒന്നും ഇല്ല അല്ലേ” എന്ന ഊള ചോദ്യം ഉണ്ടാക്കുന്ന വൃത്തികെട്ട ആ feelings ഒഴിവാക്കാൻ സാധിക്കും.
എല്ലാത്തിനും ഉപരി ലവ് മാര്യേജ് / അറേൻജ്‌ഡ്‌ മാര്യേജ് – ഏതും ആയിക്കോട്ടെ, നിങ്ങളുടെ ലൈഫ് പാർട്നർ നിങ്ങളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ചേർത്തു നിർത്തുന്നു എന്ന് ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്.
ആറു വർഷം ഞങ്ങളെ കാത്തിരുത്തി വന്ന ഞങ്ങളുടെ അമ്മാളുന് നൽകാൻ ഞങ്ങൾ ഒരുക്കിയത് ഏറ്റവും നന്നായി പരസ്പരം മനസിലാകുന്ന, അനാവശ്യമായ ആർഗുമെന്റ്‌സ് ഇല്ലാത്ത, സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം ആണ്. ഒരുപക്ഷെ കുറെ മുന്നെ അവൾ എത്തിയിരുന്നു എങ്കിൽ ഇത്രത്തോളം ആഴത്തിൽ പരസ്പരം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കില്ലായിരുന്നു അല്ലെങ്കിൽ സാധിക്കില്ലായിരുന്നു.

 

 

PS : എന്തിനാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്ന് കരുതുന്നുണ്ടോ? എന്റെ ഫേസ്ബുക്ക് വാട്ട്സ് ആപ്പ് മെസ്സജ് ബോക്സ്‌ മുഴുവനും ഒരു സമയത്തു ഞാൻ അനുഭവിച്ച അതേ വേദനയും അതിലുപരി അമർഷവും അനുഭവിക്കുന്ന ഒരുപാടാളുകളുടെ മെസ്സേജുകൾ ആണ്. എഴുതിയില്ലെങ്കിൽ വന്ന വഴി മറന്ന പോലെ ആകും. എഴുതി പോയതാണ് ! .. ഇതായിരുന്നു നിത്യയുടെ ഫേസ്ബുക്ക് കുറിപ്പ് … നിരവധി ആളുകളാണ് നിത്യയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്തുണയുമായി എത്തിയിരിക്കുന്നത് ..

x