ഒരു നിമിഷം ആരുടേയും കണ്ണൊന്ന് നിറഞ്ഞുപോകും , സംഭവം ഇങ്ങനെ

കൊറോണ മൂലം സമൂഹത്തിൽ സാമ്പത്തിക പ്രതിസന്ധി പല വീടുകളിലും രൂക്ഷമായി മാറിയിട്ടുണ്ട് . ഒരു വിഭാഗം ആളുകൾ മാത്രമാണ് ഈ ലോക്ക് ഡൗണിലും പട്ടിണിയില്ലാതെ ഭക്ഷണം ഒക്കെ കഴിച്ചു കഴിയുന്നത് .. എന്നാൽ മറ്റുള്ള ഒരു വിഭാഗക്കാരുടെ അവസ്ഥ വളരെ മോശമാണ് , കൂലിപ്പണിക്ക് പോയും അന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്ന ഇത്തരക്കാരുടെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ് .. ഇവരുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള സാദനങ്ങൾ വാങ്ങാനോ , ആവിശ്യത്തിന് ഭക്ഷണം നൽകാൻ പലചരക്ക് സാദനങ്ങൾ വാങ്ങാനോ കഴിയാത്ത സ്ഥിതിയാണ്.. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീട്ടിലെ അവസ്ഥ കണ്ട് കണ്ണ് നിറയുകയാണ് കേരളക്കരയും ജനമൈത്രി പോലീസുകാരും .. ക്വാറന്റൈനിൽ കഴിയുന്നവരുടെ കാര്യങ്ങൾ തിരക്കാനാണ് ജനമൈത്രി പോലീസ് വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് ..

ഫോൺ എടുത്തതാകട്ടെ ആറാം ക്ലാസുകാരനായ സച്ചിനായിരുന്നു .. സച്ചിനോട് ജനമൈത്രി പോലീസ് സുഖമാണോ , എന്താണ് വിശേഷങ്ങൾ എന്നൊക്കെ ഓരോ കാര്യങ്ങൾ അന്വഷിച്ചു . എന്നാൽ ആറാം ക്ലാസുകാരനായ സച്ചിന്റെ മറുപടി ഏവരെയും ഒരു നിമിഷം സങ്കടത്തിലാഴ്ത്തി . ” വീട്ടിൽ ഉള്ളവർക്ക് എല്ലാം കോറോണയാണ് സാറേ ” പഠനമൊക്കെ ആകെ ഒരു കണക്കാണ് , പഠിക്കാൻ ബുക്കോ എഴുതാൻ പേനയോ ഒന്നും ഇല്ല സാറേ , ചിക്കനൊക്കെ കഴിച്ചിട്ട് കുറെ നാളായി എന്ന് സച്ചിൻ പറഞ്ഞപ്പോൾ മാള ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി പി ഓ മാരായ മാർട്ടിന്റെയും സജിത്തിന്റെയും കണ്ണ് നിറഞ്ഞു , ഒരു നിമിഷം സംസാരിക്കാൻ പറ്റാത്ത എന്തോ ഒരു വിഷമം ഉള്ളിൽ തട്ടി .. ആ ആറാം ക്ലാസ്സുകാരൻ കുരുന്നിന്റെ അവസ്ഥ മനസിലാക്കിയ പോലീസുകാരായ സജിത്തും മാർട്ടിനും പലചരക്ക് സദനകളും ചിക്കനുമായി സച്ചിന്റെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് മറ്റൊരു വേദന നിറയുന്ന കാഴ്ചയായിരുന്നു ..

 

പണി തീരാത്ത ചോരുന്ന വീട് , ശരിക്കൊന്നു കാറ്റടിച്ചാൽ വീടിന്റെ വാതിൽ ഇളകി നിലത്തുവീഴുന്ന അവസ്ഥ .. എങ്കിലും തന്റെ സങ്കടങ്ങളെ ഉള്ളിലൊതുക്കി സച്ചിൻ പോലീസുകരെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചു .. കോവിഡ് മൂലം ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്നു . സച്ചിന്റെ അച്ഛനാവട്ടെ അഞ്ചു വര്ഷമായി തളർന്നു കിടക്കുകയാണ് .. അമ്മ ലതിക കൂലിപ്പണിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത് , കൊറോണ കൂടി ബാധിച്ചതോടെ അതിനും വഴിയില്ലാതെയായി .. അച്ഛൻ കിടക്കുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു , സമീപത്ത് താമസിക്കുന്ന ഒരാൾ നൽകിയ കട്ടിലിലാണ് അച്ഛൻ ഇപ്പോൾ കിടക്കുന്നത് ..
തൊട്ടടുത്ത്  താമസിക്കുന്ന ടീച്ചർ നൽകുന്ന ഫോണിലൂടെയാണ് താൻ ഓൺലൈൻ ക്ലാസ് പടിക്കുന്നതെന്നും , എഴുതാൻ ബുക്കും പേനയും ഒന്നുമില്ലെന്നും ആ കുരുന്ന് പറഞ്ഞപ്പോൾ പോലീസുകാരായ മാർട്ടിന്റെയും സജിത്തിന്റെയും നെഞ്ചോന്നു വിങ്ങി .. വേണ്ട സഹായങ്ങൾ വാഗ്ദാനം നല്കിയയാണ് ജനമൈത്രി പോലീസ് അവിടെ നിന്നും മടങ്ങിയത്.

x