മകൾ ദീപ്‌തകീർത്തിക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്പരപ്പിച്ച് നടൻ ഉണ്ട പക്രു

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ ഇന്ന് ഇപ്പോൾ നിരവതി ടെലിവിഷൻ ഹാസ്യ പരിപാടികളുടെയും വിധികർത്താവും സ്പെഷ്യൽ ഗെസ്റ്റായും താരം തിളങ്ങുന്നൊണ്ട്. തൻറെ പൊക്കക്കുറവ് കൊണ്ട് വിജയം കൈ വരിച്ച നടനാണ് ഗിന്നസ് പക്രു. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട് അതും അവിടത്തെ മുൻ നിര താരങ്ങളായ വിജയ് ,അജിത് കുമാർ ,വിക്രം അങ്ങനെ നീളുന്നു

ഒരു മിമിക്രി കലാകാരനിൽ നിന്ന് അഭിനേതാവ് ,സംവിധായകൻ ,നിർമാതാവ് എന്നീ മേഖലകളിൽ തൻറെ കഴിവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് അജയ് കുമാർ. വിനയന് സംവീധാനം ചെയ്‌ത്‌ അത്ഭുദ ദ്വീപ് എന്ന ചിത്രത്തിൽ അജയ് കുമാർ ആയിരുന്നു കേന്ത്ര കഥാപാത്രമായി അഭിനയിച്ചത്, ആ ചിത്രത്തിലെ അഭിനയത്തിൽ നിന്നാണ് താരത്തിനെ തേടി ഗിന്നസ് റെക്കോർഡ് എത്തുന്നത്. ഒരു സിനിമയിൽ മെയിൻ കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ആണ് താരത്തിനെ തേടി എത്തിയത്

അതിന് ശേഷമാണ് അജയ് കുമാറിനെ ഗിന്നസ് പക്രു എന്ന് അറിയപ്പെട്ട് തുടങ്ങിയത്, അഭിനയത്തിലെ റെക്കോർഡിന് പുറകെ ഏറ്റവും പൊക്കം കുറഞ്ഞ സംവീധായകനായി മൂന്ന് റെക്കോർഡുകളാണ് ഒരു ദിവസം തന്നെ ഗിന്നസ് പക്രുവിനെ തേടി എത്തിയത് അജയ് കുമാർ സംവീധാനം ചെയ്‌ത കുട്ടീം കോലും എന്ന ചിത്രത്തിൽ കൂടെയാണ് ഈ അംഗീകാരം ലഭിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ റെക്കോർഡ്‌ ആണ് ലഭിച്ചത്

2006ൽ ആയിരുന്നു ഗിന്നസ് പക്രുവിന്റെ വിവാഹം ഗായത്രി മോഹനെയാണ് താരം വിവാഹം കഴിച്ചത് ഇരുവർക്കും കൂടി ദീപ്തകീർത്തി എന്ന മകൾ കൂടിയുണ്ട് സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം മകളോടൊപ്പം ഉള്ള നിരവതി ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കാറുണ്ട് ഇപ്പോൾ മകൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുത്ത വീഡിയോയാണ് വൈറലായി മാറുന്നത് ചുമന്ന വർണ്ണത്തിലുള്ള കടലാസ്സിൽ പൊതിഞ്ഞ ഗിഫ്റ്റിന്റെ അരികിൽ ആകാംഷയോടെ ഗിന്നസ് പക്രുവിന്റെ മകൾ നിൽക്കുന്നതാണ് വീഡിയോയിടെ ആദ്യം കാണാൻ സാധിക്കുന്നത്

ദീപ്തകീർത്തി അച്ചൻ തന്ന സർപ്രൈസ് അഴിച്ച് നോക്കുമ്പോൾ കാണാൻ സാധിച്ചത് ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ താൻ അച്ചന്റടുത്ത് വേണം എന്ന് പറഞ്ഞ ബീഗിൾ ഇനത്തിൽ പെട്ട ഒരു നായ കുട്ടിയായിരുന്നു അച്ചന്റെ സമ്മാനം എത്രത്തോളം ആ മകൾക്ക് ഇഷ്ടപ്പെട്ടു എന്നത് ഗിന്നസ് പക്രു പങ്ക് വെച്ച ഈ വീഡിയോ കാണുമ്പൊൾ മനസിലാക്കാൻ പറ്റുന്നതാണ് “ദീപതകീർത്തിക്ക് ഒരു ചെറിയ സർപ്രൈസ്” എന്ന തല കേട്ടോടെ പങ്ക് വെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്

x