വിസ്മയയുടെ വീട്ടുകാരെ സന്ദർശിച്ച് പ്രിയ നടൻ സുരേഷ് ഗോപി , താരത്തിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ നെഞ്ചിൽ കനലായി സങ്കട കടലായി എരിയുന്ന ഒരു സംഭവമാണ് കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരതയിൽ ആ, ത്മ, ഹത്യ ചെയ്ത വിസ്മയ എന്ന പെൺകുട്ടിയുടെ വാർത്ത . ഏറെ പ്രതീക്ഷയും പുതു ജീവിതവും പ്രതീഷിച്ചെത്തിയ വിസ്മയ എന്ന പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും ലഭിക്കേണ്ട സ്നേഹത്തിനും സംരക്ഷണത്തിനും പകരം ലഭിച്ചത് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള പീ, ഡ,നമായിരുന്നു . നൂറു പവൻ സ്വർണവും ഒരു ഏക്കർ സ്ഥലവും പന്ത്രണ്ടു ലക്ഷം രൂപയുടെ വാഹനവും ഒന്നും മതിയായിരുന്നില്ല ഭർത്താവും മോട്ടോർ വാഹന ഉദ്യഗസ്ഥനായ കിരൺ കുമാറിന് .. സഹികെട്ട് ജീവനും ജീവിതവും ഉപേക്ഷിക്കാൻ വിസ്മയ എന്ന പെൺകുട്ടി തീരുമാനിക്കുകയായിരുന്നു .. ഇപ്പോഴിതാ സ്ത്രീധനത്തെ തുടർന്നുള്ള പ്രേശ്നത്തിൽ ആ, ത്മ, ഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി .വിസ്മയക്ക് നീതി ലഭിക്കുന്നത് വരെ കൂടെ ഉണ്ടാകുമെന്നും സുരേഷ് ഗോപി വിസ്മയയുടെ കുടുംബത്തെ അറിയിച്ചു .

 

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ : ആ കുട്ടി തന്റെ നമ്പർ അന്വഷിക്കുന്നുണ്ടായിരുന്നു രണ്ടാഴ്ചയായിട്ട് എന്നാണ് ഞാൻ അറിഞ്ഞത് , നിങ്ങൾ മീഡിയയിൽ നിന്നുമാണ് ഞാൻ അറിഞ്ഞത് . റെഡ് എഫ് എം ലെ പാർവതിയെ ഫേസ്ബുക്ക് ലൂടെ മെസ്സേജ് അയച്ച് കോണ്ടാക്ട് ചെയ്യാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . തന്റെ നമ്പർ കിട്ടുമോ എന്ന് വിസ്മയ തിരക്കിയിരുന്നു , തന്റെ നമ്പർ ലഭിക്കാൻ എന്തേലും വഴി ഉണ്ടോ എന്നൊക്കെ വിസ്മയ അന്വഷിച്ചത് താൻ ഒരുപാട് വൈകിയാണ് അറിഞ്ഞത്  , ഒരു പക്ഷെ ജീവിക്കാൻ വിസ്‌മയ അത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടാകും , ഒരുപക്ഷെ തന്റെ നമ്പർ കിട്ടിയാൽ തന്നോട് ഒരു പരാതി പറഞ്ഞാൽ വീട്ടിൽ എത്തി തടയാൻ വരുന്നവനിട്ട് രണ്ടു പൊട്ടിച്ചാണെങ്കിലും കൂട്ടികൊണ്ട് പോകുമെന്ന് ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകും , അതിനായി മാധ്യമപ്രവർത്തകരോട് പോലും തന്റെ നമ്പർ തിരക്കിയിരുന്നു എന്ന് വളരെ വൈകിയാണ് താൻ അറിഞ്ഞത് എന്ന് സുരേഷ് ഗോപി പറഞ്ഞു . വിസ്മയക്ക് നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം കൂടെ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു .

കേസിലെ പ്രതിയെ രക്ഷപെടാൻ അനുവദിക്കില്ല എന്നും അതിനായി തന്നാൽ ആവുന്നതൊക്കെ ചെയ്യുമെന്നും സുരേഷ് ഗോപി വിസ്മയയുടെ കുടുംബത്തിന് വാക്ക് നൽകിയിട്ടുണ്ട് ..മോട്ടോർ വാഹന വകുപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് കിരൺ കുമാരിൽ നിന്നുള്ള മ, ർദനം മൂലമാണ് സഹികെട്ട് വിസ്മയ ജീവനും ജീവിതവും ഉപേക്ഷിച്ചത് .. സർക്കാർ ജീവനക്കാരനായ തനിക്ക് ഇതിലും കൂടുതൽ ലഭിക്കും എന്ന അഹങ്കാരവും കിരണിനുണ്ടായിരുന്നു . സ്ത്രീധനമായി ലഭിച്ച വണ്ടിയെ ചൊല്ലിയാണ് പ്രേശ്നങ്ങൾ ആരംഭിച്ചത് , തനിക്ക് ലഭിച്ച വണ്ടി പോരാ അതിലും മികച്ചത് വേണം എന്നായിരുന്നു കിരൺ കുമാറിന്റെ ആവിശ്യം

Articles You May Like

x